Movlog

Movie Express

പണം വാങ്ങി വഞ്ചിച്ചു ! ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തു പോലീസ്

ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിലായി. ഇന്നലെ രാത്രിയോടെ ആയിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനുമുൻപ് അദ്ദേഹത്തെ കുറിച്ച് ഒരുപാട് സാമ്പത്തിക പ്രശനങ്ങൾ പുറത്ത് വന്നിരുന്നെങ്കിലും അറസ്റ്റ് ആദ്യമായാണ് സംഭവിക്കുന്നത്. പ്രമുഖ ഗ്രൂപ്പ് ആയ ശ്രീവത്സത്തിൽ നിന്നും ഒരുകോടി രൂപ കൈപറ്റി വഞ്ചിച്ചു എന്നതാണ് പരാതി. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ ആയിരുന്നു പരാതി നൽകിയിരുന്നത്. ആയതിനാൽ ഇന്നലെ രാത്രിയോടെ ആലപ്പുഴ പോലീസ് ശ്രീകുമാർ മേനോന്റെ വീടായ പാലക്കാട് എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പരാതിക്ക് ആസ്പദമായ സംഭവങ്ങൾ ഇങ്ങനെ. സിനിമ നിർമ്മിക്കാം എന്ന വ്യാജേനെ ശ്രീകുമാർ മേനോൻ ശ്രീവത്സം ഗ്രൂപ്പിൽ നിന്നും ഒരുകോടി രൂപ കൈപറ്റിയിരുന്നു. എന്നാൽ പിന്നീട് ചിത്രത്തിന്റെ കാര്യങ്ങൾ ഒന്നും തന്നെ സംസാരിക്കാതെ ആവുകയും ഫോൺ വിളിച്ചാൽ പോലും പല തരത്തിൽ ഉള്ള കാര്യങ്ങൾ പറഞ്ഞു പറ്റിക്കുകയുമാണ് ചെയ്തിരുന്നത് എന്ന് പരാതിയിൽ പറയുന്നു. ശ്രീവത്സം ഗ്രൂപ്പ് വഞ്ചന പരാതി കൊടുക്കുമെന്ന് തിരിച്ചറിഞ്ഞ ശ്രീകുമാർ നേരത്തെ തന്നെ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയിരുന്നു എങ്കിലും കോടതി അപേക്ഷ തള്ളുകയായിരുന്നു. ഇതോടെയാണ് ആലപ്പുഴ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് അദ്ദേഹത്തെ ആലപ്പുഴ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top