Movlog

Movie Express

നോട്ട് ബുക്ക് ലെ നായകൻ സ്കന്ദ അശോകിന്റെ പുതിയ വിശേഷങ്ങൾ കണ്ടു നോക്കൂ

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‌തു നിരവധി പുതുമുഖ താരങ്ങൾ അണിനിരന്ന സിനിമയായിരുന്നു “നോട്ട്ബുക്ക്”. ശക്തമായ ഒരു വിഷയം അവതരിപ്പിച്ച ചിത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നു. സ്കന്ദ, റോമ, പാർവതി, മരിയ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച, കലാലയ ജീവിതത്തെ പ്രമേയമാക്കിയ സിനിമ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിലെ നായക കഥാപാത്രമായ സൂരജിനെ ഇന്നും മലയാളികൾ ഓർക്കുന്നു. സ്കന്ദ അശോക് ആണ് സൂരജ് എന്ന കഥാപാത്രത്തിന് ജീവൻ നൽകിയത്.

മലയാളത്തിനു പുറമേ കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുള്ള സ്കന്ദ “നോട്ടുബുക്ക് “നു ശേഷം “പോസിറ്റീവ് “, ” ഇലക്ട്ര” എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. തമിഴിൽ പ്രിയമണി ക്കൊപ്പം സ്കന്ദ അഭിനയിച്ച “ചാരുലത” എന്ന ചിത്രം ഏറെ വിജയകരം ആയിരുന്നു. കന്നടയിൽ സ്കന്ദ അഭിനയിച്ച “രാധാ രമണ” എന്ന പരമ്പര സൂപ്പർ ഹിറ്റാണ്.

താരത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ആദ്യത്തെ കണ്മണിയെ കാത്തിരിക്കുന്ന സന്തോഷവാർത്ത സ്കന്ദ തന്നെ ആരാധകരെ അറിയിച്ചിരുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ആയിരുന്നു ഇവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തിച്ചേർന്നത്. എന്നാൽ കുഞ്ഞിന്റെ ചിത്രങ്ങൾ ഒന്നും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു ഇല്ല. കാത്തിരിപ്പിന് വിരാമമിട്ട് ദീപാവലിയുടെ അന്നാണ് സ്കന്ദ തന്റെ മകളുടെ ചിത്രം ആദ്യമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. താരത്തിന്റെ മകളുടെ ചിത്രം ആരാധകരും സഹപ്രവർത്തകരും ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ 2018 മെയ് 31ന് ആയിരുന്നു താരത്തിന്റെ വിവാഹം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top