Movlog

Photo Gallery

മലയാളികളുടെ മനസ്സ് കീഴടക്കി “കട്ടൻ” – വീണ്ടും ഇഷ്ട്ട കൂട്ടുകെട്ട്

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നിഷാ സാരംഗ്. “അഗ്നിസാക്ഷി” എന്ന ചിത്രത്തിലൂടെ 1999ൽ മലയാള സിനിമയിലേക്ക് ചുവട് വെച്ച താരം പിന്നീട്

“രാവണപ്രഭു”, “ഹരിഹരൻ പിള്ള ഹാപ്പിയാണ്”, “എന്റെ വീട് അപ്പുവിന്റേം”, “മഞ്ഞുപോലൊരു പെൺകുട്ടി”, “കാഴ്ച”, “ചന്ദ്രോത്സവം”, “ബിഗ്ബി”, “സൈക്കിൾ”, “അണ്ണൻതമ്പി”, “ചോട്ടാ മുംബൈ” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചിട്ടുണ്ട് നിഷ സാരംഗ്.

മിനിസ്ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരിയാണ് താരം. ഒരേസമയം മിനിസ്ക്രീനിലും സിനിമകളിലും തിളങ്ങുന്ന നിഷ ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന “ഉപ്പും മുളകും” എന്ന പരമ്പരയിലൂടെയാണ് ഏറെ ശ്രദ്ധേയയായത്. “സൂര്യപുത്രി”, “പ്രിയം”, “മനസ്സറിയാതെ” തുടങ്ങി നിരവധി പരമ്പരയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും “ഉപ്പും മുളകും” എന്ന പരമ്പരയിലെ നീലിമ ആണ് നിഷയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്.

മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള കുടുംബ പരമ്പരയായിരുന്നു ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന “ഉപ്പും മുളകും”.

പതിവ് കണ്ണീർ സീരിയലുകളിൽ നിന്നും വളരെ വ്യത്യസ്തമായി അമ്മായിഅമ്മ പോരുകളും മരുമകളുടെ കരച്ചിലുകളും ഒന്നുമില്ലാതെ ഒരു കുടുംബത്തിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങളും ഹൃദയഹാരിയായ മുഹൂർത്തങ്ങളും കോർത്തിണക്കിയ പരമ്പരയായിരുന്നു “ഉപ്പും മുളകും”. ബാലുവായും ബിജു സോപാനവും നീലുവായി നിഷയും പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ചേക്കേറുകയായിരുന്നു.

മികച്ച പ്രകടനം കൊണ്ട് അഞ്ചു വർഷത്തിലേറെ മലയാളികളുടെ സ്വീകരണ മുറികളുടെ ഭാഗമായി മാറി ഈ പരമ്പര. നീലുവും ബാലുവും മുടിയനും ലച്ചുവും കേശുവും ശിവാനിയും പാറുക്കുട്ടിയും എല്ലാം മലയാളികളുടെ കുടുംബത്തിലെ അംഗങ്ങളായി മാറുകയായിരുന്നു. ഇവരെല്ലാം അഭിനയിക്കുകയാണെന്ന് തോന്നുമായിരുന്നില്ല. എല്ലാവരും കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു. ആദ്യം മുതൽ അവസാനം വരെ മികച്ച റേറ്റിംഗോടെയാണ് പരമ്പര മുൻപന്തിയിൽ നിന്നിരുന്നു.

യാതൊരു മുന്നറിയിപ്പും നൽകാതെ പെട്ടെന്നായിരുന്നു പരമ്പര അവസാനിപ്പിച്ചത്. ഇത് ആരാധകരെ ഒരുപാട് വേദനിപ്പിച്ചു. പരമ്പര വീണ്ടും തിരിച്ചു കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ ചർച്ച നടന്നു. ഒടുവിൽ “ഉപ്പും മുളകും” പരമ്പര അവസാനിപ്പിച്ചു എന്ന സത്യം പ്രേക്ഷകർ തിരിച്ചറിയുകയായിരുന്നു.

മറ്റൊരു സീരിയലിനും ലഭിക്കാത്ത സ്വീകാര്യതയാണ് ഉപ്പും മുളകും എന്ന പരമ്പരയ്ക്കും താരങ്ങൾക്കും ലഭിച്ചത്. നീലുവും ബാലുവുമായി എത്തിയ നിഷയും ബിജു സോപാനവും വളരെ പെട്ടെന്നായിരുന്നു പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയത്.

പരമ്പരക്ക് ശേഷം ഇരുവരും ആരംഭിച്ച കസ്കസ് എന്ന യൂട്യൂബ് ചാനൽ ഏറെ ശ്രദ്ധേയമായിരുന്നു. താര സുഹൃത്തുക്കളുമായുള്ള വിശേഷങ്ങളും ഇവർ ഒന്നിച്ച് എത്തിയ “പപ്പനും പദ്മിനിയും” എന്ന വെബ് സീരീസും ഏറെ ശ്രദ്ധേയമായിരുന്നു. മികച്ച സ്വീകരണം ആയിരുന്നു ഇവരുടെ ചാനലിന് ലഭിച്ചത്. ഇതിനു പിന്നാലെയായിരുന്നു സീ കേരളത്തിലൂടെ ഉപ്പും മുളകും താരങ്ങളുടെ രണ്ടാം വരവ്. “എരിവും പുളിയും” എന്ന് പേരിട്ട പരമ്പരയുടെ പ്രമോ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഉപ്പും മുളകിൽ നിന്നും ഇടയ്ക്ക് വെച്ച് പിന്മാറിയ ജൂഹി രസ്തോഗി അടക്കം താരങ്ങൾ മുഴുവനും അണിനിരന്ന പരിപാടിയായിരുന്നു എരിവും പുളിയും. പരമ്പരയിലെ കുട്ടി താരമായ പാറുക്കുട്ടിയും ഉണ്ടായിരുന്നു. ഓണം സ്പെഷലായി നാല് ദിവസത്തെ പരിപാടിയായിരുന്നു സീ കേരളം പുറത്തു വിട്ടത്.

ഓഗസ്റ്റ് 20- 23 വരെയായിരുന്നു ഇത് സംപ്രേഷണം ചെയ്തത്. ഇപ്പോഴിതാ അജ്മൽ ബിസ്മിയുടെ “കട്ടൻ” എന്ന ഏറ്റവും പുതിയ വെബ് സിരീസിൽ വീണ്ടും ഒന്നിക്കുകയാണ് ബിജു സോപാനവും നിഷാ സാരംഗും.ദീപാവലി റിലീസായി എത്തിയ സീരീസിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. പ്രേക്ഷകരുടെ പ്രിയതാരങ്ങൾ വീണ്ടും ഒന്നിച്ചതിലുള്ള സന്തോഷത്തിലാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top