Movlog

Kerala

നെയ്യാറ്റിൻകര സംഭവം ഒരുവർഷം കഴിയുമ്പോൾ അച്ഛനും അമ്മയും നഷ്ടപെട്ട അതെ കുട്ടികളുടെ ഇന്നത്തെ അവസ്ഥ

കയ്യേറ്റം ചെയ്ത ഭൂമിയിൽ നിന്നും ഒഴിപ്പിക്കാൻ എത്തിയവർക്ക് മുന്നിൽ ജീവത്യാഗം ചെയ്യാൻ ശ്രമിക്കവേ പൊള്ളലേറ്റ് മരിച്ച രാജനെയും അമ്പിളിയെയും മലയാളികൾ മറക്കാൻ ഇടയില്ല. കോ ട തി ഉത്തരവ് പ്രകാരം കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയവർക്കു മുന്നിൽ നെയ്യാറ്റിൻകര നെല്ലിമൂട് പോങ്ങിൽ നെട്ടത്തോട്ടം കോളനിക്ക് സമീപം താമസിക്കുന്ന രാജൻ, കുടിയൊഴിപ്പിക്കൽ തടയാൻ വേണ്ടി ഭാര്യയെ ചേർത്തു പിടിച്ച് പെട്രോളൊഴിച്ച് ജീവൻ അവസാനിപ്പിക്കും എന്ന് ഭീ ഷ ണി മുഴക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബർ നാണ് ഈ സംഭവം നടന്നത്. ലക്ഷംവീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിൽ ആണ് രാജനും കുടുംബവും താമസിച്ചിരുന്നത്. കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കുടിയൊഴിപ്പിക്കാൻ ആയി പോലീസ് വീട്ടിലെത്തിയത്. പോലീസ് എത്തിയതോടെ രാജൻ ഭാര്യയെ ചേർത്തുപിടിച്ചുകൊണ്ട് മണ്ണെണ്ണ ഒഴിച്ച് ലൈറ്റർ കത്തിക്കുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ രാജൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ ഭാര്യ അമ്പിളിയും ചികിത്സയിലിരിക്കെ മരിച്ചു. താൻ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പോലീസുകാരൻ കൈകൊണ്ട് ലൈറ്റർ തട്ടി മാറ്റുന്നതിനിടെ തീ പടരുകയായിരുന്നു എന്നുമുള്ള രാജന്റെ വെളിപ്പെടുത്തൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. നെയ്യാറ്റിൻകരയിൽ ജപ്‌തി ഭീഷണിയെ തുടർന്ന് എല്ലാം അവസാനിപ്പിച്ച ചെയ്തരാജന്റെയും അമ്പിളിയുടെയും മക്കൾക്ക് സർക്കാർ നൽകിയ വാഗ്ദാനം പാഴായിരിക്കുകയാണ്.

മക്കൾക്ക് ജോലിയും കിടപ്പാടവും വാഗ്ദാനം ചെയ്തു എങ്കിലും രക്ഷിതാക്കൾ മരിച്ച് ഒരു വർഷം കഴിഞ്ഞിട്ടും സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പ്രാവർത്തികമാക്കിയിട്ടില്ല. സ്വകാര്യ വ്യക്തി ഭൂമി ഏറ്റെടുത്ത് നൽകാൻ തയ്യാറായിട്ടും അതു വാങ്ങാതെ സർക്കാരിനെ വിശ്വസിച്ച രാജന്റെ മക്കൾക്ക് നിരാശ മാത്രമാണ് ഇപ്പോൾ ഫലം. രാജനെ പണം അടയ്ക്കാത്തതിന്റെ പേരിൽ കുടിയൊഴുപ്പിക്കാൻ ബാങ്ക് ഉദ്യോഗസ്ഥർ എത്തിയത് കഴിഞ്ഞ വർഷം ഇതേ ദിവസം ആയിരുന്നു.

കുടിയൊഴിപ്പിക്കാൻ എത്തിയവരുടെ മുന്നിൽ വെച്ച് മണ്ണെണ്ണ ഒഴിച്ച് എല്ലാം അവസാനിപ്പിക്കും എന്ന് അറിയിച്ചതിനെ തുടർന്ന് പോ ലീ സ് ഉദ്യോഗസ്ഥർ ലൈറ്റർ തട്ടി മാറ്റുമ്പോൾ ശരീരത്തിൽ തീപടർന്ന് ഇരുവരും മരിച്ചു. തന്നെ വീട്ടുവളപ്പിൽ അടക്കണമെന്ന രാജൻറെ ആഗ്രഹം പോലും പോലീസ് തടസ്സം നിൽക്കാൻ ശ്രമിക്കുമ്പോൾ മകൻ നേരിട്ടെത്തി അച്ഛനുവേണ്ടി കുഴിമാടം വെട്ടിയതും കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി ഇരുന്നു. ഇതിന്റെ ദൃശ്യങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

ബോബി ചെമ്മണ്ണൂർ ഇവരുടെ സ്ഥലം ഏറ്റെടുത്തു നൽകാൻ തയ്യാർ ആയിരുന്നെങ്കിലും സർക്കാരിനെ വിശ്വസിച്ച് രാജന്റെയും അമ്പിളിയുടെയും മക്കൾ അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. എന്നാൽ വീട് ഒഴിപ്പിക്കില്ല എന്നും ഭൂമിക്ക് പട്ടയം നൽകും എന്നും മകന് ജോലിയും നൽകുമെന്ന് ഉള്ള സർക്കാർ വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ല. സർക്കാർ വീട് വെച്ച് നൽകും എന്ന ഉറപ്പിന്മേൽ പഞ്ചായത്ത് 10 സെന്റ് ഭൂമി ഇവർക്ക് അനുവദിച്ചിരുന്നു. അതിനു ശേഷം പഞ്ചായത്തിൽ നിന്നും വീട് നിർമ്മിക്കാനുള്ള യാതൊരു നടപടികളും ഉണ്ടായിരുന്നില്ല.

നിലവിൽ രാജന്റെയും അമ്പിളിയുടെ പേരിൽ ജീവനൊടുക്കിയ കേ സ് ആണ് ഉള്ളത്. പോലീസിനെതിരെ യാതൊരു കേസുകളും നിലനിൽക്കുന്നില്ല. രാജന്റെയും ഭാര്യ അമ്പിളിയുടെയും മരണത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും അന്വേഷണം ഒരിടത്തും എത്തിയിട്ടില്ലെന്നും മക്കൾ ആരോപിക്കുന്നുണ്ട്. മാതാപിതാക്കളുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ വഴിയരികിൽ കിടക്കുന്നവർക്ക് ഭക്ഷണം നൽകാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top