Movlog

Kerala

20 പുതിയ ഇളവുകൾ, പുറത്ത് ഇറങ്ങാൻ ഇനി ചെയ്യേണ്ടത് ഇക്കാര്യങ്ങൾ ! ജില്ല വിട്ട് യാത്രചെയ്യാം – വാക്‌സിൻ എളുപ്പം ലഭിക്കും

ജൂൺ 9 വരെ ലോക്ക് ഡൌൺ ഉള്ള സാഹചര്യത്തിൽ വീണ്ടും പുതിയ ഇളവുകൾ പ്രഖ്യാപിക്കുകയാണ് സംസ്ഥാന സർക്കാർ. ജൂൺ 7 മുതൽ പൊതുമേഖല സ്ഥാപനങ്ങളും കമ്പനികളും ഉൾപ്പെടെ എല്ലാ കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകളും 50 ശതമാനം ജീവനക്കാരുമായിട്ട് പ്രവർത്തിക്കാൻ ആണ് സർക്കാരിന്റെ നിർദേശം. പൊതുസ്ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെയും വൈകുന്നേരം 7 മുതൽ 9 വരെയും സാമൂഹ്യ അകലം പാലിച്ചു കൊണ്ട് പ്രഭാത, സായാഹ്‌ന സവാരി, വ്യായാമ നടത്തം എന്നിവ അനുവദിക്കുന്നതാണ്. ഇങ്ങനെയുള്ളവർ സാമൂഹ്യ അകലം പോലെയുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കേണ്ടതാണ്.

ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരെ കർശനമായി തടയണം എന്നാണ് മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിൽ നിർദേശിച്ചത്. തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ച കടകളിൽ മുന്നിൽ ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും നടപടി സ്വീകരിക്കാത്ത സ്ഥാപന ഉടമകൾക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് ആണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചത്. നിർദേശങ്ങൾ പാലിക്കാത്ത കടയുടമകൾ,സ്ഥാപന നടത്തിപ്പുകാർ, ഉപഭോക്താക്കൾ എന്നിവർക്ക് എതിരെ നടപടിയെടുക്കാൻ ആയി ജില്ലാ പോലീസ് മേധാവിമാർക്ക് അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.

പുതിയ ജോലിയിൽ പ്രവേശിക്കുക, പരീക്ഷ, വൈദ്യ ചികിത്സ, മരണാനന്തര ചടങ്ങിൽ പങ്കെടുക്കുക തുടങ്ങിയ കാരണങ്ങൾക്ക് മാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കുകയുള്ളൂ. ഇത്തരത്തിൽ ഉള്ള യാത്രകൾ നടത്തുമ്പോൾ കൈവശം സത്യവാങ്മൂലം കരുതാൻ പ്രത്യേകം ശ്രദ്ധിക്കുക. അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് ജില്ലാ വിട്ടുള്ള യാത്ര അനുവദിക്കുകയില്ല. ഇത് പൂർണമായും ഒഴിവാക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർ യാത്ര ചെയ്യുമ്പോൾ കൈവശം തിരിച്ചറിയൽ കാർഡ് കരുതിയിരിക്കണം.

വസ്ത്രം, പാദരക്ഷ, ആഭരണ കടകൾ വിവാഹ ആവശ്യങ്ങൾക്ക് തുറക്കാൻ ആയിട്ട് അനുമതി നൽകിയിട്ടുണ്ട് വിവാഹക്ഷണക്കത്ത് കൈവശം കരുതി വേണം ഇത്തരം ആളുകൾ കടകളിലേക്ക് പോകാൻ. വിവാഹേതര ആവശ്യങ്ങൾക്ക് ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളൂ. വ്യവസായ സ്ഥാപനങ്ങൾക്കും ഉല്പാദന കേന്ദ്രങ്ങൾക്കും പ്രവർത്തിക്കാൻ ആയിട്ടുള്ള അനുമതിയുണ്ട്. കയർ പോലുള്ള ചെറുകിട സ്ഥാപനങ്ങൾക്ക് 50 % ജീവനക്കാരെ വെച്ച് തുറന്നു പ്രവർത്തിക്കാവുന്നതാണ്. ഹോട്ടലുകളിലും റസ്റോറന്റുകളിലും രാവിലെ 7 മുതൽ രാത്രി 7.30 വരെ പാർസൽ നൽകുവാൻ അനുവാദം ഉണ്ട്.

കണ്ണട , ശ്രവണസഹായി, കൃത്രിമ കാലുകൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പാചക വാതക അറ്റകുറ്റ പണി നടത്തുന്ന സ്ഥാപനങ്ങൾക്കും തുറക്കുവാൻ ആയി അനുമതിയുണ്ട്. ചൊവ്വ, ശനി ദിവസങ്ങളിൽ ആണ് മൊബൈൽ കടകൾ, കംപ്യുട്ടർ കടകൾ എന്നിവയ്ക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. വ്യവസായങ്ങൾക്ക് ഉള്ള അംസംസ്‌കൃത വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പ്രവർത്തിക്കുവാൻ അനുമതി നൽകിയിട്ടുണ്ട്. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 5 മണി വരെ ആകും പ്രവർത്തിക്കുക. പാഠപുസ്തകങ്ങൾ വിൽക്കുന്ന കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകീട്ട് 5 വരെ പ്രവർത്തിക്കാം. വ്യവസായ ശാലകൾ ഒരുപാടുള്ള സ്ഥലനങ്ങളിൽ കെ എസ് ആർ ടി സി ബസുകളുടെ സേവനങ്ങൾ ആരംഭിക്കാൻ അനുമതി നൽകുന്നുണ്ട്. പ്രൈവറ്റ് ബസിന്റെ കാര്യത്തിൽ നിലവിൽ തീരുമാനം ആയിട്ടില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top