Movlog

Kerala

ലോക്ക് ഡൗൺ 25 ഇളവുകൾ പ്രഖ്യാപിച്ചു .കടകൾ തുറക്കാം.വാക്‌സിൻ എടുക്കുന്നവർക്ക് 5000 രൂപ ലഭിക്കും

സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ചില ജില്ലകളിൽ പ്രധാനപ്പെട്ട പുതിയ നിയന്ത്രണങ്ങളും അതോടൊപ്പം ഇളവുകളും അതോടൊപ്പം പൊതുജനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ വക 5000 രൂപ വരെ സമ്മാനവും നൽകുന്നുണ്ട്. ട്രിപ്പിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ നാളെ മുതൽ ഇളവുകൾ ഉണ്ട്. ലോകം നിയന്ത്രണങ്ങൾ തുടരുമെങ്കിലും റോഡുകൾ അടച്ചുപൂട്ടി ഉള്ള നിയന്ത്രണം ഒഴിവാക്കും. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യ സേവനം അല്ലാത്തവർക്ക് പുറത്തിറങ്ങാൻ ആയിട്ട് പോലീസ് പാസ് നിർബന്ധമാണ്. ഹോട്ടലുകൾക്കും റസ്റ്റോറന്റ്കൾക്കും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കും രാവിലെ ഏഴുമുതൽ രാത്രി 7.30വരെ തുറക്കാം. പാർസൽ മാത്രമേ അനുവദിക്കുകയുള്ളൂ. തട്ടുകടകൾ തുറക്കാൻ അനുവാദമില്ല.

പഴം, പച്ചക്കറി, പാൽ, പലചരക്കു കടകൾ, റേഷൻകടകൾ,മത്സ്യം മാംസം വിൽപ്പനശാലകൾ, ബേക്കറികൾ, കാലിത്തീറ്റ വിൽപ്പന കേന്ദ്രങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. നിർമാണപ്രവർത്തനങ്ങൾ തുടരാം. മരുന്നും അവശ്യ വസ്തുക്കൾ വാങ്ങുവാനും സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതിയുണ്ട്. സഹകരണമേഖലയിൽ ഉൾപ്പെടെ ബാങ്കുകൾ അതുപോലെ ഇൻഷുറൻസ് ധനകാര്യസ്ഥാപനങ്ങൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ തുറന്നു പ്രവർത്തിക്കും. ഇലക്ട്രിക്കൽ പ്ലംബിങ് സേവനങ്ങൾക്കും തുറന്നു പ്രവർത്തിക്കാം.വർക്ക് ഷോപ്പുകൾ ശനിയും ഞായറും പ്രവർത്തിക്കാം.

അവശ്യ സർവീസുകൾ ഒഴികെ ഉള്ള കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും. മറ്റു ജില്ലകളിലേക്ക് ഉള്ള യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദേശം. അത്യാവശ്യ യാത്രകൾക്ക് സത്യവാങ്മൂലം കരുതേണ്ടതാണ്. ആൾക്കൂട്ടം ഉണ്ടാകുന്ന മത രാഷ്ട്രീയ സാംസ്കാരിക സാമൂഹിക പരിപാടികൾ പാടില്ല. വിവാഹവും മരണാനന്തര ചടങ്ങുകളും കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത 20 പേരെ മാത്രം പങ്കെടുപ്പിച്ചു നടത്തേണ്ടതാണ്. മോദി സർക്കാർ വാക്സിനേഷൻ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. 18 വയസ്സിനു മുകളിൽ ഉള്ള എല്ലാ പൗരന്മാർക്കും വാക്സിനേഷൻ ഇപ്പോൾ നൽകി വരികയാണ്. ഈ സാഹചര്യത്തിൽ വീട്ടിലിരുന്ന് 5000 രൂപ വരെ നേടാനുള്ള അവസരമാണ് സർക്കാർ ഒരുക്കുന്നത്.

നല്ല ടാഗ്‌ലൈൻ ഉപയോഗിച്ച് വാക്സിൻ ചിത്രം പങ്കുവെക്കുന്ന വർക്ക് 5000 രൂപയാണ് സമ്മാനമായി ലഭിക്കുന്നത്.mygov എന്ന ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഇതിനെ കുറിച്ചുള്ള വിശദവിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങൾ പങ്കുവയ്ക്കുന്ന അതിലൂടെ വാക്സിനേഷൻ എടുക്കുവാൻ ഒരുപാട് പേർക്ക് നിങ്ങൾ പ്രചോദനമാകുന്നു. രസകരമായ ഒരു ടാഗ്‌ലൈൻ ഉപയോഗിച്ച് വാക്സിനേഷൻ ചെയ്ത ഫോട്ടോ പങ്കിടുക. എല്ലാ മാസവും തിരഞ്ഞെടുത്ത പത്ത് ടാഗ് ലൈനിനു 5000 രൂപ വീതം സമ്മാനം ലഭിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top