Movlog

Kerala

ഈ കടകൾ തുറക്കും.ജൂൺ 16 ന് ശേഷം ലോക്ക് ഡൗൺ നീട്ടിയേക്കും 15 പുതിയ ഇളവുകൾ ഇങ്ങനെ ! പുതിയ അറിയിപ്പുകൾ ഇങ്ങനെ

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിനുള്ള പിഴ ആയിട്ട് ഈ വർഷം ഇതുവരെ പോലീസ് ഈടാക്കിയത് 35 കോടിയിലധികം രൂപയാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജനുവരി ഒന്നുമുതൽ കഴിഞ്ഞ ചൊവ്വാഴ്ച വരെ ആണ് ഇത്രയും പിഴ ഈടാക്കിയത്. ഈ കാലയളവിൽ നിയന്ത്രണം ലംഘിച്ച് 82630 പേർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ പകർച്ചവ്യാധി ലംഘന നിയമ പ്രകാരമാണ് പോലീസ് പിഴ ചുമത്തുന്നത്.500 മുതൽ 5000 രൂപ വരെയാണ് പിഴ ചുമത്തുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനും 8 ദിവസത്തിനുള്ളിൽ പോലീസിന് പിഴ ഇനത്തിൽ കിട്ടിയത് 35 കോടിയിലേറെ രൂപയാണ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന വ്യാപാരസ്ഥാപനങ്ങൾ, മാനദണ്ഡം ലംഘിച്ചുള്ള വിവാഹം, മറ്റു ചടങ്ങുകൾ എന്നിവയ്ക്ക് 5000 രൂപയാണ് പോലീസ് പിഴ ചുമത്തുന്നത്. വാഹനവുമായി അനാവശ്യമായി പുറത്തേക്കിറങ്ങിയാൽ 2000 രൂപയാണ് പോലീസ് പിഴ ചുമത്തുന്നത്. മാസ്ക് ഇല്ലാതെ യാത്ര ചെയ്യുന്നതിന് 500 രൂപ. ഇങ്ങനെ പിഴ ഈടാക്കി തുടങ്ങിയപ്പോഴാണ് കോടികൾ പോലീസിലേക്ക് എത്തിയത്.

ശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായിരിക്കും എന്ന് സൂചിപ്പിക്കുന്നു.ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള പരിശോധനകളും പിഴ ഈടാക്കലും കർശനം ആയിരിക്കും. ഇന്ന് ജൂൺ 11ന് കൂടുതൽ കടകൾ തുറക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ വരുംദിവസങ്ങളിൽ തുടരും.കർശന നിയന്ത്രണങ്ങൾ ഉള്ള 12,13 തീയതികളിൽദീർഘദൂര സർവീസുകൾ ഉണ്ടാകില്ല. യാത്രചെയ്യുന്നവരുടെ കൈവശം യാത്രാരേഖകൾ കയ്യിൽ കരുതേണ്ടതാണ്. ബസ്സുകളിൽ ഇരുന്നു മാത്രമുള്ള യാത്ര ആണ് അനുവദിക്കുന്നത്. സ്റ്റേഷനറി കടകൾ, ആഭരണം, പാദരക്ഷകൾ, തുണി,കണ്ണട, ശ്രവണ സഹായി, പുസ്തകം എന്നിവ വിൽക്കുന്ന കടകൾക്ക് അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങൾക്കും ഇന്ന് വെള്ളിയാഴ്ച തുറക്കുവാൻ അനുമതിയുണ്ട്. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴു വരെ ആണ് തുറന്നു പ്രവർത്തിക്കാൻ അനുമതി ഉള്ളത്.

വാഹന ഷോറൂമുകൾ രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 2 മണി വരെ മെയിന്റനൻസ് ജോലികൾക്ക് ആയിട്ട് പ്രവർത്തിക്കാം. എന്നാൽ വില്പനയും മറ്റു പ്രവർത്തനങ്ങളും അനുവദിക്കുകയില്ല. നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ജൂൺ 16 വരെ പ്രവർത്തന അനുമതി നൽകിയിട്ടുണ്ട്. ലോക്ക് ഡൗൺ വീണ്ടും നീട്ടാനുള്ള സാധ്യതകളാണ് ഇപ്പോൾ കണ്ടുവരുന്നത്. കോവിഡിനെ ഒരു ഡെൽറ്റാ വകഭേദം കൂടി ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. ഇത്തരത്തിൽ ഡെൽറ്റാ വകഭേദം ബാധിക്കുന്നവരുടെ കേൾവി ശേഷി വരെ നഷ്ടപ്പെടുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ പുതിയ രോഗലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്. ഇവയിൽ ഏറ്റവും അപകടകാരി വകഭേദം തന്നെയാണ്. ഈ സാഹചര്യത്തിൽ വ്യാപനം കുറയാതെ ലോകരാജ്യങ്ങൾ ഒരു കാരണവശാലും ഇത് പിൻവലിക്കരുത് എന്ന് ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോക്ക് ഡൗൺ പെട്ടെന്ന് പിൻവലിച്ചാൽ വാക്സിനേഷൻ എടുക്കാത്തവരെ കൂടുതൽ അപകടത്തിലേക്ക് തള്ളിവിടും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top