Movlog

Faith

മരണത്തിന് ശേഷം മനുഷ്യന് എന്താണ് സംഭവിക്കുന്നത്?

മരണം എന്നാല്‍ എല്ലാത്തിന്റേയും അവസാനമാണ്. എന്നാല്‍ മരണത്തിനു ശേഷവും ജീവിതമുണ്ടെന്നാണ് ചിലരുടെ വാദം. ഇതിനു തക്കതായ തെളിവും ഇവര്‍ നല്‍കുന്നു. അല്ലെങ്കില്‍ മരണത്തിനു തൊട്ടുത്തെത്തിയവരുടെ വാക്കുകളിലൂടെ നമ്മുടെ ശാസ്ത്രം അതു മനസ്സിലാക്കുന്നു. മരണത്തിനപ്പുറം എന്ത് എന്നത് ഇന്നും നമുക്കൊന്നും പിടികിട്ടാത്ത ഒരു വസ്തുവാണ് എന്ന കാര്യത്തില്‍ സംശയമില്ല.

എന്നാല്‍ യുകെയില്‍ ഈ അടുത്ത കാലത്തായി നടത്തിയ മരണാനുഭവങ്ങളില്‍ ചിലത് പല തരത്തിലും നമ്മളെ ഞെട്ടിപ്പിക്കുന്നതായിരുന്നു. പലരുടേയും മരണാനുഭവങ്ങളും അത്തരത്തിവുള്ള അനുഭവത്തിനു ശേഷമുള്ള തിരിച്ചു വരവിനെക്കുറിച്ചും ആയിരുന്നു ആ  പടങ്ങൾ.

പലപ്പോഴും മരണം പല വിധത്തിലും നമ്മളെ കളിപ്പിക്കും. അതിലൊന്നാണ് ക്ലിനിക്കല്‍ ഡെത്ത് എന്ന് ശാസ്ത്രലോകം വിളിയ്ക്കുന്ന പ്രതിഭാസം. മരണത്തിന്റേതായ എല്ലാ ലക്ഷണങ്ങളും പ്രകടിപ്പിക്കുമെങ്കിലും ഏതാനും സമയങ്ങള്‍ക്കു ശേഷം ജീവന്‍ തിരിച്ചെത്തുന്നു. ഹൃദയം മുതല്‍ നമ്മുടെ തലച്ചോര്‍ വരെ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ് ഇത്.

ഏതാണ്ട് 20-30 സെക്കന്റ് നേരത്തേക്ക് ശ്വാസം പോലും ഉണ്ടാവില്ല എന്നതാണ് സത്യം. സത്യത്തില്‍ മരണത്തിന് സമാനമായ അവസ്ഥ. മൂന്നോ നാലോ മിനിട്ടു നീണ്ടു നില്‍ക്കുന്ന അജ്ഞതയ്ക്കു ശേഷമാണ് തങ്ങളുടെ തിരിച്ചു വരവെന്ന് പലരും വ്യക്തമാക്കുന്നു. എന്താണ് സംഭവിക്കുന്നതെന്നോ ഒന്നും അറിയാനുള്ള കഴിവ് ആ സമയത്ത് ഉണ്ടാവില്ലെന്നാണ് പഠനവിധേയരാക്കിയവരില്‍ പലരും പറയുന്നത്.

എന്നാല്‍ പലര്‍ക്കും തങ്ങളുടെ മരണാനുഭവം ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഒരു പുകമറപോലെ എന്തോ ഒന്ന് തങ്ങളെ വന്നു മൂടുകയായിരുന്നെന്നും രണ്ടോ മൂന്നോ മിനിട്ടിനു ശേഷം ബലപ്രയോഗം നടത്തിയതു പോലെ അത് തങ്ങളെ വിട്ടു പോവുകയായിരുന്നെന്നും പലരുടേയും അനുഭവ സാക്ഷ്യം. മരണമുഖത്തു നിന്നും രക്ഷപ്പെട്ട പലര്‍ക്കും പറയാനുള്ളതാണ് പല അനുഭവങ്ങൾ. പലരും മരണത്തിന്റെ വക്കില്‍ നിന്ന് ടണല്‍ വഴി നിര്‍വ്വചിക്കപ്പെടാനാവാത്ത സ്ഥലത്തെത്തിയെന്നാണ് അനുഭവങ്ങളിലൂടെ അവർ വ്യക്തമാക്കുന്നതും. മരണത്തിനവസാനം ഇത്തരത്തിലായിരിക്കുമെന്നാണ് പലരുടേയും അഭിപ്രായം.

മരണത്തില്‍ നിന്നും തിരിച്ചു വന്നവര്‍ പലപ്പോഴും ശാന്തതയെന്താണ് എന്നതറിയുന്നു എന്നതാണ് പറയപ്പെടുന്നത്. നിര്‍വ്വചിക്കപ്പെടാനാവാത്ത ശാന്തതയാണ് മരണത്തോടടുത്തപ്പോള്‍ ലഭ്യമായതെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. അത് പോലെ മറ്റ് ചിലർ പറയുന്നത് അമിതമായ സൂര്യപ്രകാശമാണ് മരണമുഖത്തു നിന്നും അനുഭവിക്കപ്പെട്ടതെന്ന് പലരും അഭിപ്രായപ്പെടുന്നു.

ഒരിക്കലും നിലയ്ക്കാത്ത ആ ഊര്‍ജ്ജപ്രവാഹത്തിന്റെ ഉറവിടമന്വേഷിച്ചുള്ള നെട്ടോട്ടത്തിലാണ് ഇപ്പോഴും നമ്മുടെ ശാസ്ത്ര ലോകം. പലര്‍ക്കും പല തരത്തിലാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. അമേരിക്കയില്‍ ആശുപത്രിയില്‍ വെച്ച് മരണത്തിന്റെ കൈകളിലെത്തിയ വ്യക്തിക്ക് പറയാനുള്ളതും വ്യത്യസ്ത അനുഭവം. ആഴമുള്ള വെള്ളത്തില്‍ വീഴുന്നതു പോലെയാണ് തനിയ്ക്കു തോന്നിയതെന്നാണ് ഇദ്ദേഹത്തിന്റെ അനുഭവ സാക്ഷ്യം. yennal പഠനവിധേയരായവരില്‍ 13 ശതമാനം പേര്‍ക്കും നക്ഷത്രലോകത്തെത്തിയതു പോലെയാണ് മരണം അനുഭവപ്പെട്ടതെന്നാണ് പറയുന്നത്.

ഇംഗ്ലണ്ടിലെ സതാംപ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷക സംഘം മരണശേഷം സംഭവിക്കുന്നതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയിരുന്നു. ഹൃദയം നിലച്ചതിന് ശേഷവും മൂന്ന് മിനിട്ടിലേറെ തലച്ചോറും മറ്റ് പ്രധാന ശരീര കോശങ്ങളും പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കുമെന്നാണ് സര്‍വ്വകലാശാലയുടെ aa പുതിയ കണ്ടെത്തല്‍.

ഹൃദയാഘാതം സംഭവിച്ച്‌ മരിച്ച്‌ എന്ന് കരുതി പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്ന 2,060 പേരില്‍ നടത്തിയ പഠനങ്ങള്‍ക്ക് ശേഷമാണ് സതാംപ്ടണ്‍ ഗവേഷക സംഘത്തിന്റെ കണ്ടെത്തല്‍. ബ്രിട്ടന്‍, അമേരിക്ക, ഓസ്ട്രിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് സംഘം പഠന വിധേയമാക്കിയത്. ഇവരുടെ ഹൃദയം നിലച്ചെങ്കിലും ഏതാനും സമയം കൂടി തലച്ചോര്‍ പ്രവര്‍ത്തനക്ഷമമായിരുന്നു. അതായത് മരിച്ചാലും കുറേ നേരത്തേക്ക് നാം എല്ലാം അറിയുന്നു. മരണശേഷം എന്ത് എന്നത് കുറഞ്ഞ തോതിലെങ്കിലും ഓരോരുത്തര്‍ക്കും അറിയാന്‍ കഴിയുമെന്നാണ് സാരം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top