Movlog

Movie Express

നവ്യ നായർ നന്ദനത്തിന്റെ സെറ്റിൽ കാണിച്ച കാര്യം കണ്ടു ഡയറക്ടർ രഞ്ജിത്ത് ലൊക്കേഷനിൽ നിന്നും ഇറങ്ങിപോയിരുന്നു ! അന്ന് ശരിക്കും സംഭവിച്ചത്

മലയാളികൾക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു സിനിമയാണ് നന്ദനം. നിരവധി ആരാധകർ ഇപ്പോഴും ഉള്ള ഒരു ചിത്രമെന്ന് തന്നെ വേണം ചിത്രത്തിനെ വിശേഷിപ്പിക്കുവാൻ. ഇന്നത്തെ യൂത്ത് ഐക്കൺ ആയ പൃഥ്വിരാജിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു നന്ദനം. അങ്ങനെ എടുത്തു പറയാൻ ഒരുപാട് പ്രത്യേകതകളുള്ള ഒരു ചിത്രമാണ് നന്ദനം. ഇപ്പോഴും പൃഥ്വിരാജും നവ്യാ നായരും ഒക്കെ ഏത് അഭിമുഖങ്ങളിൽ വന്നാലും നന്ദനം സിനിമയെക്കുറിച്ചുള്ള എന്തെങ്കിലുമൊക്കെ ഒരു ഓർമ്മ പങ്കുവയ്ക്കാറുണ്ട് എന്നതാണ് സത്യം. ബാലമണി എന്ന കഥാപാത്രത്തെയും ബാലാമണിയുടെ രക്ഷകനായ മനുവിനെയും ഒന്നും അത്രപെട്ടെന്ന് പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ലല്ലോ. രഞ്ജിത്തായിരുന്നു ചിത്രം ഒരുക്കിയത്. ഇപ്പോൾ സംവിധായകൻ രഞ്ജിത്ത് നന്ദനത്തിലെ ഷൂട്ടിംഗ് സമയത്തെ അനുഭവത്തെക്കുറിച്ച് ആണ് ഓർക്കുന്നത്.

കൈരളി ടിവിയുടെ ജെബി ജംഗ്ഷനിൽ നവ്യാ നായർ എത്തിയപ്പോഴായിരുന്നു ഈ അനുഭവത്തെക്കുറിച്ച് പറഞ്ഞിരുന്നത്. നന്ദനത്തിൽ ഒരു പുതിയ അഭിനേത്രി വേണമെന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ് നവ്യാ നായർ ചിത്രത്തിലേക്ക് എത്തുന്നത്. നവ്യയുടെ രണ്ടാമത്തെ ചിത്രമാണ് നന്ദനം. അതിനാൽ തന്നെ ഒരുപാട് പരിചയക്കുറവ് താരത്തിന് ഉണ്ടായിരുന്നു എന്നുമാണ് രഞ്ജിത്ത് പറഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ രഞ്ജിത്തിൽ നിന്നും ഒരുപാട് വഴക്ക് കേൾക്കേണ്ടി വന്നു അന്ന് നവ്യയ്ക്ക് എന്ന് പറഞ്ഞിരുന്നു.

ആ സമയത്ത് അവൾക്ക് എന്നെ കൊല്ലാൻ വരെ തോന്നിയിരുന്നു എന്നാണ് രഞ്ജിത്ത് നവ്യയെക്കുറിച്ച് പറഞ്ഞിരുന്നത്. എന്നാൽ അങ്ങനെയല്ല യഥാർത്ഥ കാര്യമെന്ന് നവ്യയും പറയുന്നുണ്ട്. നന്ദനത്തിലെ ഒരു സീൻ എടുക്കുന്നതിനിടയിൽ തന്റെ തെറ്റ് അല്ലാതെ ഇരുന്നിട്ട് പോലും എല്ലാ ആളുകളുടെയും മുൻപിൽ വച്ച് തന്നെ ചേട്ടൻ ചീത്ത പറഞ്ഞു.

അപ്പോൾ തന്നെ വല്ലാതെ വിഷമം തോന്നി. മേക്കപ്പ് റൂമിൽ പോയി എന്തൊക്കെയോ തന്നെ വിളിച്ചു പറഞ്ഞു. അത് ആരോ തെറ്റ് ആക്കി മോശമായാണ് അദ്ദേഹത്തിന്റെ അടുത്ത് സംസാരിച്ചത്. അത് ഈ നിലയിലേക്ക് എത്തിക്കുകയും അദ്ദേഹത്തോട് പറയുകയുമൊക്കെ ചെയ്തു. തുടർന്ന് അദ്ദേഹത്തിന് അത് വിഷമമായി. ലൊക്കേഷനിൽ നിന്നും ഇറങ്ങി പോവുകയാണ് രഞ്ജിത്ത് ചെയ്തിരുന്നത് എന്നും സത്യം അറിഞ്ഞ ഉടനെ തന്നെ താൻ അദ്ദേഹത്തെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അല്ലാതെ അദ്ദേഹത്തെ കൊല്ലാനൊന്നും ചിന്തിച്ചിട്ടുപോലുമില്ല എന്നും നവ്യ കൂട്ടിച്ചേർത്തിട്ടുണ്ട്. അതേസമയം വീണ്ടും പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് നവ്യാ നായർ തിരികെ വന്നിരിക്കുകയാണ്. മലയാളികളുടെ സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് നവ്യയെ പ്രേക്ഷകർ കാണുന്നത്. നവ്യയുടെ തിരിച്ചു വരവ് ആഘോഷമാക്കുകയാണ് പ്രേക്ഷകർ. ഒരുത്തി എന്ന ചിത്രം വലിയ വിജയത്തോടെ ആയിരുന്നു തീയേറ്ററുകളിൽ നിലനിന്നിരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top