ഫോർ ദ പീപ്പിൾ എന്ന ചിത്രത്തിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് താരമാണ് സുനിൽ എന്ന നരേൻ. പിന്നീട് താരത്തെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിൽ നായക വേഷത്തിൽ ആണ് കാണുന്നത്. മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ ഈ യുവനടൻ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിന്റെ വിജയത്തോടെ താരമൂല്യമുള്ള നായകനായി മാറുകയായിരുന്നു. തുടർന്ന് പന്തയക്കോഴി, മിന്നാമിന്നികൂട്ടം തുടങ്ങിയ ചിത്രങ്ങളിലെല്ലാം നടനായി തന്നെയാണ് എത്തുന്നതും. സോഷ്യൽ മാധ്യമങ്ങളിലെല്ലാം സജീവ സാന്നിധ്യമായ താരമിപ്പോൾ ജീവിതത്തിലെ പുതിയൊരു വിശേഷത്തെ കുറിച്ചാണ് തുറന്നു പറയുന്നത്.
പതിനഞ്ചാം വിവാഹ വാർഷിക ദിവസം തന്നെ തനിക്ക് ഈ സന്തോഷവാർത്ത പറയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട് എന്നും പറയുന്നുണ്ട്. താരം വീണ്ടും അച്ഛനാവാൻ പോവുകയാണ് എന്നതാണ് ആ സന്തോഷം. 15 വർഷങ്ങൾക്ക് ശേഷം ഈ ഒരു സന്തോഷവാർത്ത തങ്ങളെ തേടിയെത്തിയിരിക്കുകയാണ്. വിവാഹ വാർഷിക ദിനത്തിൽ തന്നെയത് പറയാൻ സാധിച്ചതിൽ സന്തോഷം ആണ് എന്നാണ് താരം പങ്കുവച്ചിരിക്കുന്നത്. രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്. ഞങ്ങളുടെ പതിനഞ്ചാം വിവാഹ വാർഷികത്തിന്റെ ഈ പ്രത്യേക ദിനത്തിൽ ഞങ്ങളുടെ കുടുംബം ഒരു പുതിയ അംഗത്തെ പ്രതീക്ഷിക്കുന്നു എന്ന് നല്ല വാർത്ത നിങ്ങളുമായി പങ്കു വയ്ക്കുന്നതിൽ സന്തോഷം. കുടുംബത്തോടൊപ്പമുള്ള ഒരു ചിത്രവും പങ്കു വച്ചിട്ടുണ്ടായിരുന്നു.
2007 ലായിരുന്നു മഞ്ചുവൂമായുള്ള നരേന്റെ വിവാഹം. ജയരാജ് സംവിധാനം ചെയ്ത ഫോർ ദ പീപ്പിൾ എന്ന ചിത്രത്തിലെ കമ്മീഷണറുടെ വേഷത്തിൽ ശ്രദ്ധനേടിയ നരേൻ തമിഴിലേക്ക് എത്തിയതോടെയാണ് സുനിൽ എന്ന തന്റെ പേരുമാറ്റി നരേൻ എന്ന് ആക്കുന്നത്. കമലഹാസൻ ചിത്രമായ വിക്രത്തിലും അഭിനയിച്ചിരുന്നു. കാർത്തി പ്രധാന വേഷത്തിലെത്തിയ കൈതി 2 ആണ് ഇനിയും പുറത്തിറങ്ങാനുള്ള നരേന്റെ പുതിയ ചിത്രം. തമിഴിലാണ് താരം കൂടുതലായും മികച്ച കഥാപാത്രങ്ങൾ ചെയ്തിരിക്കുന്നത്. ക്ലാസ്സ്‌മെറ്റ്സിലെ മുരളി എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. നടന്റെ അഭിനയ ജീവിതത്തിൽ വലിയൊരു വഴിത്തിരിവ് കൊണ്ടുവന്ന കഥാപാത്രം തന്നെയാണ് മുരളി എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. അത്രത്തോളം സ്വാഭാവികമായാണ് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇന്നും മുരളി നിറഞ്ഞുനിൽക്കുന്നത്.
story highlight – narine and wife celebreating 15 weding anniversary with a happy news
