Movlog

Movie Express

മോഹൻലാലും മഞ്ജുവും ഒരുമിക്കുന്നു..! സിനിമയിൽ അല്ല – മൈജിയിൽ

ആറാം തമ്പുരാനിലെ ജഗന്നാഥൻ, ഉണ്ണിമായയും കന്മദത്തിലെ ഭാനുവിന്റെയും വിശ്വനാഥന്റെയും, ഏറ്റവുമടുത്ത് എന്നും എപ്പോഴും വിനീത് എൻ പിള്ളയും അഡ്വക്കേറ്റ് ദീപയും ഒരിക്കലും മറക്കാൻ സാധിക്കാത്ത ജോഡികളാണ്. മോഹൻലാലും മഞ്ജു വാര്യരും സ്ക്രീനിൽ ഒക്കെ ഇവർ ഒരുമിച്ച് നിർത്തുമ്പോൾ ബോക്സ് ഓഫീസിനെ പിടിച്ചുകുലുക്കാൻ സാധിച്ചിട്ടുണ്ട് എന്നതാണ് സത്യം. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങൾ ആയി മലയാളി പ്രേക്ഷകർ ഹൃദയത്തിലേറ്റിയ മഞ്ജുവും ലാലേട്ടനും ഒരുമിക്കുകയാണ് എന്ന് മാത്രം. ഓണം സ്പെഷ്യൽ പരസ്യത്തിലാണ് ലേഡി സൂപ്പർ സ്റ്റാറും അഭിനയകുലപതിയും ഒരുമിച്ച് എത്തുന്നത്.

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ബ്രഹ്മാണ്ഡ പരസ്യത്തിനാണ് മൈജി തിരി കൊളുത്താൻ പോകുന്നത്. കംപ്ലീറ്റ് ആക്ടറും ലേഡീസ് സൂപ്പർസ്റ്റാറും ഒരുമിക്കുന്നതു കൊണ്ടുതന്നെ ഒരു കിടിലൻ മാസ്സ് ആൻഡ് ക്ലാസ്സ് ലുക്കിൽ ആയിരിക്കും പരസ്യം എത്തുന്നത് എന്ന് അണിയറപ്രവർത്തകർ വിശ്വസിക്കുന്നുണ്ട്. മലയാളത്തിലെ പ്രിയപ്പെട്ട സംവിധായകനും ഒട്ടനവധി മികച്ച പരസ്യച്ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ജിസ് ജോയിയാണ് ഈ പരസ്യം സംവിധാനം ചെയ്യുന്നത് എന്ന് ഒരു പ്രത്യേകതകൂടി ഇതിനുണ്ട്. രണ്ടു സൂപ്പർ സ്റ്റാറുകൾ ബ്രാൻഡ് അംബാസഡർ ആയിട്ടുള്ള കേരളത്തിലെ ഏക സ്ഥാപനം കൂടിയാണ് മൈജി. കേരളത്തിൽ മൊബൈൽ വിപ്ലവത്തിന് തുടക്കമിട്ടത് മൈജി തന്നെ ആണെന്ന് പറയേണ്ടിയിരിക്കുന്നു.

മൈ ജി പരസ്യങ്ങൾ എല്ലാം വളരെയധികം വ്യത്യസ്തമായിട്ടുള്ളതാണ്. ഒരുപാട് വേറിട്ട പ്രമേയത്തിലാണ് മൈജി പരസ്യങ്ങൾ ഒരുക്കുന്നത്. ബ്രഹ്മാണ്ഡ പരസ്യങ്ങളാണ് മൈ ജിയുടെ പ്രത്യേകത എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ആദ്യമായിരിക്കും മോഹൻലാലും മഞ്ജു വാര്യരും ഒരുമിച്ച് ഒരു പരസ്യത്തിൽ എത്തുന്നത്. അതുകൊണ്ടുതന്നെ ഈ പരസ്യം സിനിമയേക്കാൾ കൂടുതൽ ഡിമാൻഡുള്ള ഒന്നായി മാറും എന്നു പ്രേക്ഷകർ പറയുന്നു. കേരളത്തിൽ മൊബൈൽ വിപ്ലവത്തിന് തുടക്കമിട്ട മൈജി ഓണത്തിന് നിരവധി ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് ഈ പരസ്യം പുറത്തിറങ്ങുന്നത്. മലയാളത്തിൽ ഒരു വലിയ സിനിമയെടുക്കുന്ന ചെലവിൽ തന്നെയാണ് പരസ്യം ഒരുങ്ങുന്നത് എന്ന് വാർത്തകൾ വരുന്നു.

ലഭിക്കുന്ന വാർത്തകൾ അനുസരിച്ചു മാസ്സ് ആൻഡ് ക്ലാസ്സി ലുക്കിലാണ് ലാലേട്ടന്റെ വരവ് എന്നത് തന്നെയാണ്. മോഹൻലാൽ ഇതിനു മുൻപ് അഭിനയിച്ച മൈജിയുടെ പരസ്യങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുള്ളത് ആണ്. ഇപ്പോൾ മഞ്ജു കൂടി എത്തുന്നതോടെ പരസ്യത്തിന്റെ കളർ തന്നെ മാറും എന്നാണ് വിചാരിക്കുന്നത്. കോടികൾ മുടക്കിയാണ് പരസ്യം തയ്യാറാക്കുന്നത് തന്നെ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top