Movlog

Kerala

ഒരുപാട് പണം മുടക്കി വീട് പണിയുന്നതിന് കുറ്റം പറയുന്നവർക്ക് കൃത്യമായ മറുപടി നൽകുന്ന കുറിപ്പ് ശ്രദ്ധേയമാകുന്നു

ഒരു വീട് എന്നത് പലരുടെയും സ്വപ്നമാണ്. വീട് പണിയാൻ നോക്കുമ്പോൾ ഒരു 100 അഭിപ്രായങ്ങൾ എങ്കിലും ആളുകൾ പറയും. അതിൽ ചിലതെല്ലാം നല്ലതായിരിക്കാം ചിലത് ആവശ്യമില്ലാത്തതുമായിരിക്കും. എന്നാൽ ബന്ധുക്കളുടെയും അയൽക്കാരുടെയും സുഹൃത്തുക്കളുടെയും അഭിപ്രായങ്ങൾ കേൾക്കുമ്പോൾ ആകെ ഒരു എത്തും പിടിയും കിട്ടാതെ വരും.

വീടു പണിയുന്നവർ കടന്നുപോകുന്ന പ്രതിസന്ധികളെ കുറിച്ചും അതിനുശേഷം സ്വപ്നതുല്യമായ വീടുപണി കഴിഞ്ഞാൽ കേൾക്കുന്ന ചോദ്യത്തെ കുറിച്ചും ഉള്ള ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. അഞ്ചു കോടി മുടക്കി പണിത വീടിനെ നോക്കി ഒരാൾ ചോദിച്ചു, ഈ വീടിനു ചിലവാക്കിയ അഞ്ചുകോടി കൊണ്ട് എത്ര ആളുകൾക്ക് ഭക്ഷണം നൽകാം ആയിരുന്നു എന്ന്. അത് കൃത്യമായി അറിയില്ലെന്ന് വീട്ടുടമസ്ഥൻ പറഞ്ഞു.

എന്നാൽ ഈ ബിൽഡിംഗ് വെച്ചതുകൊണ്ട് അടിസ്ഥാനം കെട്ടിയ പാറ ലഭിച്ച ക്വാറിയിലെ തൊഴിലാളികൾക്ക് ഭക്ഷണം ലഭിച്ചു എന്നറിയാം. രണ്ടുവർഷത്തോളം സ്ഥിരമായി പണി ഉണ്ടായിരുന്നത് കാരണം ഒരുപാട് മേസ്തിരിമാർക്കും ആശാരിമാർക്കും മൈക്കാട്മാർക്കും അങ്ങനെ നൂറുകണക്കിന് ആളുകൾക്ക് ഭക്ഷണവും ജോലിയും കിട്ടി എന്ന് അറിയാം.

കട്ട കമ്പനിയിലെ ആളുകൾ മുതൽ സിമന്റ് ഫാക്ടറിയിൽ ജോലി ചെയ്യുന്നവർക്ക് വരെ ഈ വീട് പണിതതു കൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും ഭക്ഷണത്തിനുള്ള വകുപ്പ് ലഭിച്ചു. ടൈൽ പണിക്കാർ മുതൽ പ്ലംബിങ് പണിക്കാർക്കും തൊഴിലും വരുമാനവും ലഭിച്ചു. അത് പണിയാൻ മെറ്റീരിയൽ വാങ്ങിയ കടകളിലെ ആളുകൾ അവരുടെ ഫാക്ടറിയിൽ ഉള്ള ആളുകൾ അങ്ങനെ നൂറുകണക്കിന് ആളുകളാണ് ഈ വീട് പണിയുന്നതിനുള്ള ഭക്ഷണം ലഭിച്ചത്.

വീടുപണിയുടെ പല ഘട്ടങ്ങളിലും കാറ്ററിങ് ആളുകൾക്കും ഭക്ഷണം ലഭിച്ചു. അതുകൊണ്ട് ഈ വീട് പണിയുന്നതിൽ എത്രപേർക്ക് ഭക്ഷണം നൽകി എന്ന കൃത്യം കണക്ക് തനിക്ക് അറിയില്ലെന്ന് ചോദിച്ച ആളോട് വീട്ടുടമസ്ഥൻ മറുപടി നൽകി. എന്തെങ്കിലും ഒരു വസ്തു വാങ്ങുമ്പോൾ അവർക്ക് പണം നൽകുകയും അവർ ചെയ്യുന്ന തൊഴിലിന് മാന്യമായ ബഹുമാനം നൽകുകയും ആണ് നമ്മൾ ചെയ്യുന്നത്.

ആത്മാഭിമാനത്തോടെ അവർ ആ പണം വാങ്ങുന്നു. അഞ്ചു കോടി മുടക്കി ഒരു വലിയ വീട് പണിതപ്പോൾ ആ വീട് പണിയാൻ വേണ്ടി സഹായിച്ച പല വ്യക്തികളുടെ പോക്കറ്റുകളിലും മാന്യതയോടെ ഉള്ള പണം എത്തും. എന്നാൽ വെറുതെ ഒരാൾക്ക് പണം നൽകുമ്പോൾ അവരുടെ അന്തസ്സും ആത്മാഭിമാനവും കവർന്നെടുക്കുകയാണ് ചെയ്യുന്നത്.

വീട് ഉണ്ടാക്കാതെ സൗജന്യമായി പണം ആർക്കെങ്കിലും കൊടുത്താൽ അത് ഭിക്ഷക്കാരന് ഭിക്ഷ നൽകുന്നതിന് തുല്യമാണ്. വാങ്ങുന്നവരുടെ ആത്മാഭിമാനത്തെ ആണ് തകർത്തു കളയുന്നത്. അതുകൊണ്ട് വിലകൂടിയ വസ്തുക്കൾ വാങ്ങിയാൽ കുറ്റപ്പെടുത്തുന്നവരോട് ആ പണം കൊണ്ട് ഒരുപാട് പേർക്ക് സഹായിക്കാൻ കഴിയുമെന്ന് മനസ്സിലാക്കി കൊടുക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

To Top