Movlog

Faith

ഡോക്ടർമാർ വിധിയിട്ടത് ദയാവധം ! എന്നാൽ ആ ഉമ്മയുടെ മകൻ ചെയ്തത് കണ്ടോ ?

ഒരു വലിയ അപകടത്തിനുശേഷം ചലനമറ്റു കിടക്കുകയും പിന്നീട് ഒരു സുപ്രഭാതത്തിൽ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന മിറാക്കിൾസ് നമ്മൾ സിനിമകളിൽ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിലും ഇത്തരം മിറക്കിൾ ഉണ്ടാകുമോ. തീർച്ചയായും ഉണ്ടാവും എന്ന് മുനീറയുടെ ജീവിതം നമുക്ക് കാണിച്ചു തരുന്നു. വാഹനാപകടത്തിൽ, കോമ സ്റ്റേജിൽ ആയ മുനീറയുടെ തിരിച്ചുവരവിനായി മകനും ഭർത്താവും കാത്തിരുന്നത് ഒന്നും രണ്ടും വർഷമായിരുന്നില്ല. ദയാവധത്തിന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും നീണ്ട 27 വർഷങ്ങൾ ആയിരുന്നു ആ മകനും ഭർത്താവും മുനീറയുടെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരുന്നത്. തന്റെ മരണം വരെ അമ്മയുടെ തിരിച്ചുവരവിനായി കാത്തിരിക്കും എന്ന് പറഞ്ഞ് ആ മകൻ മുനീറയുടെ പുണ്യമാണ്. 1991ലാണ് മുനീറയുടെ ജീവിതം മാറ്റിമറിച്ച അപകടമുണ്ടായത്. മകനെ സ്കൂളിൽ നിന്നും കൊണ്ടു വരുന്നതിനിടയിൽ മുനീറയുടെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാവുകയായിരുന്നു.

വാഹനമോടിച്ച മുനീറയുടെ സഹോദരനും മകൻ ഒമറും നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു എങ്കിലും തലയ്ക്കേറ്റ പരിക്ക് കാരണം മുനീറ കോമ സ്റ്റേജിലേക്ക് പോവുകയായിരുന്നു. അപകടസമയത്ത് അമ്മ മകനെ കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചത് കൊണ്ടാണ് മകന് ഒന്നും സംഭവിക്കാതിരുന്നത്. മൊബൈലുകൾ അത്ര സജീവമല്ലാതിരുന്ന കാലമായതുകൊണ്ട് ആംബുലൻസ് എത്താനും വൈദ്യസഹായം നൽകാനും താമസിച്ചത് കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കി. ആശുപത്രിയിൽ എത്തുന്നതിനു മുമ്പുതന്നെ മുനീറ കോമ സ്റ്റേജിൽ എത്തിയിരുന്നു. പിന്നീട് ലണ്ടനിലും മറ്റും ആയി ഒരുപാട് വിദഗ്ധ ചികിത്സ തേടിയെങ്കിലും നിരാശയായിരുന്നു ഫലം. വർഷങ്ങളോളം മുനീറ കോമ സ്റ്റേജിൽ ആയിരുന്നപ്പോൾ ദയാവധത്തിന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും മരണത്തിന് വിട്ടു നൽകുവാൻ മകനും ഭർത്താവ് അബ്ദുള്ളയും തയ്യാറായില്ല. അന്നുമുതലുള്ള കാത്തിരിപ്പിലായിരുന്നു ഇവർ.

എല്ലാദിവസവും മകൻ തന്റെ സ്കൂളിലെ വിശേഷങ്ങളും സന്തോഷ നിമിഷങ്ങളെല്ലാം അമ്മയ്ക്ക് അരികിലെത്തി പങ്കുവെക്കുകയായിരുന്നു. മകന്റെ ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും സംഭവങ്ങളും അമ്മയോട് പങ്കുവയ്ക്കും ആയിരുന്നു. അങ്ങനെ ഒരു ദിവസം അമ്മയിൽ നിന്നും ഒരു പ്രത്യേക ശബ്ദം കേൾക്കുകയായിരുന്നു. ഉടൻതന്നെ ഡോക്ടർമാരെ അറിയിച്ചിരുന്നുവെങ്കിലും അത് ഒമറിന്റെ തോന്നൽ മാത്രമാണെന്ന് അവർ പറഞ്ഞു. സാധാരണ ജീവിതത്തിലേക്ക് മുനീറയ്ക്ക് ഒരു തിരിച്ചുവരവ് ഇല്ലെന്നു ഡോക്ടർമാർ വിധിയെഴുതി. എന്നാൽ രണ്ടു ദിവസങ്ങൾക്കു ശേഷം മുനീറ സംസാരിച്ചു തുടങ്ങി. നീണ്ട ഒരു ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ പോലെ എന്തൊക്കെയോ മുനീറ സംസാരിച്ചു. കഴിഞ്ഞുപോയ കാലങ്ങളെ കുറിച്ചും കാര്യങ്ങളെക്കുറിച്ചും ആ മകൻ അമ്മയ്ക്ക് പറഞ്ഞു കൊടുത്തു.

27 വർഷങ്ങൾ കടന്നുപോയി എന്ന് മുനീറയ്ക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. മകനെ സ്കൂളിൽ നിന്നും കൊണ്ടുവന്ന ഓർമ്മയാണ് ഇപ്പോഴും മുനീറയിൽ അവശേഷിക്കുന്നത്. ഡോക്ടർമാർ പോലും തിരിച്ചു വരില്ല എന്ന് വിധിയെഴുതിയ അമ്മയുടെ ജീവിതം തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഒമറും മുനീറയുടെ ഭർത്താവും. നടക്കാനുള്ള ശേഷി ഇപ്പോൾ ഇല്ലെങ്കിലും എവിടെയൊക്കെ വേദനയുണ്ടെന്ന് പറയുവാൻ മുനീറയ്ക്കിപ്പോൾ സാധിക്കുന്നുണ്ട്. മകന്റെ കൈ പിടിച്ച് പിച്ച വെക്കാനുള്ള ശ്രമത്തിലാണ് മുനീർ ഇപ്പോൾ. 27 വർഷങ്ങൾ അമ്മയുടെ തിരിച്ചു വരവിനായി പ്രതീക്ഷയോടെ കാത്തിരുന്ന മകനും ഭാര്യയുടെ തിരിച്ചുവരവിനായി കാത്തിരുന്ന ഭർത്താവ് അബ്ദുള്ളയുടെയും സ്നേഹത്തിനെ നിറഞ്ഞ കയ്യടികളോടെയാണ് ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളവർ.

Click to comment

You must be logged in to post a comment Login

Leave a Reply

To Top