Movlog

Faith

മുല്ലപ്പെരിയാർ ഉറപ്പായും പൊട്ടും – അഡ്വ: റസ്സൽ ജോയ് അതിൽ ഉറച്ചു നിൽക്കുന്നത് എന്തുകൊണ്ട് ? കൃത്യമായാ വീക്ഷണം !

1975ൽ ലോകത്തെ ഭയപ്പെടുത്തിയ ഒരു മഹാദുരന്തം ഉണ്ടായിരുന്നു. ചൈനയിലെ ഒരു അണക്കെട്ട് പൊട്ടിയതിനെ തുടർന്ന് 61 അണക്കെട്ടുകൾ ആയിരുന്നു പൊട്ടിയത്. ആ ദുരന്തം ലോകം അറിയാൻ 1990 വരെ കാത്തിരിക്കേണ്ടി വന്നു. കാരണം ഇത് കമ്മ്യൂണിസ്റ്റ് ചൈനയിൽ വിപ്ലവ കാലത്ത് സംഭവിച്ചത് ആയിരുന്നു. അന്ന് കുറഞ്ഞത് രണ്ടര ലക്ഷം ആളുകൾ ആയിരുന്നു കൊല്ലപ്പെട്ടത്. അതുപോലൊരു മഹാ ദുരന്തത്തിലേക്ക് അടുക്കുകയാണ് നമ്മൾ മലയാളികളും.

മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ചുള്ള വിവാദങ്ങൾ മലയാളികളെ ഭയപ്പെടുത്താൻ ആണെന്ന് പറഞ്ഞ് എല്ലാവരും നിത്യ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ഈ അണക്കെട്ട് എങ്ങനെ നമ്മുടെ മുന്നിൽ ഒരു ഭീഷണിയായി മാറുന്നു എന്ന് വ്യക്തമാക്കുകയാണ് അഡ്വക്കേറ്റ് റസ്സൽ ജോയ്. മുല്ലപ്പെരിയാർ ഡാം തകർന്നു 30 ലക്ഷം ജനങ്ങൾ കൊല്ലപ്പെട്ടു എന്ന വാർത്ത ലോക മാധ്യമങ്ങളിൽ ഏതു നിമിഷവും വരാമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് അഡ്വക്കേറ്റ് റസൽ ജോയ്.

ഇങ്ങനെയൊരു വാർത്ത ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ എത്രയും പെട്ടെന്ന് കൈക്കൊള്ളണം. ലോകത്ത് ഒരു വർഷം രണ്ട് ഡാം എങ്കിലും പൊട്ടുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകൾ മരിക്കുന്നുണ്ട്. മനുഷ്യനിർമ്മിതമായ എല്ലാ സാധനങ്ങളും നശ്വരമാണ്. അതിനെല്ലാം ഒരു കാലാവധി ഉണ്ട്. നമ്മുടെ രാജ്യത്ത് തന്നെ 36 ഡാമുകൾ തകർന്നിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ ഡാമുകൾ തകർന്ന് മരിച്ചിട്ടുണ്ട്. അങ്ങനെയൊരു രാജ്യത്താണ് നാം ജീവിക്കുന്നത്.

ഇന്ന് എം 30 കോൺക്രീറ്റ് ആണ് ഡാമുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. അതിന്റെ ആറിലൊന്ന് ബലമുള്ള കോൺക്രീറ്റ് ആണ് മുല്ലപ്പെരിയാർ ഡാം നിർമ്മിക്കുവാൻ ആയി ഉപയോഗിച്ചത്. എല്ലാ കോൺക്രീറ്റുകൾക്കും ഒരു കാലാവധി ഉണ്ട്. വെള്ളത്തിൽ ആകുമ്പോൾ ഈ കാലാവധി കുറയും. 35 തൊട്ട് 40 വർഷം വരെയാണ് ഒരു ഡാമിന്റെ കാലാവധി. അമേരിക്ക, ഫ്രാൻസ്,ജർമനി പോലുള്ള വികസിത രാജ്യങ്ങൾ 40 വർഷത്തിൽ കൂടുതൽ ഒരു ഡാമിനെ നില നിർത്തില്ല.

40 വർഷം പിന്നിട്ടാൽ ആ ഡാം എത്ര ശക്തിയുള്ളതും കപ്പാസിറ്റി ഉള്ളതും ആണെങ്കിലും അതിനെ ഇല്ലാതാക്കി പുതിയ ഡാം നിർമിക്കുകയാണ് അവിടെ ചെയ്യുന്നത്. ഡാമുകൾ മാത്രമല്ല പാലങ്ങളും റോഡുകളും ഇങ്ങനെതന്നെ. മിലിറ്ററി കാര്യങ്ങളിൽ കാലാവധി കഴിഞ്ഞ ഒരു ഉപകരണം പോലും കൈവശം വെക്കാത്ത രാജ്യം 50 ലക്ഷത്തിലേറെ ജനങ്ങളുടെ ജീവനും കോടികണക്കിന് നിക്ഷേപം ഉള്ള സംരംഭങ്ങൾക്കും ആപത്ത് ഉള്ള ഒരു ഡാമിന്റെ കാര്യത്തിൽ എന്തുകൊണ്ട് നിസ്സംഗത പുലർത്തുന്നു.

മുല്ലപ്പെരിയാർ ഡാമിന് പകരം പുതിയ ഡാം നിർമ്മിക്കാമെന്ന് കേരള സർക്കാർ പറഞ്ഞിട്ടുപോലും അതു നടക്കാത്ത ഒരു കാര്യം ആയി ഇന്നും അവശേഷിക്കുന്നു. പഴയ ഡാമിന് പകരം പുതിയൊരു ഡാം എന്തുകൊണ്ട് പണിയുന്നില്ല എന്ന് സുപ്രീംകോടതി ചോദിക്കുന്നു. മുല്ലപ്പെരിയാർ ഡാമിനോടൊപ്പം മറ്റു മൂന്നു ചെറിയ ഡാമുകളും തകരുമെന്ന് പലർക്കുമറിയില്ല. ആറു ജില്ലകളാണ് വെള്ളത്തിൽ ആവുക. ഇടുക്കി ഡാം കുളമാവ് ഡാം ചെറുതോണി ഡാം എന്നിവയെല്ലാം മുല്ലപ്പെരിയാറിനോടൊപ്പം തകരും.

ലോകത്തിൽ വച്ച് ഏറ്റവും ദുർബലമായ ഒരു ഡാം ആണ് കുളമാവ് ഡാം. കുളമാവ് ഡാമിന്റെ ഒരു ഭിത്തി ഒരു പബ്ലിക് റോഡ് ആണെന്ന് കേരളത്തിലെ ജനങ്ങൾ ഈ സന്ദർഭത്തിൽ ഓർക്കണം. റോഡിന്റെ മറുവശം ഒരു കൊക്ക ആണെന്നും ഓർക്കണം. എന്താണ് സംഭവിക്കുന്നത് എന്ന് അറിയുന്നതിനു മുമ്പേ തൊടുപുഴ ഇല്ലാതാകും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശ്ശൂർ, എറണാകുളം എന്നീ ആറു ജില്ലകളാണ് കേരളത്തിന് നഷ്ടപ്പെടുക. മൂന്ന് ജില്ലകളിൽ തമിഴ്നാട് അവകാശം ചോദിക്കുന്നുണ്ട്.

കാസർഗോഡ് ജില്ലയിലെ കർണാടകയും അവകാശപ്പെടുന്നുണ്ട്. മുല്ലപ്പെരിയാർ തകർന്ന് ആറ് ജില്ലകളും വെള്ളത്തിൽ ആയാൽ പിന്നീട് കേരളത്തിൽ എന്താണ് ബാക്കി ഉണ്ടാവുക. ഡാം പൊട്ടി 50 ലക്ഷം ജനങ്ങൾ മരിക്കുന്നതിനൊപ്പം കേരളത്തിന്റെ സമ്പത്തും കവർച്ച ചെയ്യപ്പെടും. ഇതോടെ കേരളം എന്ന സംസ്ഥാനം ഇല്ലാതെയാകും. കേരളത്തിലെ യുവതലമുറ എന്തുകൊണ്ട് നിഷ്ക്രിയരായി ഇരിക്കുന്നു എന്ന് അഡ്വക്കേറ്റ് റസ്സൽ ജോയ് ചോദിക്കുന്നു. പ്രകൃതി ധന്യമായ് നമ്മുടെ നാടിനെ നശിപ്പിക്കുമ്പോൾ പ്രകൃതി നിശ്ചയമായും തിരിച്ചടിക്കുമെന്ന് ജനങ്ങളും അധികാരികളും ഇനിയെങ്കിലും തിരിച്ചറിയണം.

നദിയുടെ ശരിയായ ദിശയെ നിർത്തിവെച്ച് നിർമ്മിച്ചതായിരുന്നു മുല്ലപ്പെരിയാർ അണക്കെട്ട്. നമ്മുടെ നാടിനെ അനുഗ്രഹിച്ച് കേരളത്തിലെ 44 നദികൾക്ക് ജലസ്രോതസായ എത്തിയ മുല്ലപ്പെരിയാർ എന്ന നദിയെ കൂച്ചുവിലങ്ങിട്ട് നിർത്തിയപ്പോൾ പ്രകൃതി തിരിച്ചടിക്കുമെന്ന സർ സിപി രാമസ്വാമി അയ്യർ പറഞ്ഞിരുന്നു. പ്രകൃതി പഴയ സ്ഥിതി പുനസ്ഥാപിക്കും. മുല്ലപ്പെരിയാർ ഡാം തകർന്നാൽ പഴയ കേരളം ഉണ്ടാകും. എന്നാൽ ഇന്ന് ജീവിച്ചിരിക്കുന്ന തലമുറ ഉണ്ടാകില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top