Movlog

Movie Express

മുകേഷിന്റെയും ദേവികയുടെയും ജീവിതത്തിലേക്ക് ഒരു പുതിയ സന്തോഷം കൂടി

നടനായും സഹനടനായും നിർമ്മാതാവായും ഹാസ്യ വേഷങ്ങളിലൂടെയും പിന്നീട് മിനിസ്ക്രീൻ അവതാരകനായും മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് മുകേഷ്. കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാൻ കൂടിയായിരുന്ന മുകേഷ് പിന്നീട് രാഷ്ട്രീയത്തിലേക്കും കടന്നു. സിനിമയിലേക്ക് കടന്നു വരുന്നതിനു മുമ്പ് നാടകങ്ങളിൽ സജീവമായിരുന്നു മുകേഷ്. കലാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് മുകേഷ് സിനിമാലോകത്ത് എത്തുന്നത്. മുകേഷിന്റെ അമ്മ വിജയകുമാരി നിരവധി നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അച്ഛൻ ഓ മാധവൻ നാടകനടനും സംവിധായകനും ആയിരുന്നു. മുകേഷിന്റെ സഹോദരി സന്ധ്യയും ഭർത്താവ് രാജേന്ദ്രനും നാടകങ്ങളിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

1982 ഇൽ പുറത്തിറങ്ങിയ “ബലൂൺ” എന്ന സിനിമയിലൂടെ ആണ് മുകേഷ് അഭിനയരംഗത്തെത്തുന്നത്. പിന്നീട് “ബോയിങ്ബോയിങ്”, “അക്കരെ നിന്നൊരു മാരൻ”, “പൊന്നുംകുടത്തിന് പൊട്ട്”, “ഓടരുതമ്മാവാ ആളറിയാം” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചു താരം. മോഹൻലാൽ മുകേഷ് കൂട്ടുകെട്ടിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളാണ് മലയാളസിനിമയ്ക്ക് ലഭിച്ചത്. “ഹലോ മൈ ഡിയർ റോങ് നമ്പർ”, “വന്ദനം”, “അക്കരെ അക്കരെ അക്കരെ”, “കാക്കക്കുയിൽ”, “ബോയിങ് ബോയിങ്” തുടങ്ങിയ ചിത്രങ്ങൾ മലയാളികളുടെ മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്നു. സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത “റാംജിറാവു സ്പീക്കിംഗ്” എന്ന സിനിമയിലൂടെ നായകനിരയിലേക്ക് ഉയർന്ന താരം പിന്നീട് “ഗോഡ്ഫാദർ”, “ഇൻ ഹരിഹർ നഗർ”, “ഒറ്റയാൾ പട്ടാളം”, “ചെപ്പുകിലുക്കണ ചങ്ങാതി”, “ആയുഷ്ക്കാലം”, “മാന്നാർ മത്തായി സ്പീക്കിങ് “,”മൂക്കില്ലാരാജ്യത്തെ” തുടങ്ങി നിരവധി സിനിമകളിൽ നായകനായി തിളങ്ങി. മലയാളത്തിനു പുറമേ അന്യഭാഷകളിലും അഭിനയിച്ചിട്ടുള്ള താരം ഇന്നും സിനിമകളിൽ സജീവമാണ്.

സിനിമയ്ക്ക് പുറമെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനാണ് മുകേഷ്. മുകേഷും രമേശ് പിഷാരടിയും ഒന്നിച്ച “ബഡായി ബംഗ്ലാവ് ” എന്ന മിനിസ്ക്രീൻ പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. കൊല്ലം എംഎൽഎ കൂടിയായ മുകേഷ് ആദ്യം വിവാഹം കഴിച്ചത് സിനിമ നടി സരിതയെ ആയിരുന്നു. സരിതയുമായി വിവാഹ ബന്ധം വേർപെടുത്തിയ മുകേഷ് പിന്നീട് പ്രശസ്ത നർത്തകി മേതിൽ ദേവികയെ വിവാഹം കഴിച്ചു. ഇപ്പോഴിതാ ഇവരുടെ ഏറ്റവും പുതിയ വിശേഷമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇരുവരും തിരുവനന്തപുരത്ത് പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ്. പരമ്പരാഗതരീതിയിലുള്ള അതിമനോഹരമായ ഒരു വീടാണ് സ്വന്തമാക്കിയത്.

ദേവികയും ആദ്യ ഭർത്താവുമായുള്ള ദാമ്പത്യജീവിതം വേർപെടുത്തിയതിനു ശേഷമാണ് മുകേഷിനെ വിവാഹം കഴിക്കുന്നത്. ഒരു റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയതോടെയാണ് ദേവികയെ മലയാളികൾ ശ്രദ്ധിച്ചുതുടങ്ങിയത്. ഒരു പരിപാടിക്കിടയിൽ ദേവികയെ അഭിനന്ദിക്കാൻ എത്തിയപ്പോളാണ് മുകേഷിനെ ദേവിക ആദ്യമായി കാണുന്നതും സംസാരിക്കുന്നത്. ഭർത്താവിനെയും കുട്ടികളെയും കുറിച്ചൊക്കെ തിരക്കിയപ്പോഴാണ് ദേവിക വിവാഹമോചിതയാണ് എന്ന കാര്യം മുകേഷ് അറിയുന്നത്. അതിനുശേഷം മുകേഷിന്റെ ചേച്ചി വിവാഹാലോചനയുമായി ദേവിയുടെ വീട്ടിലെത്തുകയായിരുന്നു. ദേവികയുടെ വീട്ടുകാർ ആദ്യം എതിർത്തുവെങ്കിലും വിവാഹമോചിതനായ മുകേഷ് തനിക്ക് ഒരു ഉത്തമ ജീവിതപങ്കാളിയായിരിക്കും എന്ന് ദേവിക തിരിച്ചറിയുകയായിരുന്നു. മുകേഷിനെ തന്നെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിൽ ദേവിക ഉറച്ചുനിൽക്കുകയായിരുന്നു. മകളുടെ നല്ല ഭാവി ഓർത്തു വീട്ടുകാരും ബന്ധത്തിന് സമ്മതിച്ചു. ഇന്ന് ഇരുവരും സന്തോഷകരവും സമാധാനപരമായ ഒരു കുടുംബജീവിതം നയിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top