Movlog

Kerala

തിനെട്ടു വയസിൽ പക്വതയില്ലാതെ മുപ്പതിന് മുകളിൽ പ്രായമുള്ള ആളുമൊത്ത് -അനുപമയുടെ വിഷയത്തിൽ വളരെ ശക്തമായ ഒരു കുറിപ്പ് –

കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് എ സ്എ ഫ്ഐ യു ടെ മുൻ നേതാവായ അനുപമയുടെ കുഞ്ഞിന് വേണ്ടിയുള്ള നിയമ പോരാട്ടങ്ങളുടെ കഥകളാണ്. ശിശുക്ഷേമസമിതി അനുപമയുടെ സമ്മതം കൂടാതെ ദത്ത് നൽകിയ കുഞ്ഞിനെ ആന്ധ്രപ്രദേശിൽ ഉള്ള അധ്യാപക ദമ്പതികൾ ആയിരുന്നു ദത്തെടുത്തത്. കുഞ്ഞിനു വേണ്ടി ഒരു വർഷം നീണ്ട നിയമ പോരാട്ടങ്ങൾക്കും ഡി എൻ എ പരിശോധനയ്ക്ക് ശേഷവും സ്വന്തം കുഞ്ഞ് ആണെന്ന് തെളിയിച്ചു കുഞ്ഞിനെ ഏറ്റുവാങ്ങി ഇരിക്കുകയാണ് അനുപമ.

അനുപമയുടെ വിഷയവും കുഞ്ഞിനെ ദത്തു നൽകിയതും തിരികെ വാങ്ങിയതും സംബന്ധിച്ച് വലിയ രീതിയിലുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ മൃദുല ദേവി പങ്കു വെച്ച കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഈ വിഷയത്തെ സംബന്ധിച്ച് ഒരുപാടു ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു. അതിനുള്ള മറുപടി നൽകുകയാണ് മൃദുല തന്റെ കുറിപ്പിലൂടെ. 18 വയസിൽ പക്വതയില്ലാത്ത പ്രായത്തിൽ 30ന് മുകളിൽ പ്രായമുള്ള ഒരാളും ആയിട്ട് എന്തിനാണ് ലൈം ഗി ക ബ ന്ധ ത്തിൽ ഏർപ്പെട്ടത് എന്ന് പലരും ചോദിക്കുന്നുണ്ട്.

പ്രായപൂർത്തിയായാൽ മാത്രം കിട്ടുന്ന ഒരു പ്രതിഭാസമല്ല പക്വത. 18 വയസ്സുള്ള പെൺകുട്ടി ലൈം ഗി ക ബ ന്ധ ത്തിലേർപ്പെട്ടാൽ അതിനെ പക്വതയില്ലായ്മ ആയി കരുതാൻ പാടില്ല. പതിനെട്ട് വയസുള്ള പെൺകുട്ടിയെ 35 വയസുള്ള ഒരാളുമായി വിവാഹം കഴിപ്പിച്ച് അവിടെ അവർ ലൈം ഗി ക ബ ന്ധ ത്തി ലേർപ്പെടുമ്പോൾ അത് പക്വത ഇല്ലായ്മ ആണെന്ന് ആരും പറഞ്ഞു കാണാറില്ല. പ്രശസ്ത നടിയായ നസ്രിയ നാസിം തന്റെ പതിനെട്ടാം വയസ്സിലായിരുന്നു 30 വയസ്സുകാരനായ ഫഹദ് ഫാസിൽ എന്ന അഭിനേതാവിനെ വിവാഹം കഴിച്ചത്.

അന്നൊന്നും പക്വതയെകുറിച്ചുള്ള ഇത്തരം വാ ദങ്ങൾ പ്രചരിച്ചിരുന്നില്ല. വിവാഹമെന്ന ഉടമ്പടി അതിനിടയിൽ ഉണ്ടായതുകൊണ്ടാണ്. വലിയ പ്രായ വ്യത്യാസത്തിൽ വിവാഹിതരായ ഒരുപാട് ആളുകളുണ്ട്. അപ്പോൾ ഒന്നും ഈ പക്വതയുടെ വാ ദങ്ങൾ ആരും ഉന്നയിച്ചു കാണാറില്ല. വികാരം വിവേകത്തെ കീഴടക്കിയപ്പോൾ എന്തുകൊണ്ട് സുരക്ഷാ മാർഗ്ഗങ്ങളുപയോഗിച്ചല്ല എന്ന് പലരും ചോദിക്കുന്നു. ലൈം ഗി ക ബന്ധത്തിന് ഒരിക്കലും വികാരം വിവേകത്തെ കീഴടക്കുന്നു എന്ന രീതിയിൽ അല്ല നിർവ്വചിക്കേണ്ടത്.

അത് തീർത്തും സ്വാഭാവികമായ ഒരു ശാരീരിക ആവശ്യമാണ്. പരസ്പര സമ്മതത്തോടു കൂടി സമൂഹ വിരുദ്ധമായിട്ട് അല്ലാതെ ചെയ്യാവുന്ന ഒരു കാര്യം തന്നെയാണ്. അതിൽ പങ്കാളിത്തം വഹിക്കുന്നവർക്ക് സുരക്ഷ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്ന് ഇല്ലെങ്കിൽ മറ്റുള്ളവർ അതിൽ എന്തിനാണ് അഭിപ്രായപ്പെടുന്നത്. അങ്ങനെ ചോദ്യം ചെയ്യാൻ ആർക്കും തന്നെ അവകാശമില്ല. സ്വന്തമായി സാമ്പത്തിക സുരക്ഷ ഉണ്ടായിട്ട് പോരായിരുന്നോ ഗർഭം, പ്രസവം എന്നിങ്ങനെ ചോദിക്കുന്നവരുണ്ട്.

നമ്മുടെ നാട്ടിൽ സ്വന്തമായി സാമ്പത്തികഭദ്രത ഉള്ള എത്രത്തോളം സ്ത്രീകളുണ്ട്. അത്തരം സ്ത്രീകളെക്കാൾ എണ്ണത്തിൽ കൂടുതലായിരിക്കും അതിനു സാധിക്കാത്തവരുടെ എണ്ണം. അതുകൊണ്ട് അവർക്കൊക്കെ പ്രണയം, സെ ക് , ഗർഭം, പ്രസവം എല്ലാം നിഷേധിക്കപ്പെടുകയാണോ വേണ്ടത് എന്ന് മൃദുല ദേവി ചോദിക്കുന്നു. അനുപമയെ അജിത്ത് ഇട്ടിട്ടു പോവില്ല എന്ന് എന്താണ് ഉറപ്പ് എന്ന് ചോദിക്കുന്നവരോട് ഒരു പുരുഷൻ ജീവിതത്തിൽ നിന്ന് പോയാൽ തീരാവുന്ന വസന്തം മാത്രമേ ഒരു സ്ത്രീക്ക് ഉള്ളൂ എന്ന ചിന്ത ഇനിയെങ്കിലും ഉപേക്ഷിക്കണമെന്ന് മൃദുല ദേവി പറയുന്നു.

അനുപമയെ അജിത്ത് ഉപേക്ഷിച്ചാൽ അജിത്തിന് നഷ്ടമാകുന്ന ഒക്കെ തന്നെയാണ് അനുപമയ്ക്കും നഷ്ടപ്പെടാൻ ഉള്ളു. വിവാഹിതർക്കു മാത്രം പറഞ്ഞിട്ടുള്ള കാര്യങ്ങൾ ആണ് പ്രണയം, സെ ക്സ, ഗർഭം, പ്രസവം എന്നിവ എന്ന് വാശി പിടിക്കുന്ന ഒരു സമൂഹമാണ് ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നത്. വിവാഹമെന്ന സംവിധാനത്തിൽ എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയിൽ ഉള്ളവർ, അതിനു താല്പര്യമില്ലാത്തവർ എന്നിവർക്കൊക്കെ ഇതെല്ലാം നിഷേധിക്കപ്പെടുകയാണ് ഇന്നത്തെ സമൂഹത്തിൽ.

ഇതെല്ലം അവർക്ക് അനുഭവിക്കാൻ പാടില്ലാത്ത കിട്ടാക്കനിയായി മാറ്റുകയാണ് സമൂഹം. പലകാരണങ്ങൾ കൊണ്ട് വിവാഹം കഴിക്കാൻ പറ്റാത്തവർ, വിവാഹമോചിതർ, പങ്കാളി നഷ്ടമായവർ ഇവർക്കൊന്നും പ്രസവം, സെ ക്സ ഇതിനൊന്നും അർഹതയില്ലെന്ന് കരുതുന്നത് തികച്ചും ഫാസിസമാണ്. ഇത്തരം ഒരുപാട് തെറ്റായ ചിന്താഗതികൾ നമ്മുടെ സമൂഹത്തിലുണ്ട്. അതെല്ലാം പൊളിച്ചുമാറ്റി മാറ്റങ്ങൾ കൊണ്ടു വരേണ്ടത് അനിവാര്യമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top