Movlog

Kerala

271 പഞ്ചായത്ത് അടച്ചു – വീണ്ടും ട്രിപ്പിൾ ലോക്ക് ഡൗൺ.കോഴിയിറച്ചി സൂക്ഷിക്കുക ! വായ്പ്പ മോറട്ടോറിയം കൂടുതൽ അറിയാം

ചെറിയൊരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും പക്ഷിപ്പനി ഭീതി പടർന്നിരിക്കുകയാണ്. പക്ഷിപ്പനിയുടെ സാഹചര്യത്തിൽ ഇറച്ചിയും മുട്ടയും കഴിക്കുന്നവർ ജാഗ്രത പാലിക്കണം. ഒരു മാസത്തോളം ആയി കോഴിയിറച്ചിയുടെ വില കുതിക്കുകയാണ് സംസ്ഥാനത്തിൽ. എന്നാൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിവിള കുറഞ്ഞേക്കാം. കഴിഞ്ഞ പ്രാവശ്യം പക്ഷിപ്പനി പടർന്ന സാഹചര്യത്തിൽ കേരളത്തിൽ കോഴിയുടെ വില നൂറു രൂപയ്ക്ക് താഴെ ആയിരുന്നു. കോഴിയിറച്ചിയും മുട്ടയും നല്ലവണ്ണം വേവിച്ച് കഴിക്കുന്നത് സുരക്ഷിതമാണ്. നല്ലത് പോലെ വേവിച്ചാൽ മാത്രമേ വൈറസ് നശിക്കുകയുള്ളൂ. ആരോഗ്യ സംഘനകൾ നൽകുന്ന മുന്നറിയിപ്പുകൾ നിസാരവത്കരിക്കരുത്. ഫോർമാലിൻ കലർത്തിയ മത്സ്യം ആണിപ്പോൾ സംസ്ഥാനത്ത് ലഭ്യമാവുന്നത്. അതിനാൽ മത്സ്യം വാങ്ങിക്കുന്നവരും ജാഗ്രത പുലർത്തണം.

വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്ന പശ്ചാത്തലത്തിൽ നാളെ സംസ്ഥാനത്ത് മഴ ശക്തിപ്പെടും. മധ്യ വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കുന്നതാണ്.തെക്കൻ ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അതോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഓണത്തിന് പാൽ അടക്കമുള്ള സ്പെഷ്യൽ കിറ്റുമായി മിൽമ രംഗത്തെത്തിയിരിക്കുകയാണ്. പാലട, സേമിയ,ഫാമിലി പേട,നെയ്യ്, ഗീ ബിസ്കറ്റ് തുടങ്ങി എട്ടു ഉൽപ്പന്നങ്ങളാണ് മിൽമ സംഘങ്ങൾ വഴി ലഭ്യമാക്കുന്നത്. 400 രൂപയുടെ കിറ്റ് ഓണം സ്പെഷ്യൽ ആയി 300 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും എന്നാണ് അധികൃതർ പറയുന്നത്. പാലക്കാട് ജില്ലയിൽ ആണ് വിതരണം സംബന്ധിച്ചുള്ള അറിയിപ്പുകൾ വന്നിരിക്കുന്നത്. മറ്റു ജില്ലകളിൽ ഉള്ള അറിയിപ്പുകൾ ഉടൻതന്നെ ലഭ്യമാകും. ഓഗസ്റ്റ് 7 മുതൽ വിതരണം ചെയ്യാനാണ് തീരുമാനം.

സംസ്ഥാനത്ത് 271 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങളിൽ കൂടുതൽ ജാഗ്രത പൊതുജനങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ വീണ്ടും ലോക്ക് ഡൗണിൽ അകപ്പെട്ട വീർപ്പുമുട്ടാനുള്ള സാഹചര്യം ആണ് നമുക്ക് മുന്നിൽ ഉള്ളത്. സ്വർണ പണയ വായ്പ എടുക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. 90 ദിവസം കഴിഞ്ഞ് സ്വർണ്ണപ്പണയ വായ്പ പുതുക്കി നൽകരുതെന്ന നിർദ്ദേശം കർശനമാക്കിയിരിക്കുകയാണ്. നിശ്ചിത ദിവസം കഴിഞ്ഞു തിരിച്ചടച്ചില്ലെങ്കിൽ വായ്പക്കാരനെ കുടിശികക്കാരൻ ആയി കണക്കാക്കുന്നത് ആയിരിക്കും. നിർദേശം പാലിച്ചില്ലെങ്കിൽ ബാങ്കുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് ആർബിഐ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.നേരത്തെ സ്വർണ്ണം പണയം വെച്ച് എടുക്കുന്ന വായ്പ 90 ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ പലിശ അടച്ചു പുതുക്കുവാൻ കഴിയുമായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top