Movlog

Movie Express

ആന്റണിക്ക് മോഹൻലാലിൻറെ കാറിന്റെ താക്കോൽ കൂട്ടം കൊടുക്കുമ്പോൾ ഒരുകാര്യം മാത്രമേ തനിക്ക് പറയാൻ ഉണ്ടായിരുന്നുള്ളൂ – ലാലേട്ടന്റെ ആദ്യ ഡ്രൈവർ ചേട്ടന്റെ വാക്കുകൾ

മലയാള സിനിമയുടെ താരരാജാവ് മോഹൻലാലും മോഹൻലാൽ സാരഥിയായ ആന്റണി പെരുമ്പാവൂർ തമ്മിലുള്ള ബന്ധം ആർക്കും അറിയാത്തതല്ല. എല്ലാവർക്കും വളരെ സുപരിചിതമായ വളരെ മികച്ച ഒരു ബന്ധം തന്നെയാണ്. ഒരു ഡ്രൈവറിൽ നിന്നും മോഹൻലാലിന്റെ എല്ലാമെല്ലാമായി മാറുവാൻ ആന്റണിക്ക് സാധിച്ചു. ആന്റണി പെരുമ്പാവൂറിന്റെ വളർച്ച എല്ലാവരും ഒരു അസൂയ യോടെ മാത്രം ആണ് നോക്കി കാണുന്നത്. മോഹൻലാലിന്റെ പ്രിയപ്പെട്ട വ്യക്തി എന്ന പേരും ആന്റണി പെരുമ്പാവൂറിന്റെ സ്വന്തമാണ്. മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായരുടെ ഡ്രൈവറായിരുന്നു മോഹനൻ നായർ. 83 വയസ്സ് പ്രായമുള്ള അദ്ദേഹം ഇന്ന് തലസ്ഥാനത്ത് തന്റെ ജീവിതസായാഹ്നത്തിൽ വിശ്രമ ജീവിതത്തിലാണ്.

ആരോഗ്യ അവശതകളെ തുടർന്ന് വീട്ടിൽ തന്നെയാണ് അദ്ദേഹം. ലാലിന്റെ സിനിമ യാത്രകളുടെ നെടുംതൂണ് കൂടിയായിരുന്നു അദ്ദേഹം. മോഹൻലാലിനൊപ്പം ഉണ്ടായിരുന്നപ്പോൾ മുഴുവൻ മുടവൻമുഗളിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ താമസം. ഇപ്പോഴിതാ അദ്ദേഹം പഴയകാല ഓർമ്മകളെ കുറിച്ച് പങ്കുവയ്ക്കുകയാണ്. മൂന്ന് പതിറ്റാണ്ട് മോഹൻലാലിന്റെ കുടുംബത്തിന്റെ സന്തതസഹചാരിയായിരുന്നു മോഹനൻ നായർ. മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായരുടെ സാരഥി കൂടിയായിരുന്നു അദ്ദേഹം. ദീർഘകാലം ലാലിന്റെ കുടുംബത്തിനൊപ്പം തന്നെ വീട്ടിലെ ഒരംഗത്തെ പോലെ അദ്ദേഹം തുടർന്നത്. 28 വർഷം മുൻപാണ് ലാലിന്റെ മുടവൻമുഗളിൽ വസതിയിൽ എത്തുന്നത്. ഡ്രൈവറായി എത്തിയ മോഹൻലാലിന്റെ സിനിമ യാത്രകളുടെയും സാരഥി ആയി മാറുകയായിരുന്നു അദ്ദേഹം.

ഒരു ഷൂട്ടിംഗ് സെറ്റിൽ നിന്നും മറ്റൊരിടത്തേക്ക് ലാലിനെ എത്തിക്കുന്നതിനും തിരികെ വീട്ടിൽ എത്തിക്കുന്നതും ഒക്കെ മോഹനൻ നായർ ആയിരുന്നു. ഒരിക്കൽ ഷൂട്ടിംഗ് കഴിഞ്ഞു ക്ഷീണിതനായി വീട്ടിലെത്തിയതും അറിയാതെ മടിയിൽ തല ചായ്ച്ചു കിടന്നുറങ്ങിയത് ഒക്കെ അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ഗായകൻ എംജി ശ്രീകുമാറും സംവിധായകൻ പ്രിയദർശനും ജഗദീഷും നിർമാതാവ് സുരേഷ്കുമാറും ഒക്കെ വീട്ടിലെത്തി സൗഹൃദം പങ്കിടുന്ന കാലത്തെക്കുറിച്ചും അദ്ദേഹം ഓർമിക്കുന്നു. കളരി പഠിക്കണമെന്ന ആഗ്രഹം ലാൽ മുന്നോട്ട് വെച്ചപ്പോൾ പാരമ്പര്യ കളരി കേന്ദ്രത്തിൽ എത്തിച്ചു കളരിമുറകൾ അഭ്യസിപ്പിച്ചത് മോഹനൻ നായർ തന്നെയാണ്. എട്ടുവീട്ടിൽ പിള്ളമാരുടെ കുടുംബമാണ് മോഹനൻ നായരുടെ. അദ്ദേഹത്തിന്റെ പിതാവ് ഇലങ്കത്ത് വീട്ടിൽ പരമേശ്വരൻ പിള്ള ആണ് മാതാവ് മരിച്ചപ്പോഴും മോഹൻലാൽ എത്തിയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

ശാരീരികാസ്വസ്ഥതകൾക്കൊപ്പം ടൈഫോയിഡും പക്ഷാഘാതവും വന്നതോടെയാണ് താരതമ്യേന ഉത്തരവാദിത്വമുള്ള ജോലിയിൽ നിന്ന് അദ്ദേഹം മാറിയത്. കാറിൽ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ ഉലച്ചു തുടങ്ങിയിരുന്നു. ലാലിന്റെ ഉത്തരവാദിത്വം മോഹനൻ നായർ തന്നെയാണ് ആന്റണി പെരുമ്പാവൂറിനെ ഏല്പിച്ചത്. പഴയ അംബാസഡർ കാറിന്റെ താക്കോല്ക്കൂട്ടം ആന്റണിക്ക് കൈമാറുമ്പോൾ ലാലിനെയും കുടുംബത്തെയും പൊന്നുപോലെ നോക്കിക്കോളാം എന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം ഓർക്കുന്നു. എവിടെയായാലും തന്റെ പ്രിയപ്പെട്ട ലാൽ സർ സുഖമായിരിക്കട്ടെ എന്ന് മാത്രം താൻ പ്രാർത്ഥിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top