Movlog

Faith

ഒരു ഓട്ടോഡ്രൈവറുടെ മകൾ മിസ് ഇന്ത്യ റണ്ണർ അപ്പ് ആയത് എങ്ങനെ?

maanya-singh-miss-india

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം.ഈ വനിതാ ദിനത്തിൽ നമ്മൾ ചെറിയ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് തന്റെ സ്വപ്നങ്ങളെ സ്വന്തമാക്കിയ മാന്യ സിംഗിനെ കുറിച്ചാണ് പറയുന്നത്. സ്വപ്നങ്ങളെ ഒരിക്കലും ഉപേക്ഷിക്കരുത്, പ്രെതീക്ഷകളെ കൈ വിടരുത് എന്നാണ് ഉത്തേർപ്രദേശ് കാരിയും മിസ്സ്‌ ഇന്ത്യ 2020 റന്നർ അപ്പുമായ മാന്യ സിംഗ് ന്റെ ജീവിതം നമ്മളെ പഠിപ്പിക്കുന്നത്.

തൻറെ സ്വപ്നങ്ങളെ എത്തിപ്പിടിക്കുവാൻ UP യിലെ ഒരു ചെറിയ കുഗ്രാമത്തിൽ നിന്നും മുംബൈലേക്ക് ചേക്കേറിയ മാന്യ  സിംഗിന്റെ കഥ നമ്മുക്ക് സുപരിചിതമാണ് . അപ്പോ എങ്ങനെയാണ് മാന്യ തന്റെ നേട്ടം സ്വന്തമാക്കിയത് എന്ന് നമ്മുക് നോക്കാം.

മാന്യ സിംഗ് ഒരു ഓട്ടോ ഡ്രൈവറിന്റെ മകളാണ്. തന്റെ ജീവിത വിജയത്തെ പറ്റി മാന്യയുടെ വാക്കുകൾ ഇങ്ങനെ ,സാധാരണ ജീവിതം ആയിരുന്നു എന്റേത്. എപ്പോഴും ഒതുങ്ങി ജീവിക്കാനായിരുന്നു എന്റെ കുടുംബം എന്നെ പഠിച്ചത്.. ഓരോ തവണ കാലിടറുമ്പോഴും 2 സ്റ്റെപ് മുന്നോട്ട് കുതിക്കാൻ ആണ് ഞാൻ ശ്രെമിച്ചത് .. ജീവിതം എനിക്ക് ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. പക്ഷെ ഞാൻ അതിന് എതിരെ ശക്തമായി ആയി പൊരുതി.

ഹ്യൂമൻസ് ഓഫ് മുബൈയുടെ പോസ്റ്റിൽ മാന്യ തന്റെ ജീവിതയാത്രയേ പറ്റി പറഞ്ഞത് വളരെ ജനശ്രെദ്ധ നേടിയിരുന്നു. വെറും 14 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടി ഒറ്റയ്ക്ക് തന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി സ്വന്തം ഗ്രാമത്തിൽ നിന്നും മുംബൈലേക്ക് ട്രെയിൻ കയറി. ആ യാത്ര തന്നെ എവിടേക്ക് നയിക്കും എന്ന് ആ പെൺകുട്ടിക്ക് അറിയില്ലാരുന്നു. സ്റ്റേഷനിൽ എത്തിയപ്പോൾ തന്റെ കണ്ണിൽ ആദ്യം പെട്ടത് ഒരു പിസ്സ ഹട്ട് ആയിരുന്നു, അവിടെ ഒരു പാർട്ട്‌ ടൈം ജോലിയും താമസ സൗകര്യവും തരപ്പെടുത്തി. കുറച്ചു ദിവസങ്ങൾക്കു ശേഷം തൻറെ കുടുംബത്തെയും മുംബൈലേക്ക് എത്തിക്കുന്നു.

miss-india 2021

അച്ഛൻ അടുത്ത ദിവസം മുതൽ ജീവിതമാർഗത്തിനായി ഓട്ടോ ഓടിക്കാൻ പോയി തുടങ്ങി. മാന്യ പാർട്ട്‌ ടൈം ജോലികൾ ചെയ്ത് ഒരു മാസം 15,000 രൂപ വരെ സമ്പാധിച്ചിരുന്നു.15 വയസ്സുള്ളപ്പോൾ ആയിരുന്നു മാന്യ ആദ്യമായി മിസ്സ്‌ ഇന്ത്യ പേജിന്റ് കാണുന്നത്. അപ്പോൾ മനസ്സിൽ ഉറപ്പിച്ചു ഞാനും ഒരു ദിവസം ആ കിരീടം സ്വന്തമാക്കും. ഞാൻ കാരണം എന്റെ parents അഭിമാനിക്കും.

പക്ഷെ ഒരു പാട്രിയർച്ചിയാൽ ഫാമിലിയിൽ വളർന്നു വന്ന അവൾ പഠിച്ചിരുന്നത് സ്ത്രീ എന്നും പുരുഷന് താഴെ ആണ് എന്നായിരുന്നു. പക്ഷെ ആ പെൺകുട്ടി തന്റെ സ്വപ്നങ്ങളെ പറ്റി പപ്പയോടു പറഞ്ഞപ്പോൾ, നന്നായി ഹാർഡ് വർക്ക്‌ ചെയ്യൂ, നിനക്ക് അവിടെ എത്തിച്ചേരാൻ സാധിക്കും അദ്ദേഹം ഉപദേശിച്ചു.

ഗ്രേഡ്റുവേഷൻ ചെയ്യുന്ന സമയത്ത് പത്തോളം pageant ഓഡിഷനിൽ പങ്കെടുത്ത മാന്യയെ പക്ഷെ അവിടെ നിന്നെല്ലാം കാണാൻ ഭംഗി ഇല്ലാ, ഇംഗ്ലീഷ് പോലും അറിയില്ല എന്നുള്ള കാരണത്താൽ ഒഴിവാക്കി. വീട്ടിലെ അവസ്ഥയും മോശമായിരുന്നു… സ്കൂൾ ഫീസ് അടക്കാൻ തന്നെ മാർഗം ഇല്ലായിരുന്നു. പിസ ഹ്ട്ടിലെ തറ തുടക്കുന്നതിനിടയിൽ മറ്റുള്ളവർ എങ്ങനെ ആണ് ഇംഗ്ലീഷ് സംസാരിക്കുന്നതെന്ന് ഒബ്സെർവ് ചെയ്തു. 2020 ലാസ്റ്റ് ഡിസംബറിൽ വീണ്ടും ട്രൈ ചെയ്തു.

കോവിഡ് കാരണം ഓൺലൈൻ ആയാണ് എല്ലാം അപ്ലൈ ചെയ്തിരുന്നത്. മറ്റുള്ളവരോട് തന്റെ അച്ഛൻ ഒരു ഓട്ടോ ഡ്രൈവർ ആണെന്ന്തുറന്ന് പറഞ്ഞപ്പോൾ മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റാൻ വേണ്ടിയാണ് എന്ന് ചിലർ പറഞ്ഞു.. പക്ഷെ വന്ന വഴികൾ മറക്കുന്ന കൂട്ടത്തിൽ ആയിരുന്നില്ല മാന്യ. തന്റെ കഷ്ടതകൾ അവൾക്ക് അഭിമാനം ആയിരുന്നു. അങ്ങനെ 2 മാസങ്ങൾക്കു ശേഷം മാന്യ vlcc ഫെമിന മിസ്സ്‌ ഇന്ത്യ 2020 റണ്ണറപ് ആയി തിരഞ്ഞെടുത്തു.

തന്റെ ജീവിതത്തിൽ ഉണ്ടായ പ്രതികൂല സാഹചര്യങ്ങളെ എല്ലാം തരണം ചെയ്തു ഇന്ന് ആ പെൺകുട്ടി ഇന്ത്യ  മുഴുവൻ അറിയപ്പെടുന്ന മോഡൽ ആയി മാറിക്കഴിഞ്ഞിരിക്കുന്നു.. ആഗ്രഹം ഉണ്ടെങ്കിൽ, അതിനു വേണ്ടി പ്രെയത്നിച്ചാൽ നമ്മുക്ക് എവിടെ വേണമെങ്കിലും എത്തി ചേരാമെന്നും മാന്യ പറയുന്നു .

തന്നെ സപ്പോർട്ട് ചെയ്ത തന്റെ കുടുംബത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഉള്ള ശ്രെമത്തിലാണ് മാന്യ ഇപ്പോൾ നമ്മൾ സ്ത്രീകൾക്ക് മാന്യയുടെ ജീവിതം ഒരു ഉദാഹരണം ആണ് . ആഗ്രഹിച്ചാൽ എന്തും നേടാമെന്ന് മാന്യയുടെ കഥ നമ്മളെ എപ്പോളും ഓർമ്മപ്പെടുത്തുന്നു. പരിമിതികളെ കുറ്റപ്പെടുത്താതെ അത് വിജയത്തിലേക്ക് എത്താനുള്ള നാഴികക്കല്ലാണെന്നു മനസിലാക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top