Movlog

Movie Express

മേഘ്ന വിൻസെന്റ് വീണ്ടും വിവാഹിതയാകുന്നോ ? വിവാഹ വേഷത്തിൽ അതീവ സുന്ദരിയായി താരം !

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മേഘ്ന വിൻസെന്റ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന “ചന്ദനമഴ” എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ നായിക ആയിരുന്നു മേഘ്ന. ചന്ദനമഴയിലെ അമൃത ആയി എത്തി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ താരം ഈ ഒരൊറ്റ പരമ്പര കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടതാരമായി മാറി. മേഘ്‌നയുടെ വിവാഹം സമൂഹ മാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ട വിവാഹമായിരുന്നു. വിവാഹത്തിന്റെയും വിവാഹത്തിന് മുമ്പും ശേഷവുമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. സിനിമ സീരിയൽ താരം ഡിംപിളിന്റെ സഹോദരൻ ഡോണിനെ ആയിരുന്നു മേഘ്ന വിവാഹം കഴിച്ചത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്ന ഈ വിവാഹത്തിന് പക്ഷെ അൽപായുസ് മാത്രം ആയിരുന്നു.

ഡോണുമായി വിവാഹമോചിത ആയ മേഘ്ന സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ച് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. വിവാഹമോചനം നേടിയ ഡോൺ വീണ്ടും വിവാഹിതനായെങ്കിലും ഇന്നും ഇവരുടെ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ഇടം നേടാറുണ്ട്. വിവാഹത്തിന് ശേഷം മലയാള പരമ്പരകളിൽ നിന്നും വിട്ടു നിന്ന മേഘ്ന തമിഴ് പരമ്പരകളിൽ സജീവമായിരുന്നു. തന്റെ വിവാഹ മോചനത്തെ കുറിച്ചും, അത് കഴിഞ്ഞുള്ള വിഷാദ ഘട്ടത്തെ കുറിച്ചും എല്ലാം തുറന്നു പറഞ്ഞു ഒരു വീഡിയോ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ മേഘ്ന പങ്കു വെച്ചിട്ടുണ്ട്.

ഇപ്പോഴിതാ മിനിസ്ക്രീൻ രംഗത്തേക്ക് ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് മലയാളികളുടെ ഇഷ്ടതാരം മേഘ്ന. സീ ടീവിയിൽ സംപ്രേഷണം ചെയ്യുന്ന “മിസിസ് ഹിറ്റ്ലർ ” എന്ന പരമ്പരയിലൂടെ ആണ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം താരം തിരിച്ചുവരുന്നത്. “സീത” എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരൻ ആയി മാറിയ “ഷാനവാസ് ” ആണ് ഈ പരമ്പരയിലെ നായകൻ. പരമ്പരയുടെ പ്രോമോ ഇതിനോടകം വൈറലായി കഴിഞ്ഞു. ഈ പരമ്പരയ്ക്ക് വേണ്ടി വിവാഹ വേഷത്തിൽ എത്തുകയാണ് മേഘ്ന . മേഘ്നയെ വിവാഹ വേഷത്തിൽ ഒരുക്കുന്ന വീഡിയോ പങ്കു വെക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ. പരമ്പരയ്ക്ക് വേണ്ടിയുള്ള ഒരുക്കമാണോ അതോ മേഘ്ന വീണ്ടും വിവാഹിതയാകാൻ പോവുകയാണോ എന്ന ആശങ്കയിലാണ് ആരാധകർ ഇപ്പോൾ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top