Movlog

Film News

മീ ടൂവിനെതിരെ പ്രതികരണവുമായി മീര വാസുദേവ്!

തന്മാത്ര എന്ന ചിത്രത്തിൽ കൂടി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് മീര വാസുദേവൻ. ആദ്യ മലയാള ചിത്രം തന്നെ വലിയ ഹിറ്റ് ആയിരുന്നുവെങ്കിലും അതിനു ശേഷം വേണ്ടത്ര മലയാളം ചിത്രങ്ങൾ ഒന്നും താരത്തെ തേടി വന്നിരുന്നില്ല. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ സുമിത്ര എന്ന വീട്ടമ്മായായി പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കൊണ്ടിരിക്കുകയാണ് താരം. ആദ്യമൊക്കെ ദുർബല ആയ കഥാപാത്രമായായിരുന്നു സുമിത്ര പ്രേക്ഷകർക്ക് മുൻപിൽ എത്തിയത് എങ്കിലും ഇപ്പോൾ ശക്തയായ വീട്ടമ്മ ആയാണ് സുമിത്ര പരമ്പരയിൽ എത്തിക്കൊണ്ടിരിക്കുന്നത്. മികച്ച പ്രേക്ഷക പിന്തുണയാണ് താരത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതും. ഇപ്പോൾ സിനിമ മേഖലയിൽ നടന്നു കൊണ്ടിരിക്കുക മീ ടൂ മൂവ് മെന്റിന് എതിരെ പ്രതികരണവുമായി എത്തിയിരിക്കുകാണ് മീര.

ഇത് വരെ യുള്ള എന്റെ ജീവിതത്തിൽ ഞാൻ വളരെ ബോൾഡ് ആയി തന്നെയാണ് പെരുമാറിയിട്ടുള്ളത്. എന്റെ വീട്ടുകാർ എന്നെ അങ്ങനെ ആണ് വളർത്തിയത്. ഇഷ്ട്ടം അല്ലാത്ത കാര്യങ്ങൾ എന്ത് കണ്ടാലും അപ്പോൾ തന്നെ അതിനോട് പ്രതികരിക്കാനാണ് ഞാൻ ശീലിച്ചിട്ടുള്ളത്. അല്ലാതെ അപ്പോൾ മിണ്ടാതെ ഇരുന്നിട്ട് മാസങ്ങൾക്കും വര്ഷങ്ങള്ക്കും ശേഷം അയാൾ എന്നോട് അങ്ങനെ പെരുമാറി എന്നൊക്കെ പറയുന്നത് കൊണ്ട് യാധൊരു കാര്യവുമില്ല. അപ്പോൾ വഴങ്ങി കൊടുത്തിട്ട് പിന്നീട് അത് വിളിച്ച് പറയുന്നത് അല്ല മര്യാദ. ഇഷ്ടമില്ലാത്ത കാര്യങ്ങൾ കണ്ടാൽ അപ്പോൾ തന്നെ പ്രതികരിക്കണം. എന്റെ സ്വഭാവം അങ്ങനെ ആയത് കൊണ്ട് തന്നെ എനിക്ക് ഒരു ലൊക്കേഷനിൽ നിന്നും ഒരു തരത്തിലുമുള്ള മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല എന്നും മീര പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top