Movlog

Movie Express

മീനാക്ഷിക്ക് പെറ്റമ്മയേക്കാൾ ഇഷ്ടം കാവ്യയോടോ ?കമന്റുകളിൽ കൂടുതൽ രോഷം

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരപുത്രി ആണ് മീനാക്ഷി ദിലീപ്. സിനിമയിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള താര പുത്രിയാണ് മീനാക്ഷി. മീനാക്ഷി പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും എല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു നടിയും ദിലീപിന്റെ രണ്ടാം ഭാര്യയുമായ കാവ്യയുടെ പിറന്നാൾ. മീനാക്ഷിയുടെ രണ്ടാനമ്മയായ കാവ്യാമാധവൻറെ പിറന്നാളിന് ഹൃദയസ്പർശിയായ കുറിപ്പ് പങ്കു വെച്ചു താരപുത്രി. കാവ്യാമാധവനുമായി വളരെ നല്ല അടുപ്പം ആണ് മീനാക്ഷിക്ക് ഉള്ളത്.

ദിലീപും മഞ്ജുവും വേർപിരിഞ്ഞതിനുശേഷം അച്ഛനൊപ്പം കഴിയാൻ ആയിരുന്നു മകൾ മീനാക്ഷി തീരുമാനിച്ചത്. കാവ്യയുമായുള്ള ദിലീപിന്റെ വിവാഹത്തിന് പൂർണ്ണ പിന്തുണ നൽകിയതും മകൾ മീനാക്ഷി ആയിരുന്നു. 2016ലായിരുന്നു കാവ്യയും ദിലീപുമായുള്ള വിവാഹം. ദിലീപിനും കാവ്യയ്ക്കും ഒപ്പം യാത്രകളിലും ആഘോഷങ്ങളിലും എല്ലാം സജീവമായി മീനാക്ഷിയും കൂടെ ഉണ്ടാവാറുണ്ട്. 2018 ലാണ് കാവ്യക്ക് മഹാലക്ഷ്മി എന്ന മകൾ പിറന്നത്. മഹാലക്ഷ്മിക്കൊപ്പം മീനാക്ഷി ഓണമാഘോഷിച്ച ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.1984 സെപ്തംബർ 19നായിരുന്നു കാവ്യാമാധവന്റെ ജനനം. ബാലതാരമായി മലയാള സിനിമയിൽ എത്തി പിന്നീട് മലയാള സിനിമയിലെ മുൻനിര നായികയായി തിളങ്ങിയ കാവ്യാമാധവന് ഇൻസ്റ്റാഗ്രാമിലൂടെയാണ് മീനാക്ഷി ജന്മദിനാശംസകൾ നേർന്നത്.

കാവ്യയ്ക്ക് പിറന്നാൾ ആശംസകളോടൊപ്പം, ഐ ലവ് യു എന്നും മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കാവ്യയോടൊപ്പം ഉള്ള മനോഹരമായ ചിത്രങ്ങളും ഇതിനോടൊപ്പം മീനാക്ഷി പങ്കു വെച്ചിരുന്നു. ഇതോടെ മീനാക്ഷിക്ക് പെറ്റമ്മയേക്കാൾ ഇഷ്ടം കാവ്യയോട് ആണ് എന്ന രീതിയിലുള്ള കമന്റുകൾ ആണ് ചിത്രത്തിന് കീഴിൽ വരുന്നത്. എന്തൊക്കെ ആണെങ്കിലും പെറ്റമ്മയ്ക്കു തുല്യം പെറ്റമ്മ മാത്രം ആണെന്നും ആളുകൾ അഭിപ്രായപ്പെടുന്നു. ചെന്നൈയിൽ എംബിബിഎസ്സിന് പഠിക്കുന്ന മീനാക്ഷി അച്ഛന് പിന്നാലെ സിനിമയിലേക്ക് വരുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

To Top