Movlog

Movie Express

അമ്മ മഞ്ജുവിനെ പോലെ അസാധ്യ മെയ് വഴക്കത്തോടെ നൃത്തം അവതരിപ്പിച്ച് മീനാക്ഷി ദിലീപ്.

താരങ്ങളെ പോലെ തന്നെ പ്രശസ്തരാണ് താരങ്ങളുടെ മക്കളും. ചില താരപുത്രന്മാരും താരപുത്രികളും സിനിമയിലേക്ക് എത്താറുണ്ട്. ദുൽഖർ, പ്രണവ്, ഗോകുൽ, കാളിദാസ്, ആൻ അഗസ്റ്റിൻ തുടങ്ങി നിരവധി താരങ്ങൾ ആണ് അച്ഛന്മാർക്ക് പിന്നാലെ അഭിനയരംഗത്തേക്ക് കടന്നു വന്നവർ.

എന്നാൽ സിനിമയിലേക്ക് കടന്നു വരാതെ തന്നെ ഒരു താരത്തിനെ പോലെ പ്രശസ്തയായ താരപുത്രിയാണ് മീനാക്ഷി ദിലീപ്. മോളിവുഡിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെയും ജനപ്രിയ നടൻ ദിലീപിന്റെയും ഏക മകൾ ആണ് മീനാക്ഷി.

ദിലീപും മഞ്ജുവും വിവാഹ ബന്ധം വേർപെടുത്തിയതിനു ശേഷം അച്ഛനൊപ്പം കഴിയാൻ ആയിരുന്നു മീനാക്ഷി തീരുമാനിച്ചത്. സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമായിരുന്നില്ല മീനാക്ഷി ആദ്യം. എന്നാൽ ഈ അടുത്തായി സമൂഹ മാധ്യമങ്ങളിൽ തന്റെ ചിത്രങ്ങൾ പങ്കു വെച്ച് താരപുത്രി എത്താറുണ്ട്. നിമിഷ നേരം കൊണ്ട് തന്നെ മീനാക്ഷിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവാറുമുണ്ട്. മീനാക്ഷിയുടെ സിനിമ അരങ്ങേറ്റം എന്നായിരിക്കും എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

മിമിക്രിയിലുള്ള കാലം മുതൽക്കേ ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിർഷായുടെ മകൾ ആയിഷ നാദിർഷായുടെ വിവാഹ ചടങ്ങുകൾക്ക് ദിലീപും കുടുംബവും സജീവ സാന്നിധ്യമായിരുന്നു. മീനാക്ഷിയുടെ അടുത്ത സുഹൃത്ത് ആണ് ആയിഷ. ആയിഷയുടെ വിവാഹ ചടങ്ങുകളിൽ മീനക്ഷ അവതരിപ്പിച്ച നൃത്ത വീഡിയോകൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വധു ആയിഷയെക്കാൾ അന്ന് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത് താരപുത്രി മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളും ആയിരുന്നു.

ചെന്നൈയിൽ എംബിബിഎസ്ന് പഠിക്കുകയാണ് മീനാക്ഷി ഇപ്പോൾ. മീനാക്ഷിക്ക് അഭിനയത്തിൽ താല്പര്യമില്ല എന്നും അവളുടെ പേരിനൊപ്പം ഡോക്ടർ എന്ന് കാണാൻ ആണ് ആഗ്രഹമെന്നും ദിലീപ് ഇതിനു മുമ്പ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മീനാക്ഷിയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

ഇപ്പോൾ താരപുത്രിയുടെ നൃത്ത വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അസാധ്യ മെയ്‌വഴക്കത്തോടുളള മീനാക്ഷിയുടെ നൃത്തം കാണുമ്പോൾ ‘അമ്മ മഞ്ജുവിനെ ഓര്മ വരുന്നു എന്ന് പലരും അഭിപ്രായപ്പെടുന്നു.

അമ്മയെ പോലെ തന്നെ മകൾക്കും നൃത്തത്തിൽ കഴിവുണ്ടെന്ന് തെളിയിക്കുകയാണ് മീനാക്ഷി തന്റെ ഏറ്റവും പുതിയ വീഡിയോയിലൂടെ. നിരവധി പേരാണ് താരപുത്രിയെ ആശംസിച്ച് മുന്നോട്ട് വന്നത്. നടിയും മീനാക്ഷിയുടെ അടുത്ത സുഹൃത്തുമായ നമിത പ്രമോദും വീഡിയോയ്ക്ക് കമന്റ് ഇട്ടിട്ടുണ്ട്.

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരദമ്പതി ആയിരുന്നു ദിലീപ്- മഞ്ജു വാരിയർ. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ദിലീപുമായുള്ള മഞ്ജുവിന്റെ വിവാഹം. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു മഞ്ജു. 2000 ലാണ് ഇവർക്ക് മകൾ മീനാക്ഷി പിറന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top