Movlog

Movie Express

തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപെട്ട രണ്ടുപേർക്ക് പിറന്നാൾ ആശംസിച്ചു മീനാക്ഷി ! ഫോട്ടോസ്

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരപുത്രി ആണ് മീനാക്ഷി ദിലീപ്. സിനിമയിലൊന്നും അഭിനയിച്ചിട്ടില്ല എങ്കിലും സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള താര പുത്രിയാണ് മീനാക്ഷി. മീനാക്ഷി പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും എല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സുപ്രധാനമായ രണ്ട് വ്യക്തികൾക്ക് മീനാക്ഷി നൽകിയ പിറന്നാൾ ആശംസകൾ ആണ് ശ്രദ്ധേയമാവുന്നത്. മീനാക്ഷിയുടെ രണ്ടാനമ്മയായ കാവ്യാമാധവൻറെയും അടുത്ത സുഹൃത്തായ നമിത പ്രമോദിന്റെയും പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കാവ്യാമാധവനുമായി വളരെ നല്ല അടുപ്പം ആണ് മീനാക്ഷിക്ക് ഉള്ളത്.

ദിലീപും മഞ്ജുവും വേർപിരിഞ്ഞതിനുശേഷം അച്ഛനൊപ്പം കഴിയാൻ ആയിരുന്നു മകൾ മീനാക്ഷി തീരുമാനിച്ചത്. കാവ്യയുമായുള്ള ദിലീപിന്റെ വിവാഹത്തിന് പൂർണ്ണ പിന്തുണ നൽകിയതും മകൾ മീനാക്ഷി ആയിരുന്നു. 2016ലായിരുന്നു കാവ്യയും ദിലീപുമായുള്ള വിവാഹം. ദിലീപിനും കാവ്യയ്ക്കും ഒപ്പം യാത്രകളിലും ആഘോഷങ്ങളിലും എല്ലാം സജീവമായി മീനാക്ഷിയും കൂടെ ഉണ്ടാവാറുണ്ട്. 2018 ലാണ് കാവ്യക്ക് മഹാലക്ഷ്മി എന്ന മകൾ പിറന്നത്. മഹാലക്ഷ്മിക്കൊപ്പം മീനാക്ഷി ഓണമാഘോഷിച്ച ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.1984 സെപ്തംബർ 19നായിരുന്നു കാവ്യാമാധവന്റെ ജനനം. ബാലതാരമായി മലയാള സിനിമയിൽ എത്തി പിന്നീട് മലയാള സിനിമയിലെ മുൻനിര നായികയായി തിളങ്ങിയ കാവ്യാമാധവന് ഇൻസ്റ്റാഗ്രാമിലൂടെയാണ് മീനാക്ഷി ജന്മദിനാശംസകൾ നേർന്നത്.

കാവ്യയ്ക്ക് പിറന്നാൾ ആശംസകളോടൊപ്പം, ഐ ലവ് യു എന്നും കാവ്യയോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കാവ്യയുടെ പിറന്നാൾ ദിനത്തിൽ തന്നെയായിരുന്നു മീനാക്ഷിയുടെ ഏറ്റവുമടുത്ത സുഹൃത്തായ നമിതപ്രമോദിൻറെയും പിറന്നാൾ. 1996 സെപ്റ്റംബർ 19ന് ആണ് നമിതയുടെ ജനനം. തന്റെ അനിയത്തിയുടെ ബുജിക്ക് പിറന്നാൾ ആശംസകൾ, ഐ ലവ് യു ബെസ്റ്റ് ഫ്രണ്ട് എന്നായിരുന്നു മീനാക്ഷി കുറിച്ചത്. നാദിർഷയുടെ മകൾ ആയിഷ നാദിർഷയും, മീനാക്ഷിയും, നമിതയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ആയിഷയുടെ വിവാഹചടങ്ങിൽ സജീവസാന്നിധ്യമായിരുന്നു മീനാക്ഷിയും നമിതയും. ആയിഷയുടെ വിവാഹ പരിപാടികളിൽ ഇവർ ഒരുമിച്ച് അവതരിപ്പിച്ച നൃത്തം വൈറലായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top