Movlog

Movie Express

പണ്ട് ലൊക്കേഷനിൽ നിന്നും ലൊക്കേഷനിലേക്ക് യാത്ര ചെയ്തിരുന്ന താരം സിനിമയിൽ അഭിനയിച്ചിട്ടു 6 വർഷം കഴിഞ്ഞു

മലയാളികൾക്ക് ഏറെ സുപരിചിതയായ സിനിമ-സീരിയൽ താരം ആണ് മായ വിശ്വനാഥ്. “ചതിക്കാത്ത ചന്തു”, “തന്മാത്ര”, “കളേഴ്സ്”, “പകല്നക്ഷത്രങ്ങൾ”, “കുട്ടിസ്രാങ്ക്”, “തോബാമ” തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് മായ വിശ്വനാഥ്. ചെറുതും വലുതുമായി മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരമാണ് മായ. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മായ തിരശീലയ്ക്ക് മുന്നിൽ എത്താറില്ല.

സിനിമകളിലും സീരിയലുകളിലും സജീവമായിരുന്ന മായ കഴിഞ്ഞ ആറേഴ് വർഷക്കാലമായി അഭിനയത്തിൽ നിന്നും അപ്രത്യക്ഷമായി. മായ എവിടെ പോയി എന്ന് ആരാധകർ അന്വേഷിച്ചു തുടങ്ങി. ഇപ്പോൾ ആരാധകരോട് ആ ഇടവേളയെ കുറിച്ച് മനസ് തുറക്കുകയാണ് താരം.

26 വർഷമായി ഈ മേഖലയിലുള്ള മായ ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇപ്പോൾ. സിനിമയിൽ നിന്നും മാറി നിന്ന സമയത്തെ കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും താരം പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

ആറു വർഷമായി സിനിമയിൽ ഇല്ലാത്തതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല എന്നാണ് താരം പറയുന്നത്. ആരും തന്നെ തേടി വന്നില്ല എന്ന് മായ തുറന്നു പറയുന്നു. ഇപ്പോൾ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ലാലേട്ടൻ നായകൻ ആകുന്ന “ആറാട്ട്” എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ഇതുകൂടാതെ “പ്രിയങ്കരി” എന്ന സീരിയലിലും താരം അഭിനയിക്കുന്നുണ്ട്. ഇതിന് ഇടയിൽ ഉണ്ടായിരുന്ന ഇടവേള മനപ്പൂർവമല്ല എന്നാണ് താരം പറയുന്നത്. ഒരിക്കലും അഭിനയം നിർത്തില്ലെന്ന് താരം പറയുന്നു.

അഭിനയം മായയുടെ പാഷൻ ആണ്. ആറു വർഷങ്ങൾക്ക് മുമ്പ് ഒരു ലൊക്കേഷനിൽ നിന്നും മറ്റു ലൊക്കേഷനിലേക്ക് പോകുന്ന അത്ര തിരക്ക് ഉള്ള സമയം ഉണ്ടായിരുന്നു മായയ്ക്ക്. ചെറിയ വേഷത്തിൽ ആണെങ്കിലും വളരെ ശ്രദ്ധേയമായ സിനിമകളിലും സീരിയലുകളിലും ആണ് മായ അഭിനയിച്ചിരുന്നത്. ആറു വർഷത്തോളം ആയിരുന്നു മായ വീട്ടിൽ വെറുതെ ഇരുന്നത്. ഈ കാലയളവും മായ ഒരുപാട് ആസ്വദിക്കുകയായിരുന്നു.

ഈ കാലത്തെ ജീവിതത്തിന്റെ ഒരു തിരിച്ചറിവായി ഏറ്റെടുക്കുകയാണ് താരം. ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും സ്വാഭാവികമാണ്. താഴ്ചകൾ ഉള്ളപ്പോഴാണ് നമ്മുടെ ശക്തി നമ്മൾ തിരിച്ചറിയുന്നത്.

എന്താണ് നമുക്ക് ജീവിതത്തിൽ വേണ്ടതെന്നും ജീവിതത്തോടുള്ള കാഴ്ചപ്പാടുകളും മനസ്ഥിതിയും മാറാൻ ഇത് സഹായിക്കും എന്ന് മായ പറയുന്നു. ജീവിതത്തെ വളരെ പോസിറ്റീവ് ആയി കാണുന്ന വ്യക്തി ആണ് മായ. ഇതിനിടയിൽ സൂര്യ ടിവിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയിൽ താരം എത്തിയിരുന്നു.

ആ പരമ്പര ഇടയ്ക്ക് വെച്ച് നിർത്തുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്തതിനാൽ പല കാര്യങ്ങളും തനിക്ക് അറിയില്ലെന്ന് മായ വ്യക്തമാക്കി. മായയുടെ പേരിൽ ഒരുപാട് അക്കൗണ്ടുകൾ സോഷ്യൽ മീഡിയയിൽ ഉണ്ട്.

എന്നാൽ തനിക്ക് ഫേസ്‌ബുക്ക് അക്കൗണ്ട് ഇല്ല എന്ന് താരം വെളിപ്പെടുത്തി. “ആറാട്ട്”നു പുറമെ മറ്റു മൂന്ന് ചിത്രങ്ങളിലും മായ അഭിനയിക്കുന്നുണ്ട്. തന്റെ വിശേഷങ്ങൾ അറിഞ്ഞത് കൊണ്ട് ആർക്കും ഒരു നേട്ടം ഉണ്ടാവില്ല എന്ന ബോധ്യം ഉള്ളതിനാൽ ആണ് മായ അഭിമുഖങ്ങൾ നൽകാത്തത്.

മറ്റുള്ളവർക്ക് എന്തെങ്കിലും പ്രചോദനം നല്കാൻ ആവാതെ വെറുതെ ഒരു അഭിമുഖം നൽകുന്നതിൽ എന്താണ് കാര്യം എന്ന് മായ ചോദിക്കുന്നു. ലാലേട്ടനോടൊപ്പം “ആറാട്ട്” എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ആണ് ഇപ്പോൾ മായ. ഒരു വിനോദ യാത്രയ്ക്ക് പോയത് പോലെ ആയിരുന്നു സിനിമയുടെ ചിത്രീകരണത്തിന് പോയപ്പോൾ എന്ന് താരം പറയുന്നു. ലാലേട്ടന്റെ അഭിനയത്തിലെ എല്ലാ കഴിവുകളും പുറത്തെടുക്കുന്ന ഒരു ചിത്രമാണ് “ആറാട്ട്” എന്ന് മായ വെളിപ്പെടുത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top