Movlog

Faith

പ്രമുഖ യുവനടിയും കാമുകനും സഞ്ചരിച്ചകാർ പുഴയിലേക്ക് മറിഞ്ഞു ! സെന്റർ ലോക്ക് ആയതിനാൽ രക്ഷപെടാൻ സാധിക്കാതെ മരിക്കുകയായിരുന്നു

കാർ പുഴയിലേക്ക് വീണ് പ്രമുഖ മറാത്തി നടിയും കാമുകനും മുങ്ങി മരിച്ചു. വെള്ളത്തിലേക്ക് വീണയുടനെ കാർ ലോക്ക് ആയതാണ് അപകടത്തിന് കാരണമായത്. കാറിന്റെ പുറത്തേക്കിറങ്ങാൻ ആവാതെ മുങ്ങി മരിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം നടന്നത്. മറാത്തി നടി ഈശ്വരി ദേശ്പാണ്ഡേക്കും കാമുകൻ ശുഭം ഡെഡ്ഗെയും ആണ് ദാരുണമായ അപകടത്തിൽ മരണപ്പെട്ടത്. ഒരുപാട് നാൾ അടുപ്പത്തിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം അടുത്തമാസം നടത്താൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു.

ഒരു മറാത്തി സിനിമയിലും ഹിന്ദി സിനിമയിൽ അഭിനയിച്ചിട്ടുള്ള താരത്തിന്റെ രണ്ടു ചിത്രങ്ങളും റിലീസ് ചെയ്യാനിരിക്കുകയാണ്. അവധി ആഘോഷിക്കാൻ ആയി സെപ്റ്റംബർ 15 നു ഗോവയിൽ എത്തിയതായിരുന്നു താരവും സുഹൃത്തും. പുലർച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്. അർപോര ഗ്രാമത്തിന് സമീപമുള്ള ബാഗ്‌-കലംഗൂട്ട് പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട് കാർ പുഴയിലേക്ക് മറിയുകയായിരുന്നു. സുഹൃത്ത് ആയ ശുഭം ആയിരുന്നു വാഹന ഓടിച്ചിരുന്നത്. കാർ നിയന്ത്രണം വിട്ട് വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ഏഴു മണിയോടെ അഗ്നിശമനസേന എത്തി കാറും ഇരുവരുടെയും മൃതശരീരങ്ങളും പുറത്തേക്ക് എടുക്കുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top