Movlog

Movie Express

സീമാജി നായർക്ക് സാമ്പത്തിക തട്ടിപ്പുണ്ട് – മൊത്തം തട്ടിപ്പാണ് – ആരോപണങ്ങൾക്ക് കൃത്യമായ മറുപടിയുമായി മനോജ് നായർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് മനോജ് നായർ. പ്രശസ്ത സിനിമാ സീരിയൽ താരം ബീന ആന്റണിയുടെ ഭർത്താവായ മനോജ്, മിനി സ്ക്രീൻ രംഗത്ത് വര്ഷങ്ങളായി സജീവമാണ്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്. വളരെ വ്യത്യസ്തമായ ആശയങ്ങളുമായി രസകരമായ വീഡിയോകളാണ് മനോജ് ചാനലിലൂടെ പങ്കുവെക്കാറുള്ളത്. മനോജിനും ബീന ആന്റണിക്കും ഒരു മകനുണ്ട്. ആരോമൽ എന്നാണ് മകന്റെ പേര്. അടുത്തിടെ മനോജ് പങ്കുവെച്ച ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. സിനിമാ സീരിയൽ താരം സീമ ജി നായരെ കുറിച്ച് മനോജ് പങ്കു വെച്ച വീഡിയോ ആണ് തരംഗമായത്.

സീമ ജി നായർ, അധോലോക ചാരിറ്റി, മദർ തെരേസ എന്ന കുറിപ്പോടെ ആയിരുന്നു മനോജ് വീഡിയോ പങ്കുവെച്ചത്. ഒരു സുഹൃത്ത് വിളിച്ചപ്പോൾ ആയിരുന്നു സീമ ജി നായരെ കുറിച്ച് മനോജിനോട് ചോദിച്ചത്. സീമ ജി നായരുടെ സാമ്പത്തിക ഇടപാടുകളും അധോലോക ബന്ധത്തെക്കുറിച്ചും ആയിരുന്നു ആ സുഹൃത്ത് പറഞ്ഞത്. ആളുകൾ എത്ര തന്നെ നല്ല കാര്യങ്ങൾ ചെയ്താലും അവരിൽ കുറ്റം കണ്ടുപിടിക്കാൻ മാത്രമേ മറ്റുള്ളവർ ശ്രമിക്കുകയുള്ളൂ. തനിക്കറിയാവുന്ന സീമയ്ക്ക് അത്തരത്തിലൊരു ബന്ധവുമില്ലെന്ന് മനോജ് തുറന്നുപറയുന്നു. നിയമപരമല്ലാത്ത യാതൊരു ബന്ധങ്ങൾ സീമയ്ക്ക് ഇല്ല എന്നും അവരുടെ മനസ്സ് അത്ര ശുദ്ധം ആണെന്നും മനോജ് പങ്കുവെച്ചു. ആരുടെയെങ്കിലും വേദന കണ്ടാൽ അത് സ്വന്തം വേദന പോലെ കരുതി അവരെ അകമഴിഞ്ഞ് സഹായിക്കുന്ന വ്യക്തിയാണ് സീമ ജി നായർ. സീമയുടെ കാര്യം വ്യക്തമായി അറിയാമെന്ന് മനോജ് പറയുന്നു. വളരെ സ്ട്രെയ്റ്റ് ഫോർവേഡ് ആയ വ്യക്തിയാണ് സീമ ജി നായർ. സീമയുടെ കാര്യങ്ങളെല്ലാം വളരെ സുതാര്യമാണ്.

ഇത്തരം പരാമർശങ്ങളെ കുറിച്ച് സീമയോട് തന്നെ വിഷമത്തോടെ പറഞ്ഞപ്പോൾ ഇങ്ങനെ കേൾക്കുന്നതിൽ അത്ഭുതം ഇല്ലെന്നും സീമയോട് തന്നെ രണ്ടുപേർ ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. തൃശ്ശൂർ ഉള്ള സീമയെ ഒരുപാട് അറിയാവുന്ന ഒരാൾ ഒരു ആർട്ടിസ്റ്റ്നോട് സീമയ്ക്ക് സാമ്പത്തികമായി എന്തോ ഉഡായിപ്പുണ്ടെന്നും പറഞ്ഞു. ആദ്യമൊക്കെ വിഷമം തോന്നുമായിരുന്നെങ്കിലും ഇപ്പോൾ സീമ അതൊന്നും ചെവികൊള്ളാറില്ല. സ്വന്തം കാര്യങ്ങളുമായി മുന്നോട്ടു പോവുകയാണ് സീമ. മറ്റുള്ളവർക്ക് എന്തെങ്കിലും ക്രമക്കേടുകൾ തോന്നുന്നുണ്ടെങ്കിൽ അവർക്ക് പരിശോധിക്കാം, തനിക്ക് ദൈവത്തിനെ മാത്രം ബോധിപ്പിച്ചാൽ മതി എന്നാണ് സീമയുടെ നിലപാട്. പ്രശസ്ത സിനിമ സീരിയൽ താരം ശരണ്യ ശശിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് നിറഞ്ഞു നിന്ന പേരായിരുന്നു സീമയുടേത്. ഒരു മകളെ പോലെ ശരണ്യയെ കരുതുകയും ചികിത്സയിൽ ഉടനീളം പൂർണ പിന്തുണയും നൽകുകയും ചെയ്തു. ശരണ്യ മരിച്ചു ദിവസങ്ങളോളം സീമ അവരുടെ വീട്ടിൽ താമസിച്ചു. ചടങ്ങുകൾ നടത്താനും ശരണ്യയുടെ അമ്മയെ ആശ്വസിപ്പിക്കാനും പ്രധാനിയായി സീമ തന്നെയായിരുന്നു ഉള്ളത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top