Movlog

Movie Express

ബാഹ്യ സൗന്ദര്യത്തിനേക്കാൾ സന്തോഷത്തോടെ ജീവിക്കുന്നത് ആണ് കാര്യമെന്ന് മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ..

മോഹൻ സംവിധാനം ചെയ്‌ത്‌ സുരേഷ് ഗോപിയും മുരളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ “സാക്ഷ്യം” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു കടന്നു വന്ന താരമാണ് മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. വെറും മൂന്നു വർഷം നീണ്ട അഭിനയ ജീവിതത്തിൽ അതിശക്തമായ കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടനടി ആയി മാറി മഞ്ജു. “കന്മദം”, “ആറാം തമ്പുരാൻ”, “സമ്മർ ഇൻ ബത്ലഹേം”, “കളിയാട്ടം” തുടങ്ങി നായിക പ്രാധാന്യം നൽകുന്ന ചിത്രങ്ങളായിരുന്നു താരത്തിനെ തേടിയെത്തിയത്.

നിരവധി പുരസ്കാരങ്ങളും ഈ ചുരുങ്ങിയ കാലയളവിൽ മഞ്ജു നേടിയെടുത്തു. ജനപ്രിയ നടൻ ദിലീപുമായുള്ള മഞ്ജുവിന്റെ പ്രണയം വിവാഹത്തിലേക്ക് വഴി വെക്കുകയായിരുന്നു. ഇതോടെ അഭിനയത്തിൽ നിന്നും വിട്ടു നിന്ന താരം കുടുംബിനിയായി ദിലീപിന്റെയും മകൾ മീനാക്ഷിയുടെയും കാര്യങ്ങൾ നോക്കി സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. നീണ്ട 14 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് ദിലീപുമായി വേർപിരിഞ്ഞതിന് ശേഷമായിരുന്നു റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത “ഹൌ ഓൾഡ് ഏറെ യു” എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയത്.

മലയാള സിനിമയിൽ മഞ്ജു വാര്യർ എന്ന നടിയുടെ തിരിച്ചുവരവിനെന്നെ പോലെ മറ്റൊരു നടിക്കു വേണ്ടി ആരാധകർ ഇത്ര കാത്തിരുന്നിട്ടുണ്ട് ആവില്ല. ദിലീപിന്റെ ഭാര്യയായിരുന്ന സമയത്ത് പോലും പലപ്പോഴും ദിലീപിനോട് മഞ്ജു വാര്യരുടെ തിരിച്ചുവരവിനെ കുറിച്ച് ആയിരുന്നു ആരാധകർ ചോദിച്ചത് പോലും. രണ്ടാം വരവിലും ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങളാണ് താരത്തിനെ തേടിയെത്തുന്നത്. നായകന്മാർ വാഴുന്ന മലയാള സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ആണ് മഞ്ജുവിന് വേണ്ടി രചിക്കപ്പെടുന്നത്.

മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ രണ്ടാംവരവിൽ മലയാള സിനിമയ്ക്ക് പുറമെ തമിഴിലും ഇനി ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിക്കാൻ ഇരിക്കുകയാണ്. രണ്ടാം വരവിൽ ഗംഭീര മേക്കോവർ നടത്തി കൂടുതൽ ചെറുപ്പം ആയിട്ടാണ് മഞ്ജു എത്തിയിരിക്കുന്നത്. താരത്തിന്റെ മേക്കോവർ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. എങ്ങനെയാണ് മഞ്ജു സൗന്ദര്യം നിലനിർത്തുന്നതെന്ന് പല അഭിമുഖങ്ങളിലും താരത്തിനോട് ചോദിക്കാറുണ്ട്.

പ്രായം തോന്നാത്തതിൽ സംതൃപ്ത ആണോ എന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് ശ്രദ്ധേയമാവുന്നത്. പ്രായം തോന്നാത്തതിൽ സംതൃപ്ത അല്ല എന്നും പ്രായം കുറഞ്ഞിരിക്കുന്നു എന്ന് പറയുമ്പോഴല്ല സന്തോഷമായി ഇരിക്കുന്നു എന്ന് കേൾക്കാനാണ് കൂടുതൽ ഇഷ്ടം എന്നാണ് മഞ്ജുവാര്യർ നൽകിയ മറുപടി. ബാഹ്യ സൗന്ദര്യത്തിൽ ഒരു കാര്യമില്ലെന്നും പ്രായമാകുന്നതും നര വരുന്നതും തികച്ചും സ്വാഭാവികമാണ് അതിനു സന്തോഷമേയുള്ളൂ എന്നാണ് താരം പറയുന്നത്.

താരത്തിന്റെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. അഭിനയത്തിന് പുറമെ മഞ്ജുവിന്റെ വിനയം നിറഞ്ഞ, എപ്പോഴും പുഞ്ചിരിച്ചു കൊണ്ടുള്ള പെരുമാറ്റവും, ശക്തമായ നിലപാടുകളും കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്തിയിരിക്കുകയാണ് മഞ്ജു. വിവാഹമോചനത്തിനു ശേഷം തളർന്നിരിക്കാതെ ഗംഭീര തിരിച്ചുവരവ് നടത്തി വിജയഗാഥ തീർത്ത മഞ്ജുവാര്യർ ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാണ്.

പ്രായം വെറും അക്കമാണ് എന്ന് തെളിയിക്കുകയാണ് മഞ്ജു വാരിയർ. നീണ്ട പതിന്നാല് വർഷങ്ങൾ ഒരു വീട്ടമ്മയായി കഴിഞ്ഞ മഞ്ജു വിവാഹ മോചിതയാവുമ്പോൾ പ്രേക്ഷകരിൽ നിന്നും ഇത് പോലെ ഒരു സ്വീകരണം പ്രതീക്ഷിച്ചിരുന്നില്ല. പൊതുവെ മലയാള സിനിമയിൽ വിവാഹം കഴിഞ്ഞാൽ നടിമാർ ‘അമ്മ വേഷങ്ങളിൽ ആണ് തിരിച്ചെത്താറുള്ളൂ. എന്നാൽ ആ പതിവുകൾ എല്ലാം അട്ടിമറിച്ച് കൂടുതൽ ചെറുപ്പം ആയി കൂടുതൽ ശക്തമായ കഥാപാത്രങ്ങളുമായി തന്റെ ജൈത്രയാത്ര തുടരുകയാണ് മഞ്ജു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top