Movlog

Movie Express

എന്നെ ഒരിക്കൽ പോലും ദിലീപ് നോവിച്ചിട്ടില്ല – പിന്നിട്ട വഴികളെ കുറിച്ച് തുറന്നു പറഞ്ഞു

മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. രണ്ടു വർഷം കേരള യൂത്ത് ഫെസ്റ്റിവലിൽ കലാതിലകപ്പട്ടം നേടിയ മഞ്ജു മികച്ചൊരു നർത്തകിയാണ്. ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന “മോഹവാരം” എന്ന പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്തെത്തുന്നത്.

മൂന്നു വർഷം നീണ്ട അഭിനയ ജീവിതത്തിൽ ഇരുപതോളം സിനിമകളിൽ മാത്രമായിരുന്നു താരം അഭിനയിച്ചിരുന്നത്. 1995ൽ “സാക്ഷ്യം” എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ വെറും 17 വയസ്സ് മാത്രമായിരുന്നു താരത്തിന് പ്രായം.

“സല്ലാപം”, “കന്മദം”, “ആറാം തമ്പുരാൻ”, “കണ്ണെഴുതി പൊട്ടുംതൊട്ട്”, “പത്രം”, “കളിയാട്ടം”, “ഇരട്ടക്കുട്ടികളുടെ അച്ഛൻ”, “കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്” തുടങ്ങി നിരവധി ചിത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങളായിരുന്നു താരം അവതരിപ്പിച്ചത്.

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയാകാൻ മഞ്ജുവിന് എളുപ്പം സാധിച്ചു. അതു കൊണ്ടു തന്നെ ഗംഭീര വരവേൽപ്പ് ആയിരുന്നു മഞ്ജുവിന് രണ്ടാം വരവിലും മലയാള സിനിമാപ്രേക്ഷകരുടെ ഭാഗത്തുനിന്നുണ്ടായത്.

മഞ്ജുവിന്റെ കുടുംബ ജീവിതം പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അഭിനയ ജീവിതത്തിലും വ്യക്തിജീവിതത്തിലും പ്രതിസന്ധികളെ എല്ലാം ഒരു പുഞ്ചിരിയോടെ നേരിട്ട പെൺ കരുത്ത് ആണ് മഞ്ജു. ദിലീപുമായുള്ള പ്രണയ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത മഞ്ജു വാര്യർ ഒരു കുടുംബിനിയായി ദിലീപിനെ പിന്തുണച്ചു മുന്നോട്ടു പോവുകയായിരുന്നു. എന്നാൽ മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് ആയിരുന്നു ഇവരുടെ വിവാഹ മോചനം.

പതിനാല് വർഷത്തെ വിവാഹബന്ധം വേർപെടുത്തിയതിന് ശേഷം ആദ്യം നൃത്തത്തിലേക്ക് ആയിരുന്നു മഞ്ജു വാരിയർ തിരിച്ചുവരവ് നടത്തിയത്. പിന്നീട് സിനിമയിലും സജീവമാവുകയായിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത സമയത്ത് ഉള്ള തന്റെ ജീവിതത്തെ കുറിച്ച് മഞ്ജുവാര്യർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഒരുപാട് കാലത്തെ തിരക്കിട്ട ജീവിതത്തിനു ശേഷം എങ്ങനെയാണ് വീട്ടിലൊരു കുടുംബിനിയായി ഒതുങ്ങിക്കൂടാൻ കഴിഞ്ഞതെന്ന് പലരും ചോദിച്ചിരുന്നു.

അങ്ങനെ കഴിയുവാൻ ഒരു പ്രയാസമുണ്ടായിരുന്നില്ല എന്നും പൂർണ്ണമായും ആ ജീവിതം ആസ്വദിക്കുകയായിരുന്നു എന്നും മഞ്ജു പറയുന്നു. വെറുതെ ഇരിക്കുമ്പോഴും സന്തോഷിക്കാൻ കഴിയുമെന്നാണ് തന്റെ അനുഭവം എന്ന് മഞ്ജു പങ്കു വെക്കുന്നു.

ജീവിതത്തിൽ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും അതിശക്തമായി തന്നെയായിരുന്നു മഞ്ജു അതിജീവിച്ചത്. അന്നും ഇന്നും തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ചും ഒന്നും മഞ്ജു മാധ്യമങ്ങൾക്ക് മുൻപിൽ തുറന്നു പറയാറില്ല.

ഇവർ വിവാഹമോചിരായപ്പോളും ദിലീപ് ആയാലും മഞ്ജു ആയാലും പരസ്പരം കരിവാരി തേക്കാതെ ഒരു വാക്കു കൊണ്ടു പോലും വിമർശിക്കാതെ ആയിരുന്നു ആ ബന്ധത്തിൽ നിന്നും വേർപിരിഞ്ഞത്.

വർഷം ഇത്ര കഴിഞ്ഞിട്ടും ഇതുവരെ ദിലീപിനെ കുറിച്ച് മഞ്ജു മോശമായി ഒരു വാക്ക് പറഞ്ഞിട്ടില്ല. പതിനാല് വർഷത്തിൽ ഒരിക്കൽ പോലും ജോലി ചെയ്യാൻ പറ്റാത്തതിന്റെ പേരിൽ മനസ്സ് വേദനിച്ചിട്ട് ഇല്ല എന്നും മഞ്ജു പറയുന്നു.

വീട്ടിലിരിക്കുന്ന ഒരു സ്ത്രീയെന്ന നിലയിൽ ആ ജീവിതം നല്ല രീതിയിൽ ആസ്വദിക്കുകയും ചെയ്തിരുന്നു എന്നാണ് മഞ്ജുവാര്യർ പറയുന്നത്. 2014 ലായിരുന്നു മലയാളികളേവരെയും ഞെട്ടിച്ചുകൊണ്ട് ദിലീപും മഞ്ജുവാര്യരും വി വാ ഹ മോ ചി ത രായത്. പരസ്പരമുള്ള പഴിചാരലുകൾ ഒന്നുമില്ലാതെ ഇവർ ബന്ധം വേര്പെടുത്തുകയായിരുന്നു. അച്ഛൻ ദിലീപിനോടൊപ്പം കഴിയാൻ ആയിരുന്നു മകൾ മീനാക്ഷിയുടെ താല്പര്യം. മകളുടെ ഇഷ്ടം മജുവാര്യർ അംഗീകരിക്കുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top