Movlog

Movie Express

മാമാട്ടിയുടെ പിറന്നാളിന് മീനാക്ഷി സർപ്രൈസ് ഒരുക്കിയപ്പോൾ അതിലും വലിയ സർപ്രൈസ് നൽകി മഞ്ജു !

മലയാള സിനിമയുടെ അഭിമാനമാണ് ലേഡീ സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ. “സാക്ഷ്യം” എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച താരം വളരെ ചുരുങ്ങിയ കാലം കൊണ്ടായിരുന്നു പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നീ സൂപ്പർ താരങ്ങൾ വാഴ്ന്നിരുന്ന മലയാള സിനിമയിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവിസ്മരണീയമായി അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മഞ്ജു.

“കന്മദം”, “കണ്ണെഴുതി പൊട്ടും തൊട്ട്”, “ആറാം തമ്പുരാൻ”, “സമ്മർ ബത്‌ലഹേം”, “കളിവീട്”, ” കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്”, “തൂവൽകൊട്ടാരം” തുടങ്ങിയ സിനിമകളിലൂടെ വെറും മൂന്ന് വര്ഷം കൊണ്ട് മറ്റൊരു നടിമാർക്കും ലഭിക്കാത്ത മികച്ച വേഷങ്ങൾ കൈകാര്യം ചെയ്‌ത്‌ പ്രേക്ഷകരുടെ ഇഷ്ടനായിക ആയി മാറി മഞ്ജു.

ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു മഞ്ജുവാരിയർ. ദിലീപും മഞ്ജുവും ഒന്നിച്ച “സല്ലാപം”, “കുടമാറ്റം”, “ഈ പുഴയും കടന്ന്” എന്നീ ചിത്രങ്ങൾ എല്ലാം വലിയ വിജയമായിരുന്നു. പ്രേക്ഷകരുടെ ഇഷ്ടജോഡികൾ അങ്ങനെ യഥാർത്ഥ ജീവിതത്തിലും ഒന്നിച്ചു. സന്തോഷകരമായ ഒരു കുടുംബജീവിതം ആയിരുന്നു ഇവരുടേത്. എന്നാൽ നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം ഇവർ വിവാഹമോചിതരായി. ദിലീപിന്റെ കുടുംബവർത്തകൾ എന്നും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

ദിലീപുമായുള്ള വിവാഹമോചനത്തിനു ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത” ഹൌ ഓൾഡ് ആർ യു ” എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു മഞ്ജു വാരിയർ. മഞ്ജുവിന്റെ വരവിന് എന്ന പോലെ മറ്റൊരു നടിയുടെ വരവിനായി മലയാളികൾ ഇത്രയേറെ കാത്തിരുന്നിട്ട് ഉണ്ടാകില്ല. രണ്ടാം വരവിലും ഒന്നിനൊന്ന് മികച്ച വേഷങ്ങളായിരുന്നു മഞ്ജുവിനെ തേടിയെത്തിയത്. “ഹൗ ഓൾഡ് ആർ യൂ” എന്ന സിനിമ തൊട്ട് “ചതുർമുഖം” എന്ന ഏറ്റവും ഒടുവിൽ റിലീസായ ചിത്രം വരെ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങളും സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകുവാനും മഞ്ജുവിന് സാധിച്ചു.

അഭിനയത്തിന് പുറമെ മികച്ച നർത്തകി കൂടിയായ മഞ്ജു തിരിച്ചുവരവിൽ ആദ്യം നൃത്തത്തിൽ ആയിരുന്നു സജീവമായത്. പ്രായം കൂടുംതോറും കൂടുതൽ ചെറുപ്പമായി ആരാധകരെ ഞെട്ടിക്കുകയാണ് മഞ്ജുവാര്യർ.മഞ്ജുവിന്റെയും ദിലീപിന്റെയും മകൾ മീനാക്ഷി ദിലീപിനോടൊപ്പം ആണ് കഴിയുന്നത്. വിവാഹ മോചനത്തിന് ശേഷം കാവ്യ മാധവനെ വിവാഹം കഴിച്ച ദിലീപിന് 2018 ൽ മകൾ മഹാലക്ഷ്മി പിറന്നു. കഴിഞ്ഞ ദിവസമായിരുന്നു താരപുത്രിയുടെ മൂന്നാം പിറന്നാൾ. മാമാട്ടി എന്ന് സ്നേഹത്തോടെ വിളിക്കുന്ന മഹാലക്ഷ്മിയുടെ പിറന്നാൾ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

മാമാട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടയിൽ മാമ്മട്ടിയെ എടുത്ത് കൊണ്ടുള്ള ചിത്രം മീനാക്ഷിയും ഇൻസ്റ്റാഗ്രാമിലൂടെ പങ്കു വെച്ചിരുന്നു. നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറൽ ആയത്. അടുത്തിടെ വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച മാമാട്ടിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. അമ്പലനടയ്ക്ക് മുന്നിൽ ചേച്ചിയുടെ നെഞ്ചിൽ ചാരി കിടന്ന മാമാട്ടിയുടെ ചിത്രങ്ങൾ വൈറൽ ആയിരുന്നു. മീനൂട്ടിയും മാമാട്ടിയും തമ്മിലുള്ള അടുപ്പം ഇവരുടെ ചിത്രങ്ങളിലൂടെ തന്നെ വ്യക്തമാണ്.

തന്റെ അനിയത്തി കുട്ടിയുടെ ജന്മദിനത്തിൽ ചേച്ചി മീനാക്ഷിയുടെ വക ഒരു സർപ്രൈസ് ഉണ്ടായിരുന്നു. മഞ്ജു ഇതെല്ലാം കാണുന്നുണ്ടോ, മഞ്ജു എവിടെയാണ് എന്നെല്ലാമായിരുന്നു മാമാട്ടിയുടെ പിറന്നാൾ ആഘോഷ ചിത്രം കണ്ടു ഒരുപാട് ആളുകൾ അന്വേഷിച്ചത്. ഇപ്പോൾ ആരാധകർക്ക് ഒരു സർപ്രൈസ് നൽകുകയാണ് മഞ്ജു. ദിലീപിന്റെ മകൾ മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷങ്ങൾ നടക്കുമ്പോൾ സഹോദരൻ മധു വാര്യർക്കൊപ്പം റിസോർട്ടിൽ ആഘോഷിക്കുകയായിരുന്നു മഞ്ജുവാര്യർ. റിസോർട്ടിൽ സൈക്കിൾ ചവിട്ടി പോകുന്ന മഞ്ജുവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top