Movlog

Movie Express

ആരാധകർ കാത്തിരുന്ന ബിഗ്‌ബോസ് താരം മണിക്കുട്ടന്റെ വിവാഹം ഇങ്ങെത്തി ? ആരെന്ന് തുറന്ന് പറഞ്ഞു മണിക്കുട്ടൻ

മിനിസ്ക്രീനിലൂടെ കടന്നുവന്ന് പിന്നീട് ബിഗ് സ്ക്രീനിൽ തിളങ്ങിയ താരമാണ് മണിക്കുട്ടൻ. മണിക്കുട്ടൻ എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് കായംകുളം കൊച്ചുണ്ണി ആണ്. 2004ൽ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് മണിക്കുട്ടൻ ആയിരുന്നു. മികച്ച സ്വീകാര്യതയാണ് മണിക്കുട്ടന് ഈ കഥാപാത്രത്തിന് ലഭിച്ചത്. വിനയൻ സംവിധാനം ചെയ്ത “ബോയ് ഫ്രണ്ട്” എന്ന ചിത്രത്തിലൂടെയാണ് 2005ൽ മണിക്കുട്ടൻ മലയാളസിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്.

പിന്നീട് “ബഡാ ദോസ്ത്”, “മായാവി”, “ചോട്ടാമുംബൈ”, “ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ”, “ട്വന്റി20”, “മിന്നാമിന്നിക്കൂട്ടം”, “പാസഞ്ചർ”, “തട്ടത്തിൻ മറയത്ത്”, “ലോഹം” തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന “മരക്കാർ അറബിക്കടലിലെ സിംഹം” ആണ് റിലീസിനൊരുങ്ങുന്നു മണിക്കുട്ടന്റെ ഏറ്റവും പുതിയ ചിത്രം. 2021 ഫെബ്രുവരി 14 ന് ആരംഭിച്ച ബിഗ് ബോസ് മലയാളം സീസൺ 3യുടെ വിജയി ആയിരുന്നു മണിക്കുട്ടൻ. ഷോയിലുടനീളം മികച്ച പ്രകടനം ആയിരുന്നു മണിക്കുട്ടൻ കാഴ്ച വെച്ചത്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയിം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളത്തിൽ അവതരിപ്പിക്കുന്നത് നടനവിസ്മയം മോഹൻലാൽ ആണ്. ഫെബ്രുവരി ന് ആരംഭിച്ച ഷോ കോവിഡ് കാരണം നിർത്തിവെച്ചെങ്കിലും ഗ്രാൻഡ്ഫിനാലെ നടത്തി വിജയിയെ കണ്ടെത്തുകയായിരുന്നു.

കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഫ്ലാറ്റ് ആയിരുന്നു മണിക്കുട്ടന് ഒന്നാം സമ്മാനം ആയി ലഭിച്ചത്. പതിനഞ്ചു വര്ഷങ്ങളായി മലയാള സിനിമയിൽ സജീവമാണെങ്കിലും മണിക്കുട്ടൻ കൂടുതൽ ആരാധകരെ നേടിയെടുത്ത ബിഗ് ബോസിലൂടെ ആയിരുന്നു.

ബിഗ് ബോസ് ഹൗസിൽ പ്രേക്ഷകർ ഏറ്റെടുത്ത സൗഹൃദം ആയിരുന്നു മണിക്കുട്ടൻ- ഡിംപിളിന്റേത്. ചില നാടകീയമായ രംഗങ്ങൾക്കും ബിഗ് ബോസ് ഹൗസ് സാക്ഷ്യം വഹിച്ചിരുന്നു. മണിക്കുട്ടനോട് പ്രണയം ആണെന്ന് മറ്റൊരു മത്സരാർത്ഥി ആയ സൂര്യ തുറന്നു പറഞ്ഞിരുന്നു. എന്നാൽ വളരെ മാന്യമായി തന്നെ സൂര്യയുടെ പ്രണയം നിരസിക്കുകയും തുടർന്നും സൂര്യയോട് സൗഹൃദം തുടരുകയുമായിരുന്നു മണിക്കുട്ടൻ. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് തുറന്നുപറയുകയാണ് മണിക്കുട്ടൻ.

മണിക്കുട്ടന് വിവാഹം നോക്കുന്നുണ്ട് എന്നും എന്നാൽ മനസ്സിന് ആഗ്രഹിച്ച ഒരാളെ കിട്ടിയിട്ടില്ല എന്നും മണിക്കുട്ടൻ തുറന്നു പറഞ്ഞു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് തന്റെ സ്വപ്നങ്ങളെക്കുറിച്ച് മണിക്കുട്ടൻ പങ്കുവെച്ചത്. ഇപ്പോൾ പ്രണയം ഒന്നുമില്ല എന്ന് മണിക്കുട്ടൻ തുറന്നു പറയുന്നു. വിവാഹം ജീവിതത്തിന്റെ ഒരു ഭാഗമാണ് എന്നാൽ അത് വന്നു ചേരേണ്ടതാണ് എന്നാണ് മണിക്കുട്ടൻ വിശ്വസിക്കുന്നത്. വിവാഹത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടുണ്ട് എന്നും താരം വ്യക്തമാക്കി.

നിലവിൽ താരത്തിന്റെ സ്വപ്നവും പ്രതീക്ഷയും ആഗ്രഹിക്കുന്ന സിനിമകളിലേക്കും കഥാപാത്രങ്ങളിലേക്കും എത്തിപ്പെടാൻ സാധിക്കണം എന്ന് മാത്രമാണ്. കോവിഡ് പ്രതിസന്ധികളെ തുടർന്ന് ബിഗ് ബോസ് ഇടയ്ക്ക് നിർത്തേണ്ടി വന്നപ്പോൾ ഒരുപാട് വേദനിപ്പിക്കുന്ന അനുഭവം ഉണ്ടായത് പങ്കു വെക്കുകയാണ് മണിക്കുട്ടൻ. വിജയിക്കായുള്ള വോട്ടിംഗ് തുടങ്ങിയപ്പോൾ മറ്റു മത്സരാർഥികൾക്ക് പിന്തുണയ്ക്കുന്ന പലരും മണിക്കുട്ടന് വിജയിക്കാനുള്ള അർഹതയില്ലെന്ന് പറഞ്ഞത് താരത്തിനെ ഒരുപാട് വേദനിപ്പിച്ചിരുന്നു.

മറ്റുള്ളവരെ പിന്തുണയ്ക്കുന്നത് നല്ല കാര്യമാണ് എന്നാൽ അതിന് മണിക്കുട്ടന് അർഹതയില്ല എന്ന് പറയേണ്ട ആവശ്യം ഉണ്ടോ എന്നായിരുന്നു താരം ചോദിച്ചത്. ഇടയ്ക്കുവെച്ച് ചില മാനസികപ്രശ്നങ്ങൾ കാരണം ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തേക്ക് ഇറങ്ങി വീണ്ടും ഹൗസിലേക്ക് തിരിച്ചു വരികയായിരുന്നു മണിക്കുട്ടൻ. ഇതായിരുന്നു മണിക്കുട്ടന് വിജയി ആകാനുള്ള അർഹതയില്ലെന്ന് പ്രേക്ഷകർ പറയുവാൻ ഉണ്ടായ കാരണം. എന്നാൽ ഭൂരിപക്ഷ വോട്ടോടുകൂടി മണിക്കുട്ടൻ തന്നെയായിരുന്നു വിജയ സമ്മാനം നേടിയത്. പ്രേക്ഷകരുടെ സ്നേഹമാണ് മണിക്കുട്ടന് ഈ സമ്മാനം കിട്ടാൻ അർഹനാക്കിയത്. അതുകൊണ്ട് വീടിന് സ്നേഹസമ്മാനം എന്ന പേരായിരിക്കും നൽകുക എന്ന് താരം പങ്കു വെച്ചിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top