Movlog

Movie Express

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി മമ്മൂക്കയുടെ പുതിയ കാരവന്റെ ചിത്രങ്ങൾ

മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് മെഗാസ്റ്റാർ മമ്മൂട്ടി .വാഹനങ്ങളോടുള്ള മമ്മൂക്കയുടെ പ്രിയം മലയാളികൾക്ക് ഏറെ സുപരിചിതമാണ് .അതുപോലെ തന്നെ 369 എന്ന നമ്പറിനോടുള്ള മമ്മൂക്കയുടെ പ്രിയവും ആരാധകർക്ക് എല്ലാം അറിയാവുന്നതാണ് .

ഇപ്പോൾ ഇതാ ഇതേ നമ്പറോട് കൂടിയ ഒരു പുതിയ കാരവൻ സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക .കെ എൽ 07 സി യു 369 എന്ന നമ്പറിലുള്ള പുതിയ കാരവാൻ പണിതിറക്കിയത് ഇന്ത്യയിലെ മുൻനിര ബോഡി നിർമാതാക്കൾ ആയ  ഓജസ് ഓട്ടോമൊബൈൽസിൽ നിന്നുമാണ്. നീലയും വെള്ളയും നിറമുള്ള മമ്മൂക്കയുടെ ഏറ്റവും പുതിയ കാരവന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് .

യാത്രയ്ക്ക് അനുയോജ്യമായ സീറ്റുകളും ,കിടപ്പുമുറി ഉൾപ്പെടെയുള്ള സംവിധാനങ്ങളും ചേർന്ന് ഒരുക്കിയതാന് മമ്മൂക്കയുടെ ഏറ്റവും പുതിയ കാരവൻ .ലോകമെമ്പാടും കോവിഡ് 19 എന്ന മഹാമാരി പടർന്നതിനെ തുടർന്ന് ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു .അന്ന് മുതൽ 275 ദിവസങ്ങളോളം വീട്ടിൽ കഴിയുകയായിരുന്നു മമ്മൂട്ടി .അഭിനയത്തിലേക്കെത്തിയതിനു ശേഷം ആദ്യമായിട്ടാണ് മമ്മൂട്ടി ഇത്രയും ദിവസം തുടർച്ചയായി വീട്ടിൽ കഴിയുന്നത് .ഫോട്ടോഗ്രഫിയിലും കൃഷിയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ലോക്ക്ഡൗൺ കാലം ആസ്വദിച്ച മമ്മൂക്ക ഈ അടുത്താണ് വീടിനു പുറത്തേക്കിറങ്ങുന്നത് .സഹപ്രവർത്തകർക്കൊപ്പം ഉള്ള മമ്മൂക്കയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top