Movlog

Movie Express

എഴുപതാം പിറന്നാൾ സ്വസ്ഥമായി ആഘോഷിക്കാൻ മമ്മുക്ക തിരഞ്ഞെടുത്തത് മുന്നാറിലെ സ്വന്തം ഫാം ഹൗസ് !

മലയാളികൾ ഏറെ ഇഷ്ടപെടുന്ന മമ്മുക്കയുടെ എഴുപതാം പിറന്നാൾ കേരളത്തിലും പുറത്തും ആഘോഷമായി നടന്നു. ആരാധകരുടെ സ്വന്തം മമ്മുക്കയായി വര്ഷങ്ങളായി ഓൺ സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന മമ്മുക്ക സിനിമകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന കാര്യമാണ് സ്വന്തം കുടുംബം. സിനിമകളുടെ ഓരോ ഇടവേളകളിലും അദ്ദേഹം തന്റെ പ്രിയ കുടുംബത്തോടൊപ്പം സമയം കണ്ടെത്താൻ ചിലവഴിക്കാറുണ്ട്. വളരെ ഏറെ ആരാധകർ ആണ് ഇന്നലെ രാത്രി മമ്മുക്കയെ ഒരു നോക്ക് കാണുവാൻ എറണാകുളം ഇളംകുളത്ത് ഉള്ള പുതിയ വീട്ടിൽ തടിച്ചു കൂടിയത്. എന്നാൽ മമ്മുക്കയുമായി ഉള്ള അടുത്തവൃത്തങ്ങൾ ഇതിനോടകം മമ്മുക്ക എറണാകുളത്ത് ഇല്ല എന്ന് പ്രതികരിച്ചിരുന്നു.

താരം എങ്ങോട്ടായിരിക്കും പോയിരിക്കുക എന്ന ആകാംക്ഷ എല്ലാവർക്കും മനസ്സിൽ നിറഞ്ഞിരുന്നു. 2000 ൽ മമ്മുക്ക വാങ്ങിയ മുന്നാറിലെ ഫാം ഹൗസ് ആണ് സപ്തതി ആഘോഷം വളരെ സ്വസ്ഥമായി കുടുംബത്തോടൊപ്പം ചിലവിടാൻ താരം കണ്ടെത്തിയത്. പിറന്നാൾ ആകുന്നതിനു മുൻപേ മമ്മുക്കയും ദുൽഖറും അടക്കം കുടുംബം മുന്നാറിലെ 65 ഏക്കറോളം വിസ്ത്രിയുള്ള മനോഹരമായ ഓൾഡ് ഫാം ഹൗസ് ൽ എത്തിയിരുന്നു. വളരെ സ്വന്ദര്യവും പ്രകൃതിയോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് മൂന്നാർ. മൂന്നാർ കല്ലാറിൽ സ്ഥിതി ചെയ്യുന്ന മമ്മുക്കയുടെ ഫാം ഹൗസ് വല്ലപ്പോഴും മാത്രമാണ് മമ്മുക്ക സന്ദർശിക്കാറുള്ളത്.

കുരുമുളകും, കാപ്പിയും, ഏലവും എല്ലാം വിളഞ്ഞു നിൽക്കുന്ന ഫാം ഹൗസ്ൽ വളരെ സ്വസ്ഥയോടെ താരം മറ്റാർക്കും മുഖം കൊടുക്കാതെ ആഘോഷങ്ങൾ ഭംഗിയാക്കി. മമ്മുക്കയുടെ ഭാര്യ സുൽഫത്താണ് കല്ലാറിലെ എസ്റ്റേറ്റ് നോക്കി നടത്താറുള്ളത്. വളരെ പഴ ഓട് പാകിയ ഗസ്റ്റ് ഹൗസും മുന്നാറിലെ മഞ്ഞും കൂടെ ആകുമ്പോൾ സുന്ദരമായ ചിത്രങ്ങൾ ആണ് മമ്മുക്ക സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top