Movlog

Kerala

മലബാർ ഗോൾഡിന്റെ പോസ്റ്റിനു കമന്റിട്ടു – തന്റെ രോഗം വകവെയ്ക്കാതെ ഏറ്റവും വലിയ ആഗ്രഹം പൂർത്തിയാക്കാൻ സാധിച്ച സന്തോഷത്തിൽ ധന്യ

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടസ് ഓഗസ്റ്റ് മുപ്പതിന് പുറത്തിറക്കിയ വീഡിയോ വൻ ഹിറ്റാണ്. അതിനു പിന്നിലെ ഇൻസ്പിറേഷനൽ സ്റ്റോറി എല്ലാവരുടെയും കണ്ണ് നനയ്ക്കും. അവർ ധന്യ എന്ന പെൺകുട്ടിയെ തങ്ങളുടെ ഫോട്ടോഷൂട്ട്നു സെലക്ട് ചെയ്ത കൊണ്ട് പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു “Dhannya Sojan is here to share her inspirational story with you.This joyful youngster from Kerala will win your heart with her simplicity and innocence. We are in complete awe of her lively personality and sure that her contagious positivity will bring a smile on your face too. ” അവളുടെ ജീവിതത്തിലെ ഒരു ആഗ്രഹം സാധിച്ചു കൊടുത്തു കൊണ്ട് അവർ എടുത്ത ചിത്രങ്ങളും വീഡിയോയും ഇപ്പോൾ ട്രെൻഡ് ലിസിറ്റിൽ എത്തിയിരിക്കുകയാണ്.

കരീന കപൂറും അനിൽ കപ്പൂറും ശ്രദ്ധേയമായി മാറിയ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടസ്ന്റെ പരസ്യത്തിന് ചുവടെ ധന്യ തന്റെ ആഗ്രഹം ഷെയർ ചെയ്തപ്പോൾ ഒരിക്കലും ഇതുപോലൊരു അവസരം തന്നെ തേടിയെത്തും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. അവരുടെ സോഷ്യൽ മീഡിയ ഹാൻഡ്‌ലേഴ്‌സ് ആ കമന്റ് കാണുകയും അവരുടെ പുതിയ ഫോട്ടോഷൂട്ടിലേക്ക് ധന്യയെ ക്ഷണിക്കുകയും ചെയ്തതോടെ അവളുടെ വയ്യായ്മകൾക്കിടയിലും ആ വലിയ ആഗ്രഹം സാധിച്ചതിന്റെ സന്തോഷം മാത്രം ആയിരുന്നു കാണാൻ സാധിച്ചത്.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടസ് ന്റെ മാനേജിങ് ഡയറക്ടർ എം പി അഹമ്മദ് ധന്യയെ നേരിട്ട് വിളിക്കുകയും വളരെ വിനയത്തോടെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുന്നതും വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്. മലബാർ ഗ്രൂപ്പ് എന്നും കാരുണ്യ പ്രവർത്തനങ്ങളിലും മറ്റും മുൻപന്തിൽ നിന്നിട്ടുണ്ട് എന്നതിൽ യാതൊരു തർക്കവും ഇല്ല. എന്തൊക്കെ ആയാലും ആ ഒരു ആഗ്രഹം സാധിച്ചു കൊടുത്ത നല്ല മനസ്സുകൾക്ക് കൂപ്പ് കൈ . വീഡിയോ കാണാം

Click to comment

You must be logged in to post a comment Login

Leave a Reply

To Top