Movlog

Kerala

റോഡ് ആണെങ്കിൽ വളരെ മോശം – പ്രസവ വേദന കൊണ്ട് പുളയുന്ന ആദിവാസിയായ ലീലയെ സധൈര്യം രക്ഷിച്ചു മുന്നോട്ട് പോകുന്നത് വലിയ അപകടം ആണെന്ന് തിരിച്ചറിഞ്ഞ മൈമുന

ചില സന്ദർഭങ്ങൾ അങ്ങനെയാണ്, രണ്ടാമതൊന്നു ആലോചിച്ചു നിന്നാൽ കയ്യിൽ നിന്നും പോകുന്നത് ഒന്നല്ല രണ്ടു ജീവനാണ്, വളരെ ഹൃദയ സ്പർശിയായ ഒരു കുറിപ്പാണ് ഷെയർ ചെയ്യാൻ പോകുന്നത്. പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം പഞ്ചായത്തിൽ ഒന്നാം വാർഡായ കാപ്പുപറമ്പിലെ ആശ പ്രവർത്തക ആണ് മൈമുന. വലിയ ഉത്തരവാദിത്തം ഉള്ള ജോലി തന്നെയാണ് ആശ വർക്കർ എന്നത് തെളിയിക്കുകയാണ് മൈമുന, കാരണം ജനസേവകരോളും ആളുകളുമായി ദിനം പ്രതി നേരിട്ട് സമ്പർക്കം പുലർത്തുകയും അവരിൽ ഒരാളായി അവരുടെ ആവിശ്യങ്ങൾ സേവനങ്ങൾ എന്നിങ്ങനെ കൃത്യമായി എത്തിച്ചു കൊടുക്കേണ്ട വലിയ കടമ. അങ്ങനെ മൈമുന നേരിട്ട ഒരു കാര്യമാണ് ഇപ്പോൾ പുറത്ത് വർന്നിരിക്കുന്നത്.

കാപ്പുപറമ്പിലെ ആശ പ്രവർത്തക ആയ മൈമുന ചൂരിയോട് ആദിവാസി കോളനി സന്ദർശിക്കുന്ന വേളയിൽ ആണ് ബാബു എന്ന ആളുടെ ഭാര്യയായ ലീലയെ കാണുന്നത്. ലീല അപ്പോൾ ഗർഭിണി ആയിരുന്നതിനാൽ തന്റെ ഫോൺ നമ്പർ നൽകി എന്തേലും ആവിശ്യം ഉണ്ടേൽ മടിക്കാതെ വിളിക്കുവാൻ നിർദ്ദേശം നൽകിയിരുന്നു. അങ്ങനെയിരിക്കെ മിനിയാന്ന് രാത്രി ഒരു രണ്ടരയോടെ ലീലയുടെ ഭർത്താവായ ബാബു മൈമുനയെ വിളിക്കുന്നതും, ലീലയ്ക്ക് നല്ല വേദന ഉണ്ടെന്നു അറിയിക്കുകയും ചെയ്തത്. ഈ അസമയത്ത് എവിടുന്നു ഒരു വണ്ടി സംഘടിപ്പിക്കും എന്ന് ആലോചിച്ചു പ്രയാസപ്പെട്ടു, അറിയുന്ന ഡ്രൈവർ മാരെല്ലാം രാത്രി ആയതിനാൽ വിസമ്മതിച്ചു. അങ്ങനെയിരിക്കെ ആണ് കോൽക്കാട്ടിൽ സലാം എന്ന ഓട്ടോ ഡ്രൈവർ വരാം എന്ന് അറിയിക്കുന്നത്.

ലീലയെ വണ്ടിയിൽ കയറ്റി ചൂരിയോട് ആദിവാസി കോളനിയിൽ നിന്നും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്കാണ് യാത്ര. എന്നാൽ നിലവിൽ യാത്ര ചെയ്യാൻ അല്പം മോശമായ റോഡിലൂടെ അമിത വേഗത എടുക്കാൻ സാധിച്ചിരുന്നില്ല. ആ സമയത്താണ് ലീലയ്ക്ക് കലശലായ വേദന ആരംഭിച്ചത്. ഇതോടെ മൈമുന കാര്യം ഉറപ്പിച്ചു, ഇത് പ്രസവ വേദനയാണ്, ഓട്ടോ സൈഡ് ആക്കാൻ ആവിശ്യപ്പെട്ട് ഡ്രൈവർനോട് അല്പം മാറിനിൽക്കാൻ ആവിശ്യപ്പെട്ട് ലീലയെ ഒരുവിധം കിടത്തി. പിന്നെ സമയം ഉണ്ടായിരുന്നില്ല, പ്രസവം ഓട്ടോയിൽ വെച്ചുതന്നെ കഴിഞ്ഞു. അമ്മയും കുഞ്ഞിനെയും നേരെ ആശുപത്രിയിലേക്ക് എത്തിച്ചു. രണ്ടാളും സുഖമായിരിക്കുന്നു. ഇതുപോലുള്ള ആളുകളെ ആണ് നാടിനാവശ്യം.

Click to comment

You must be logged in to post a comment Login

Leave a Reply

To Top