Movlog

Movie Express

കുസൃതി കുടുക്കയായി മഹാലക്ഷമി ദിലീപിനും കാവ്യയ്ക്കും ഒപ്പം ! വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യമാധവനും. ബാലതാരമായി മലയാള സിനിമയിലെത്തിയ കാവ്യ ലാൽ ജോസ് സംവിധാനം ചെയ്‌തു ദിലീപിന്റെ നായികയായി “ചന്ദ്രനുദിക്കുന്ന ദിക്കിൽ” എന്ന സിനിമയിലൂടെ ആണ് നായികയായി ചുവട് വെക്കുന്നത്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒരുമിച്ചെത്തിയ ഇവർ മലയാള സിനിമയിലെ ഭാഗ്യ ജോഡികളായി അറിയപ്പെടുകയായിരുന്നു. ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച “മീശമാധവൻ”, “തിളക്കം”, “ചന്ദ്രനുദിക്കുന്നദിക്കിൽ”, “ക്രിസ്ത്യൻ ബ്രദേഴ്സ്”, “ഡാർലിംഗ് ഡാർലിംഗ്”, “പാപ്പി അപ്പച്ച”, “ദോസ്ത്”, “തെങ്കാശിപട്ടണം” തുടങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റായിരുന്നു.

ബിഗ് സ്ക്രീനിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ യഥാർത്ഥ ജീവിതത്തിലും ഒന്നിച്ചപ്പോൾ ഏറെ വിവാദങ്ങളും പ്രതിസന്ധികളും ആണ് ഇവരെ കാത്തിരുന്നത്. താരങ്ങളുടെ കുടുംബ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും കൗതുകമാണ്. 2018 ഒക്ടോബറിൽ വിജയദേശമി ദിനത്തിലാണ് ദിലീപിനും കാവ്യയ്ക്കും ഒരു മകൾ പിറന്നത്. മഹാലക്ഷ്മി എന്നാണ് മകളുടെ പേര്. താരപുത്രി മഹാലക്ഷ്മിയുടെ ചിത്രങ്ങളും വിശേഷങ്ങളും അറിയുവാൻ ആരാധകർക്ക് ഒരുപാട് ആഗ്രഹമാണ്. എന്നാൽ ഇരുവരും സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്തതിനാൽ കുഞ്ഞിന്റെ ചിത്രം അധികം പുറത്തു വിടാറില്ല. ഇവർ എത്തുന്ന പൊതുവേദികളിലും മകൾ മഹാലക്ഷ്മിയെ കൊണ്ടു വരാറില്ല. അതുകൊണ്ടുതന്നെ താരപുത്രിയെ ഒരു നോക്ക് കാണാനായി നിരാശയോടെ കാത്തിരിക്കുകയാണ് ആരാധകർ.

മഹാലക്ഷ്മിയുടെ പിറന്നാൾ ദിനത്തിൽ ആണ് ദിലീപും കാവ്യയും ആദ്യമായി മകളുടെ ചിത്രം പുറത്തു വിട്ടത്. പിന്നീട് “മൈ സാന്ത ” എന്ന ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് ദിലീപും മകൾ മഹാലക്ഷ്മിയും കൂടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരുന്നു. ഇപ്പോഴിതാ അച്ഛനുമമ്മയ്ക്കും പുറകിൽ കുസൃതി കാണിക്കുന്ന മഹാലക്ഷ്മിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ പിറന്നാളും ആയി ബന്ധപ്പെട്ട് നടി കുക്കു പരമേശ്വരൻ നടത്തിയ സൂം മീറ്റിംഗിലാണ് ദിലീപും കാവ്യയും മകൾ മഹാലക്ഷ്മിക്കൊപ്പം പങ്കെടുത്തത്. ഇവരുടെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. അച്ഛനും അമ്മയും സംസാരിക്കുന്നതിനിടയിൽ ഓടി കളിക്കുകയും കുസൃതി കാണിക്കുകയും ചെയ്യുന്ന മഹാലക്ഷ്മിയുടെ വീഡിയോ ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. ദിലീപിനും കാവ്യയ്ക്കും പുറമേ മഹാലക്ഷ്മിയും അടൂർ ഗോപാലകൃഷ്ണന് പിറന്നാളാശംസകൾ നൽകി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top