Movlog

Movie Express

15 കൊല്ലം ലിവിങ് ടുഗെദർ – ലേഖയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞ് എംജി ശ്രീകുമാർ

സംഗീത കുടുംബത്തിൽ ജനിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ എംജി ശ്രീകുമാറിന്റെ ഭാര്യയാണ് ലേഖ ശ്രീകുമാർ. മെലഡി ഗാനങ്ങളും, ഫാസ്റ്റ് നമ്പറുകളും ഒരുപോലെ വഴങ്ങുന്ന എംജി ശ്രീകുമാർ മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച മികച്ച ഗായകനാണ്. നാലു പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി മൂവായിരത്തിലധികം ഗാനങ്ങൾ എംജി ആലപിച്ചിട്ടുണ്ട്. ഇപ്പോൾ ടോപ് സിംഗർ എന്ന് റിയാലിറ്റി ഷോയിലെ വിധികർത്താവായി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് എംജി ശ്രീകുമാർ.

സംഗീത കുടുംബത്തിൽ നിന്നുമാണ് എംജിശ്രീകുമാർ പിന്നണിഗാനരംഗത്തേക്ക് എത്തുന്നത്. എം ജിയുടെ അച്ഛൻ മലബാർ ഗോപാലൻ നായർ സംഗീതജ്ഞനായിരുന്നു. അമ്മ കരമന സ്കൂളിലും, മോഡൽ സ്കൂളിലും പാട്ട് ടീച്ചറായി ജോലി ചെയ്തിരുന്നു. ജേഷ്ഠൻ എം ജി രാധാകൃഷ്ണൻ പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനുമായിരുന്നു. എം ജിയുടെ ചേച്ചി ഡോക്ടർ ഓമനക്കുട്ടി വിമൻസ് കോളേജിൽ സംഗീത പ്രഫസറും ആണ്. “കൂലി “എന്ന ചിത്രത്തിലെ വരികൾ ആലപിച്ചുകൊണ്ടാണ് എംജി ശ്രീകുമാർ മലയാള പിന്നണി ഗാന രംഗത്തേക്ക് എത്തുന്നത്.

മോഹൻലാലിന്റെ ഉറ്റ സുഹൃത്തുകൂടിയാണ് എംജി ശ്രീകുമാർ. ഇവരുടെ കൂട്ടുകെട്ടിൽ ഒരുപാട് സൂപ്പർഹിറ്റ് ഗാനങ്ങൾ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. എം ജി യെ പോലെ തന്നെ സുപരിചിതയാണ് മലയാളികൾക്ക് ഭാര്യ ലേഖ ശ്രീകുമാറിനെ. എം ജി യുടെ പല അഭിമുഖങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ് ലേഖ. നീണ്ട 14 വർഷത്തെ ലിവിങ് ടുഗദർ റിലേഷന് ശേഷമാണ് ലേഖയും എംജി ശ്രീകുമാറും 2000 ൽ മൂകാംബിക ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. പ്രായം കൂടുംതോറും ചെറുപ്പമായി ഇരിക്കുന്നു എന്നാണ് ലേഖയെ കുറിച്ച് ആരാധകർക്ക് പറയാനുള്ളത് .

ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് ലേഖ കടന്നു വന്നതിനെക്കുറിച്ച് മനസ് തുറക്കുകയാണ് എം ജി ശ്രീകുമാർ. മദ്രാസിൽ “ചിത്രം” എന്ന സിനിമയിലെ ഗാനങ്ങൾ ആലപിച്ചു തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയപ്പോഴാണ് എം ജി ആദ്യമായി ലേഖയെ കാണുന്നത്. ഞാനൊരു ഗായകൻ ആണ് എന്ന് പറഞ്ഞായിരുന്നു തുടക്കം. “ചിത്രം ” സിനിമയുടെ ഓഡിയോ കാസറ്റും കൊടുത്തു. ഈ കാസറ്റിലൂടെയാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്. ആ ഗാനങ്ങൾ കേട്ട ലേഖ പ്രണയത്തിൽ വീഴുകയായിരുന്നു. കാസറ്റ് കൈമാറി തുടങ്ങിയ പ്രണയം പിന്നീട് പതിനഞ്ചു വർഷത്തെ ലിവിങ് ടുഗെദറിൽ എത്തി. ആ പതിനഞ്ചു വർഷം ഒരിക്കലും മറക്കാൻ കഴിയില്ല എന്ന് ഇവർ പറയുന്നു.

എം ജി ശ്രീകുമാറുമായുള്ള വിവാഹത്തിന് ലേഖയുടെ വീട്ടുകാർക്കും കൂട്ടുകാർക്കും എതിർപ്പായിരുന്നു. പക്ഷെ ഇതെല്ലം തരണം ചെയ്ത് പതിനഞ്ചു വർഷങ്ങൾ ആണ് ഇവർ ഒരുമിച്ചു ജീവിച്ചത്. ഇന്നത്തെ കാലത്ത് ആണെങ്കിൽ ഒന്നെങ്കിൽ പയ്യൻ അല്ലെങ്കിൽ പെൺകുട്ടി തേച്ചിട്ടു പോകും. എന്നാൽ എം ജിയുടെയും ലേഖയുടെയും പ്രണയം അന്ധമായിരുന്നു. ആ കാലത്ത് ലിവിങ് ടുഗെതർ ഒരു സാഹസം ആയിരുന്നു. ആ ഇടയ്ക്കായിരുന്നു ഇവർ ചെങ്ങന്നൂരിൽ ഒരു ആയുർവേദ ചികിത്സയ്ക്കായി എത്തിയത്. അവിടെ വെച്ച് ഒരു എക്സ്ക്ലൂസിവ് അഭിമുഖം നൽകിയിരുന്നു. ആ അഭിമുഖത്തിൽ അവർ എം ജിയോട് ലേഖയെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു. തീർച്ചയായും എന്നായിരുന്നു എം ജിയുടെ മറുപടി. എന്നാൽ അഭിമുഖം പുറത്ത് വന്നതോടെ എം ജി ശ്രീകുമാർ വിവാഹിതനായി, ഭാര്യ ലേഖ എന്നായിരുന്നു.

അങ്ങനെ 2000 ഡിസംബർ 31 നു അവർ വിവാഹം കഴിക്കാൻ മൂകാംബികയിലേക്ക് പോയി. എം ജി, അമ്മയെ വിളിച്ചു കല്യാണം കഴിക്കാൻ പോകുന്ന വിവരം അറിയിച്ചു. നിനക്കിഷ്ടപ്പെട്ടെങ്കിൽ നടക്കട്ടെ എന്ന് പറഞ്ഞു എം ജിയുടെ ‘അമ്മ അനുഗ്രഹിച്ചു. മറ്റാരെയും എം ജി വിവാഹത്തെ കുറിച്ച് അറിയിച്ചില്ല. അങ്ങനെ മൂകാംബികയിൽ വിവാഹം കഴിച്ചിട്ട് തിരുവനന്തപുരത്ത് എത്തി അവർ രെജിസ്റ്റർ മാരിയേജ് ചെയ്യുകയായിരുന്നു. സ്നേഹവും പരിഭവവും താലോലവും വഴക്കുമായി 34 വർഷങ്ങളായി സന്തുഷ്ടരായി കഴിയുകയാണ് ഇവർ. “ചിത്രം ” എന്ന സിനിമയാണ് എം ജിക്ക് ലേഖയെ സമ്മാനിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top