Movlog

Kerala

ലുലുവിൽ പണി എടുത്തത് അകെ രണ്ടു മാസം ! കാഴ്ച നഷ്ടപെട്ട ജീവനക്കാരനോട് യൂസഫലി ചെയ്‌തത്‌ !

പ്രവാസി വ്യവസായ പ്രമുഖനായ തൃശ്ശൂർ സ്വദേശി എം എ യൂസഫലിയെ അറിയാത്ത മലയാളികൾ ഇല്ല. ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എംകെ ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. കൊച്ചിയിൽ സ്മാർട്ട് സിറ്റി പദ്ധതി കൊണ്ടുവരുന്നതിലും മുഖ്യപങ്കുവഹിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹം. മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെ ആണ് പത്മശ്രീ യൂസഫ് അലി.

തൃശൂർ ജില്ലയിലെ നാട്ടിക സ്വദേശിയായ യൂസഫ് അലി പ്രമുഖ വ്യാപാര വ്യവസായി ആണ്. ഇന്ത്യയ്ക്ക് പുറത്തു ഏറ്റവും കൂടുതൽ ഇന്ത്യക്കാർക്ക് ജോലി നൽകുന്ന ലുലു ഇന്റർനാഷണലിന്റെ മാനേജിങ് ഡയറക്ടറാണ് യൂസഫ് അലി. ഫോർബ്‌സ് പട്ടിക പ്രകാരം ഇന്ത്യയിലെ ധനികരിൽ 24 ആമത് ആണ് അദ്ദേഹം. ലോകത്തിലെ ധനികരിൽ 270 ആണ് യൂസഫലിയുടെ സ്ഥാനം. യൂസഫലിയുടെ സാമൂഹ്യ സേവനങ്ങൾ കണക്കിലെടുത്തു 2008 ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിക്കുകയായിരുന്നു.

പത്മശ്രീക്ക് പുറമെ പ്രവാസി ഭാരതീയ സമ്മാൻ പുരക്‌സാരം പോലുള്ള നിരവധി പുരസ്കാരങ്ങൾ നേടിയ വ്യക്തിത്വം ആണ് യൂസഫലി. വ്യവസായ പ്രമുഖൻ എന്നതിലുപരിജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് അദ്ദേഹം. ദുബായ് കെയർസ് എന്ന ഗ്രൂപ്പുമായി കൈ കോർത്ത് ലുലു ഗ്രൂപ്പ് ഗാസയിലെയും നേപ്പാളിലെയും ചില സ്‌കൂളുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഗുജറാത്ത് ഭൂമികുലുക്കത്തിലും, സുനാമി ദുരിതാശ്വാസ ഫണ്ടിലും വലിയ രീതിയിൽ തന്നെ സംഭാവനകൾ നൽകിയിരുന്നു യൂസഫലി.

പ്രളയക്കെടുതിൽ നമ്മുടെ കൊച്ചു കേരളം മുങ്ങിയപ്പോൾ അഞ്ചു കോടി രൂപ നൽകി സഹായിച്ചിരുന്നു അദ്ദേഹം. നാട്ടികയിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ യൂസഫലി അബു ദാബിയിൽ ഉള്ള പിതൃ സഹോദരൻ എം കെ അബ്ദുള്ളയുടെ അടുത്തെത്തി ആണ് ലുലു ഹൈപ്പെർമാർക്കെറ്റ് എന്ന സംരംഭം ആരംഭിച്ചു കൊണ്ട് ലുലു ഗ്രൂപ്പിന്റെ പ്രതിച്ഛായ തന്നെ മാറ്റിയത്. ലുലു ഗ്രൂപ്പിന്റെ ആസ്ഥാനം അബു ദാബിയിൽ ആണ്.

കൊച്ചി ലേക്ഷോർ ഹോസ്പിറ്റലിലെ ചെയർമാൻ കൂടി ആയ യൂസഫലി സ്മാർട്ട് സിറ്റി പദ്ധതി കൊണ്ട് വരുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു. ലുലു ഹൈപ്പർമാർക്കറ്റിനു പുറമെ കൊച്ചിയിലെ ലുലു മാൾ, തൃശൂരിലെ ലുലു കൺവെൻഷൻ സെന്റർ എന്നിവയെല്ലാം യൂസഫലിയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനങ്ങൾ ആണ്. ധനികരാകാൻ പലർക്കും സാധിക്കും. എന്നാൽ സഹജീവികളോട് സ്നേഹവും, അനുകമ്പയും, കരുണയും ഉള്ളവർക്ക് മാത്രമേ അവരുടെ വിഷമങ്ങൾ മനസിലാക്കി സഹായഹസ്തം നീട്ടാൻ സാധിക്കുകയുള്ളൂ.

സഹായം അഭ്യർത്ഥിച്ച് മുന്നിൽ എത്തുന്നവരുടെ നേരെ മുഖം തിരിക്കുന്ന ഒരുപാട് ആളുകളുണ്ട്. സ്വന്തം സമ്പാദ്യം സ്വന്തം കുടുംബത്തിനും സുഖത്തിനും സ്വാർത്ഥ താല്പര്യങ്ങൾക്കും വേണ്ടി മാത്രം ചിലവഴിക്കുന്ന ഒരുപാട് പേരുണ്ട്. എന്നാൽ അവരിൽ നിന്നും വ്യത്യസ്തനായി തനിക്ക് ചുറ്റുമുള്ളവരെ അകമഴിഞ്ഞ് സഹായിക്കുന്ന വ്യക്തിയാണ് യൂസഫലി എന്ന് മലയാളികൾക്ക് അറിയാവുന്നതാണ്. ഫോബ്‌സ് മാസികയിലെ പട്ടികയിൽ ലോകത്തിലെ ഏറ്റവും ധനികനായ മലയാളിയുടെ സന്മനസിന്റെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

32,500 കോടി രൂപയുടെ ആസ്തിയുള്ള അദ്ദേഹത്തിന് അടുത്തിടെയായിരുന്നു ഒരു ഹെലികോപ്റ്റർ അപകടം സംഭവിച്ചത്. അപ്രതീക്ഷിതമായി ഹെലികോപ്റ്റർ അപകടത്തിൽ നിന്നും നാട്ടുകാർ ആയിരുന്നു അദ്ദേഹത്തെ രക്ഷിച്ചത്. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ നാട്ടുകാർക്ക് വേണ്ട പാരിതോഷികങ്ങൾ നൽകി വാർത്തകളിൽ ഇടം പിടിച്ചിരുന്നു അദ്ദേഹം. തന്നെ രക്ഷപ്പെടുത്തിയവരുടെ അടുത്ത് നേരിട്ട് എത്തിയായിരുന്നു സമ്മാനങ്ങൾ നൽകിയത്.

ഇപ്പോഴിതാ ഇന്തോനേഷ്യയിൽ ഉള്ള ലുലു മാളിലെ മലയാളി ജീവനക്കാരുടെ കുക്ക് ആയി ജോലി ചെയ്തിരുന്ന കായംകുളം സ്വദേശി അനിൽ കുമാറിന് സഹായഹസ്തവുമായി എത്തിയ യൂസഫലിയുടെ വാർത്തകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. യൂസഫലിയുടെ സ്ഥാപനത്തിൽ വെറും രണ്ടുമാസം ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് പ്രമേഹ രോഗം മൂർച്ഛിച്ചതുകാരണം കാഴ്ച ഇല്ലാതാവുകയായിരുന്നു. കുടുംബത്തിന് ആകെയുള്ള തുണയായിരുന്നു അനിൽ.

അനിലിന്റെ കാഴ്ച നഷ്ടമായതോടെ സാമ്പത്തികമായി പിന്നോട്ടേക്കായി ഈ കുടുംബം. ഇതറിഞ്ഞ യൂസഫലിയും ലുലു ഗ്രൂപ്പിലെ ജീവനക്കാരും ചേർന്ന് അനിലിനെ സഹായിക്കാൻ എത്തുകയായിരുന്നു. ഒരു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതം ഇരുട്ടിൽ ആവുന്നത്. തുടർന്ന് ലുലു ഗ്രൂപ്പ് ജീവനക്കാർ ഇൻഡോനേഷ്യയിലെ ഏറ്റവും നല്ല ആശുപത്രിയിൽ അനിൽ കുമാറിന് ചികിത്സ ഒരുക്കി. ഇൻഷുറൻസിന് പുറമെ ചികിത്സയ്ക്ക് ആവശ്യമായ രണ്ട് ലക്ഷം രൂപ ലുലു ഗ്രൂപ്പ് തന്നെ
കൈമാറുകയും ചെയ്യും.

കൂടാതെ അനിൽ കുമാറിന്റെ വിമാനടിക്കറ്റും സഹായത്തിനായി അഞ്ച് ലക്ഷം രൂപയും നൽകി ലുലു ഗ്രൂപ്പ് മാനേജ്മെന്റ് അദ്ദേഹത്തിനെ നാട്ടിലേക്ക് പറഞ്ഞയച്ചു. രണ്ടു മാസത്തെ അധിക ശമ്പളവും 12 ലക്ഷം രൂപയുടെ സഹായമാണ് അനിൽ കുമാറിന്റെ ചികിത്സയ്ക്കായി ലുലു ഗ്രൂപ്പ് കൈമാറിയത്. ഇതു കൂടാതെ എം എ യൂസഫലി ഒരു ലക്ഷം രൂപ കൂടി അനിൽകുമാറിന് നൽകി. അനിലിന്റെ കുട്ടികളുടെ പഠന ചെലവിനായി 5 ലക്ഷം രൂപയും കൈമാറുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top