Movlog

Health

സമ്പൂർണ്ണ കർഫ്യൂ പ്രഖ്യാപിച്ചു ! ഇനിയും സൂക്ഷിച്ചില്ലേൽ പണി കിട്ടും

രാജ്യം ഒന്നടങ്കം ആശങ്കയിലേക്ക് പോകുന്ന സാഹചര്യം ആണ് വരാൻ പോകുന്നത് എന്ന കാര്യത്തിൽ സംശയം ഇല്ല. ജനങ്ങൾ തന്നെ തീരുമാനിക്കണം ഈ മഹാവ്യാധിയെ ഏതുവിധവും തോൽപ്പിക്കും എന്ന്. കാരണം ഇന്നലെ മാത്രം രാജ്യത്തു രണ്ടു ലക്ഷത്തി എഴുപതിനായിരം പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൂടാതെ ആയിരത്തി അറനൂർ പേർക്ക് ജീവൻ വെടിയേണ്ടി വന്നിരിക്കുന്നു. എത്രത്തോളം ഭീകരമാണ് ഈ വാർത്ത എന്നത് അതിലൂടെ തന്നെ മനസ്സിലാകും.

മിക്ക ഹോസ്പിറ്റലുകളും നിറഞ്ഞിരിക്കുന്ന സാഹചര്യമാണ് രാജ്യം ഒട്ടാകെ അനുഭവിച്ചു വരുന്നത്. ആരോഗ്യപ്രവർത്തകരുടെ ഭാഗത്ത് നിന്നും പുറത്ത് വരുന്നത് ഇനി എന്ത് എന്ന തരത്തിൽ ഉള്ള സാഹചര്യവും. കാരണം ദിനം പ്രതി വർധിച്ചു വരുന്ന കണക്കുകൾ തന്നെ. ആദ്യ ഘട്ടത്തിൽ വിദേശത്ത് നിന്നും വരുന്നവരിൽ നിന്നും സമ്പർക്കം വഴിയാണ് രോഗം പടർന്നിരുന്നത് എങ്കിൽ ഇന്ന് രാജ്യത്തിനകത്ത് തന്നെ വൈറസ് പടർന്നിരിക്കുകയാണ്.

ഇതോടെയാണ് ഡൽഹി സർക്കാർ സമ്പൂർണ്ണ കർഫ്യൂ പ്രഖ്യാപനവുമായി എത്തുന്നത്. സമ്പർക്കം ഇനിയും കുറയ്ക്കാൻ സാധിച്ചില്ലെങ്കിൽ ലോകം കണ്ട ഏറ്റവും വലിയ മനുഷ്യ കുരുതി ആയി മാറും ഈ സാഹചര്യം എന്നത് ഒരു വാസ്തവം ആണ്. ആവിശ്യ സർവീസുകളും സർക്കാർ സ്ഥാപനങ്ങളും മാത്രമേ സമ്പൂർണ കർഫ്യൂയിൽ പ്രവർത്തിക്കുകയുള്ളു. സ്വാകാര്യ കമ്പനികളോട് വർക്ക് അറ്റ് ഹോം ഏർപ്പാട് ചെയ്യാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. എന്തുകൊണ്ട് ഡൽഹി പോലെ രാജ്യ തലസ്ഥാനം ഇത്തരം ഒരു കർഫ്യൂ സ്വീകരിക്കുന്നു എന്ന് ചിന്തിക്കുന്നവർക്ക് ഉള്ള ഉത്തരമാണ് വാരാന്ധ്യ കർഫ്യൂയുടെ വിജയം. മികച്ച റിസൾട്ടുകൾ ആണ് ലഭിച്ചതെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇതുപോലൊരു തീരുമാനം .

മഹാരാഷ്ട്രയ്ക്കു ശേഷം സമ്പൂർണ്ണ ലോക്ക്ഡൗൺ ചെയ്യുന്ന സംസ്ഥാനമായി ആണ് ഡൽഹി മാറുന്നത്. ഒരു കിടക്കയിൽ രണ്ടു രോഗികളെ വരെ കിടത്തി ചികിത്സിക്കണ്ട അവസ്ഥ ഉണ്ടായിരിക്കുന്നത് സ്ഥിതിഗതികളുടെ തീവ്രത വ്യക്തമാകുന്നുണ്ട്. എന്തിരുന്നാലും രാജ്യം മൊത്തമായൊരു കർഫ്യൂ എടുത്ത് വീണ്ടും തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top