Kerala

കേരളത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു ! എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മറ്റുള്ളവർക്കായി പരമാവധി ഷെയർ ചെയ്യുക

Loading...

കേരളം സമ്പൂർണ ലോക്ക് ഡൗണിലേക്ക്. മെയ് എട്ടിന് 6 മണി മുതൽ മെയ് 16 വരെ ആയിരിക്കും കേരളത്തിൽ ലോക്ക് ഡൗൺ നടപ്പിലാക്കുക. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നത് കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനം മുഖ്യമന്ത്രി എടുത്തത്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് നേരെ കേസെടുക്കാനാണ് തീരുമാനം. പൊതുജനങ്ങൾക്ക് അവശ്യ സേവനങ്ങൾക്ക് മാത്രം പുറത്തിറങ്ങാൻ അനുമതിനൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 41,953 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിൽ ഇന്നുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതിനു പുറമേ 58 പേർ കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചു.

Loading...

നിലവിലെ സാഹചര്യങ്ങൾ അതീവ ഗുരുതരമായി തുടരുന്നതിനാലാണ് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. കർശനമായ നിയന്ത്രണങ്ങൾ നിർദ്ദേശിച്ചിരുന്നെങ്കിലും രോഗവ്യാപനം ഫലപ്രദമായി തടയാൻ സാധിക്കാത്തതാണ് ലോക്ക് ഡൗണിലേക്ക് നയിച്ചത്. ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങൾ തുടരും. സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ കടകൾ മാത്രമായിരിക്കും തുറന്നു പ്രവർത്തിക്കുക. കെഎസ്ആർടിസി സേവനങ്ങൾ പൂർണമായും നിർത്തും. ഈ അധ്യയന വർഷത്തിലും ഓൺലൈൻക്ലാസ് തുടരേണ്ടി വരും എന്നാണ് സൂചന. ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറക്കിയാൽ പിടിച്ചെടുക്കാനാണ് തീരുമാനം.

Loading...

ഒരു വർഷത്തിലേറെയായി കൊറോണവൈറസ് നമുക്ക് ചുറ്റുമുണ്ട്. വൈറസ് നമുക്ക് വേണ്ടി മാറുകയില്ല. ഈ മഹാമാരിയിൽ നിന്നും മാറ്റം വരണമെങ്കിൽ അത് വരുത്തേണ്ടത് നമ്മൾ പൊതുജനങ്ങൾ ആണ്. സാമൂഹ്യ അകലം പാലിച്ചും, സാനിറ്റൈസർ ഉപയോഗിച്ചും,മാസ്ക് ധരിച്ചു രോഗവ്യാപനം തടയുവാൻ ഏറെക്കാലം പരിശ്രമിച്ചിട്ടും അതിരൂക്ഷമായി തന്നെ വ്യാപിക്കുകയാണ് കൊറോണവൈറസ്. കോവിഡ് രണ്ടാം തരംഗത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ് നമ്മുടെ രാജ്യം. പൊതുജനങ്ങളുടെ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഈ രോഗത്തിൽ നിന്നും നമുക്ക് മുക്തരാവാൻ സാധിക്കുകയുള്ളൂ.

Loading...

രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുമ്പോൾ ആശുപത്രികളിൽ കിടക്കകളും ഓക്സിജൻ സിലിണ്ടറുകളും വെന്റിലേറ്ററുകളും മതിയാവാതെ വരുന്നു. ഇതോടെ വലിയൊരു വിപത്താണ് നമ്മളെ കാത്തിരിക്കുന്നത്. ഓക്സിജൻ ക്ഷാമത്തിനെ തുടർന്ന് രോഗികൾ മരിക്കുന്ന ദാരുണമായ വാർത്തകൾ ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തു വരുന്നത്. പലർക്കും ചികിത്സ ലഭിക്കാൻ ഉള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത്. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കി ഉത്തരവാദിത്വമുള്ള പൗരൻമാരായി നാം പ്രവർത്തിക്കേണ്ടിയിരിക്കുന്നു. നമുക്ക് രോഗം കിട്ടാതിരിക്കാനും നമ്മൾ കാരണം മറ്റുള്ളവർക്ക് രോഗം പടരാതിരിക്കാനും വീട്ടിൽ അടച്ചിട്ടിരുന്നു കഴിയുക.

Loading...
Loading...
Click to comment

You must be logged in to post a comment Login

Leave a Reply

To Top