Movlog

Kerala

അമ്മ മരിച്ചുപോയ എന്ന് പറഞ്ഞിട്ടും അവൻ രാത്രികളിൽ മുറികളിൽ അമ്മയെ തിരഞ്ഞു നടക്കാറുണ്ട് – ലിനിയുടെ മക്കൾ

നിപ്പ വൈറസ് പ്രതിരോധത്തിൽ മരണപ്പെട്ട ലിനി എന്നും ഒരു വേദന തന്നെയാണ് മലയാളികൾക്ക്. ഇന്നും ലിനിയുടെ ഓർമകളിലാണ് ഭർത്താവും മക്കളുമെല്ലാം. കഴിഞ്ഞ ദിവസമായിരുന്നു ലിനിയുടെ ഭർത്താവ് സജേഷ് വിവാഹിതനായിരുന്നത്. ഇനിമുതൽ തന്റെ അമ്മയും ചേച്ചിയും ആയി പ്രതിഭയും ദേവപ്രിയയും ഉണ്ടാകുമെന്നായിരുന്നു സജേഷ് പറഞ്ഞിരുന്നത്. കേരളക്കര മുഴുവൻ സ്വന്തം കുഞ്ഞുങ്ങളെ പോലെയാണ് ലിനിയുടെ മക്കളെ ഏറ്റുവാങ്ങിയത്. ആ പൈതങ്ങളുടെ അമ്മയില്ലാത്ത വേദനയ്ക്ക് ഒരു ആശ്വാസം പകരാൻ സാധിക്കട്ടെ. 2018 വനിതയിൽ ലിനിയുടെ ഭർത്താവ് സജേഷുമായി പ്രസിദ്ധീകരിച്ചു വന്ന അഭിമുഖമാണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്.

നാട്ടിൽ നിന്നും ബഹറിനിലേക്ക് വന്ന എന്റെ കൂട്ടുകാരന്റെ കയ്യിൽ എനിക്ക് കൂട്ടുകാർക്കും ബീഫ് വരട്ടിയത് ഒക്കെ കൊടുത്തു വിട്ടിരുന്നു. എന്റെ കൂട്ടുകാർക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു അത്. ലിനി നേരത്തെ ചട്ടം കെട്ടിയിരുന്നതുകൊണ്ട് പിറന്നാൾ ദിനം രാവിലെയാണ് കൂട്ടുകാരൻ ഒരു സ്പെഷ്യൽ സമ്മാനപ്പൊതി നീട്ടുന്നത്. എനിക്കിഷ്ടപ്പെട്ട നിറത്തിൽ ഒരു ഷർട്ട്. അതിൽ പറ്റിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു അവളുടെ സ്നേഹം. അന്നുമുതൽ എന്നെ സജേഷേട്ട എന്നാണ് വിളിച്ചിരുന്നത്. ഞാൻ കൂടിയുള്ളപ്പോൾ എന്തെങ്കിലും കാര്യം സാധിക്കണമെങ്കിൽ ഷാ എന്നും വിളിക്കും. കൂട്ടുകാരന്റെ ബന്ധുവാണ് ലിനി. അവരാണ് കല്യാണക്കാര്യം ഇടുന്നതും.

ബന്ധുവായ പെൺകുട്ടിയെക്കുറിച്ച് സൂചിപ്പിക്കുന്നത്.. ജോലി ചെയ്തിരുന്ന കണ്ണൂർ ഹോസ്പിറ്റലിൽ ആണ് ഞങ്ങൾ ആദ്യം കാണുന്നത്. കുറച്ചുനേരം സംസാരിച്ചു. ഞാൻ കാണാൻ വന്നതിന്റെ ഒരു കരുതൽ എന്നോട് കാണിച്ചു. അമ്മ മരിച്ചുപോയി എനിക്ക് പെട്ടെന്ന് തന്നെയാ സ്നേഹം തിരിച്ചറിയുവാൻ സാധിച്ചു. നല്ല മനക്കരുത്തുള്ള ഒരു പെൺകുട്ടിയാണെന്ന് തോന്നിച്ചു. അതാണ് എനിക്ക് ഇഷ്ടമായത്. പിന്നെ ഇടയ്ക്ക് ഒക്കെ വിളിക്കുമായിരുന്നു. കുറച്ചു നാളുകൾക്ക് ശേഷമാണ് വീടുകളിൽ അറിയിക്കുന്നതും പെണ്ണുകാണൽ ചടങ്ങ് നടത്തുന്നതും. 8 മാസം കഴിഞ്ഞായിരുന്നു കല്യാണം. അവൾക്ക് വക്കീൽ ആകാനായിരുന്നു ആഗ്രഹം.

അതിനു വേണ്ടി ശ്രമിക്കുകയും ചെയ്തിരുന്നു. അച്ഛനുമമ്മയും നടത്തിയിരുന്ന ചെറിയൊരു ഹോട്ടലിലെ വരുമാനത്തിൽ ആയിരുന്നു ലിനിയുടെയും കുടുംബത്തിന്റെയും ജീവിതം. നാട്ടിൽ നഴ്സിംഗ് പഠിച്ച വിദേശത്തേക്ക് പോയി ജീവിതം രക്ഷപ്പെട്ട കുടുംബങ്ങൾ ഉണ്ട്. അതുകൊണ്ട് അവളെ നഴ്സിംഗിലേക്ക് തിരിച്ചു വിടുന്നത്. ജീവിതമെന്നും കര കയറണമെന്നും പെൺമക്കളിൽ ഒരാൾക്കെങ്കിലും നല്ലൊരു ജോലി കിട്ടും എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു അച്ഛൻ. ആദ്യം ജനറൽ നേഴ്സിങ് പഠിച്ചു. ബാംഗ്ലൂരിൽ നിന്ന് പഠിച്ച ഉടനെ തന്നെ ജോലിയും കിട്ടി. ഇടയ്ക്കായിരുന്നു അച്ഛന്റെ മരണം. അച്ഛന് ബിഎസ്സി നേഴ്സിങ് എടുക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.

അവൾ ജോലി ചെയ്യുന്നതിനൊപ്പം വീണ്ടും പഠിക്കാൻ തുടങ്ങി. അപ്പോഴേക്കും അവൾ നേഴ്സിങ് പ്രൊഫഷനെ സ്നേഹിച്ചു തുടങ്ങിയിരുന്നു. ചേച്ചിയുടെ വിവാഹം കഴിഞ്ഞു ഞങ്ങളുടെ എന്നായിരുന്നു അവളുടെ തീരുമാനം. ഞാനും കാത്തിരിക്കാൻ തയ്യാറായിരുന്നു. ചില സാമ്പത്തിക പ്രശ്നങ്ങൾ കാരണം ചേച്ചിയുടെ വിവാഹമല്ല ഞങ്ങളുടെ കല്യാണം ആണ് ആദ്യം നടന്നത്. പിന്നീട് ചേച്ചിയുടെയും അനിയത്തിയുടെയും കല്യാണം ഞങ്ങൾ കൂടി ചേർന്ന് നടത്തി. ഞങ്ങൾ ഒരുമിച്ചായിരുന്നു. അസുഖം വരുന്നതിനു തൊട്ടു മുൻപുള്ള ഫോൺ വിളിയിൽ പോലും അവൾ സംസാരിച്ചിരുന്നത് ഞങ്ങളെ ചുറ്റിപ്പറ്റിയുള്ള മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ചായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top