Movlog

Movie Express

വിമർശിച്ചവർ ഇത് കണ്ടു കണ്ണ് തള്ളി – മഹാലക്ഷ്മി നെഞ്ചിൽ കിടത്തി ലിബ്ര രവി ചെയ്തത് കണ്ടു വായടച്ച് വിമർശകർ

അടുത്തകാലത്ത് സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ചയായ വിവാഹമായിരുന്നു സീരിയൽ താരമായ മഹാലക്ഷ്മിയുടെയും സിനിമാ നിർമ്മാതാവായ ലിബ്ര രവിയുടെയും വിവാഹം. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത് പ്രേക്ഷകരിൽ ചിലർക്ക് ദഹിക്കാൻ സാധിച്ചില്ല എന്നതാണ് സത്യം. ഇതിന്റെ പേരിൽ വലിയ തോതിലുള്ള വിമർശനങ്ങൾ ആയിരുന്നു ലിബ്ര രവി നേടിയത്. തന്റെ ശരീരത്തിന്റെ പേരിൽ തന്നെ വിമർശിക്കുന്നവരെ ഗൗനിക്കുന്നില്ല എന്നായിരുന്നു ലിബ്ര രവിയുടെ മറുപടി. ഇരുവരും പ്രണയത്തിലായിരുന്നു എന്ന് പറഞ്ഞത് പോലും ആളുകൾക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നതാണ് സത്യം. വളരെ വിമർശനാത്മകമായ ട്രോളുകൾ തന്നെയാണ് ഇരുവരും ഇതിന്റെ പേരിൽ നേടിയിരുന്നത്.

നടിയുടെ പഴയകാല ജീവിതം പോലും ചിലർ ഈ കാര്യത്തിനു വേണ്ടി വലിച്ചിഴക്കുകയുണ്ടായി. എന്നാൽ താൻ എല്ലാം അറിഞ്ഞാണ് മഹാലക്ഷ്മിയെ വിവാഹം കഴിച്ചത് എന്നും മഹാലക്ഷ്മിയ്ക്ക് ഒരു മകനുണ്ട് എന്ന് തനിക്കറിയാമെന്നും ഒക്കെ ആയിരുന്നു ലിബ്ര രവി പറഞ്ഞിരുന്നത്. വിമർശിക്കുന്നവർക്ക് കിടിലൻ മറുപടിയായിരുന്നു ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നത്. പണം കണ്ടാണ് മഹാലക്ഷ്മി തന്നെ വിവാഹം കഴിച്ചതെന്നാണ് പകുതിയിലധികം ആളുകളും പറഞ്ഞത്. എന്നാൽ മഹാലക്ഷ്മിയുടെ കോൺടാക്ട് ലിസ്റ്റിൽ തന്നെക്കാൾ പണക്കാരനായ എത്രയോ ആളുകൾ ഉണ്ടായിരിക്കുമെന്നും അവർക്ക് തന്നെക്കാൾ സൗന്ദര്യം ഉണ്ടായിരിക്കില്ലെ എന്നൊക്കെയായിരുന്നു രവി ചോദിച്ചിരുന്നത്. രവീന്ദർ ആണ് പ്രൊപോസൽ നടത്തിയത് എന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു.

പുരുഷാധിപത്യ സമൂഹം ആയതുകൊണ്ടാണ് മഹാലക്ഷ്മിയെ കൂടുതൽ ആളുകളും വിമർശിക്കുന്നത് എന്നായിരുന്നു ലിബ്ര രവി പറഞ്ഞിരുന്നത്. ഇപ്പോൾ വീണ്ടും വിമർശകർക്കുള്ള മറ്റൊരു കിടിലൻ മറുപടിയുമായി ആണ് ഇവർ എത്തിയിരിക്കുന്നത്. മഹാലക്ഷ്മിയെ നെഞ്ചിൽ കിടത്തി ഉറക്കുന്ന ഒരു ഫോട്ടോയാണ് രവീന്ദർ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിറയെ ഭാര്യക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. തങ്ങളെ പരിഹസിക്കുന്നവർക്ക് ഉള്ള ഒരു കിടിലൻ മറുപടി തന്നെയാണ് രവീന്ദന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത് എന്നാണ് കൂടുതൽ ആളുകളും പറഞ്ഞു കൊണ്ടിരിക്കുന്നത്. ബോഡി ഷെമിങ്ങിന്റെ പേരിൽ ഒരാളെ മാനസികമായി തളർത്തുന്നത് ഒട്ടും അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ലന്നും ഒരു കൂട്ടർ പറയുന്നുണ്ട്.

സാക്ഷരത നിറഞ്ഞ നമ്മുടെ സമൂഹം ഇത്തരത്തിൽ ചിന്തിക്കുന്നത് തന്നെ അപലപനീയം ആണെന്നാണ് പകുതിയിലധികം ആളുകളുടെയും കമന്റ്. അതേസമയം മലയാളി പ്രേക്ഷകർക്കും സുപരിചിതയായ താരമാണ് മഹാലക്ഷ്മി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഹരിചന്ദനം എന്ന സീരിയലിലെ റോസ് എന്ന കഥാപാത്രം ആയാണ് മഹാലക്ഷ്മിയെ മലയാളികൾ എറ്റെടുത്തിരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top