Movlog

Kerala

സ്വന്തം ഭാര്യയെ പങ്കു വെയ്ക്കുന്ന നീചമായ കൃത്യം കൊണ്ടുവന്നത് രാഹുൽ പശുപാലൻ ആണെന്ന് ലസിത പാലക്കൽ

അടുത്തിടെ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു വാർത്തയായിരുന്നു കോട്ടയത്ത് സ്വന്തം ഭാര്യമാരെ കൈമാറുന്ന സംഘം പിടിയിലായത്. ഒരുപാട് സ്നേഹത്തോടെയും വിശ്വാസത്തോടെയും മനുഷ്യർ കാണുന്ന ദാമ്പത്യബന്ധത്തിന്റെ പരിശുദ്ധിയാണ് ഇന്ന് ഈ ഒരു അവസ്ഥയിൽ എത്തിയിരിക്കുന്നത്. ഇതൊന്നും അങ്ങ് വിദേശത്തു നടക്കുന്ന കാര്യങ്ങൾ അല്ല. നമ്മുടെ കൊച്ചു കേരളത്തിൽ നമുക്കു ചുറ്റും നടക്കുന്നുണ്ട് എന്ന വേദനിപ്പിക്കുന്ന സത്യമാണ് ഇപ്പോൾ പുറത്തുവരുന്നത്. കപ്പിൾ മീറ്റ് കേരള തുടങ്ങിയ പേരുകളിലുള്ള ഗ്രൂപ്പുകളിൽ ആയിരക്കണക്കിന് ദമ്പതികളാണ് അംഗങ്ങളായിട്ടുള്ളത്. സംസ്കാരവും വിദ്യാഭ്യാസമില്ലാത്ത ആളുകളായിരിക്കും ഇതിന്റെ ഭാഗമാവുക എന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റി.ഡോക്ടർമാർ, എഞ്ചിനീയർമാർ തുടങ്ങി സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ നിൽക്കുന്ന പലരും ഇതിന്റെ സജീവമായിട്ടുള്ള അംഗങ്ങളാണ്. പണം വാങ്ങി ഭാര്യമാരെ കൈമാറുന്ന ഒരു സംഘം നമുക്കിടയിൽ ഉണ്ടെന്ന് ഞെട്ടലോടെയാണ് മലയാളികൾ ഏറ്റെടുത്തത്. ഗ്രൂപ്പിലൂടെ പരസ്പരം പരിചയപ്പെടുകയും പിന്നീട് നേരിട്ടു കാണുകയും പരസ്പരം പങ്കാളികളെ കൈമാറുകയും ലൈം ഗി ക ബ ന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്ന ഒരു രീതിയാണിത്. ഇതിനു തയ്യാറാകാത്തവരെ ഭീ ഷ ണിപ്പെ ടു ത്തി യും മറ്റു രീതികളിലും എങ്ങനെയെങ്കിലും ഇതിന് വിധേയമാക്കുന്നു. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനെ പോലും തകർക്കുന്ന ഈയൊരു സാമൂഹികാവസ്ഥയിൽ നമ്മുടെ നാട് എത്തിയതിന് കമ്മ്യൂണിസത്തിന് പങ്കുണ്ടെന്ന് ആരോപിക്കുകയാണ് ലസിത പാലക്കൽ.

ലസിത പങ്കുവെച്ച് കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. സിപിഎമ്മിന്റെ നവോത്ഥാന മുഖം എന്ന പേരിൽ കോളേജുകൾ കേന്ദ്രീകരിച്ച് ഡി വൈ എ ഫ്ഐ കാണിച്ചു കാണിച്ചത് ആണ് ഇപ്പോൾ സമൂഹത്തിലേക്ക് ഇറങ്ങി ഇരിക്കുന്നത് എന്ന് ലസിത ചൂണ്ടിക്കാണിക്കുന്നു. ചുംബന സമരവും ആർത്തവ കവാടങ്ങളും നമ്മുടെ കേരളത്തിൽ ഉയർത്തിയ വക്താക്കളുടെ നവോത്ഥാനമൂല്യങ്ങൾ ഇപ്പോൾ പങ്കാളികളെ കൈമാറുന്നത് വരെ എത്തിയിരിക്കുന്നു. പങ്കാളികളെ കൈമാറുകയും പങ്കാളികളെ തമ്മിൽ മാറ്റി ഉപയോഗിക്കുന്നതുമായ ആശയങ്ങളാണ് പുരോഗമനവാദികൾ എന്നവകാശപ്പെടുന്നവർ സമൂഹത്തിൽ കൊണ്ടുവരുന്നത്. കേരളത്തിലെ സാമൂഹിക ബോധം, കുടുംബങ്ങളുടെ കെട്ടുറപ്പ് എന്നിവ തകർത്തതിൽ കമ്മ്യൂണിസത്തിനു വലിയ പങ്കുണ്ടെന്ന് കേരളം തിരിച്ചറിഞ്ഞില്ലെങ്കിൽ ആരോചിതമായ അവസ്ഥയിലേക്ക് ഈ നാട് പോകും.വികലമായ ആശയങ്ങളാണ് ഇന്ന് സ്കൂൾ മുതൽ അങ്ങു കോളേജ് വരെ പുരോഗമനവാദം എന്ന പേരിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനങ്ങൾ അടിച്ചേൽപ്പിക്കുന്നത്. ഇവരിൽ ഡിവൈഎഫ്ഐ ആണ് മുൻപന്തിയിൽ. വളരെ പവിത്രവും പരിശുദ്ധവുമായി കണ്ടിരുന്ന കുടുംബ സങ്കല്പങ്ങൾക്കെതിരെ ആണ് ഇവർ പ്രചരിപ്പിക്കുന്ന ഓരോ കാമ്പയിനുകളും. നമ്മൾ പഠിക്കുന്ന കാലത്ത് സ്കൂളിലും കോളേജുകളിലും ഒന്നും കണ്ടിട്ടില്ലാത്ത രീതിയിലുള്ള ചിത്രങ്ങൾ വരച്ചും സെമിനാറുകൾ സംഘടിപ്പിച്ചും ഡിവൈഎഫ്ഐ കുട്ടികളുടെ സാംസ്കാരിക ബോധത്തെയും ചിന്താശേഷിയും സാമൂഹികപ്രതിബദ്ധതയും വേരോടെ തകർത്തു കളയുകയാണ്. കുത്തഴിഞ്ഞ രീതിയിൽ ജീവിക്കുവാൻ ഇവർ കുട്ടികളെ പ്രേരിപ്പിക്കുകയാണ്.

ആവിഷ്കാര സ്വാതന്ത്ര്യം എന്ന പേരിന്റെ മറവിൽ യുവതലമുറയെ വഴിതെറ്റിക്കുന്ന പ്രവൃത്തികളാണ് ഇവർ ചെയ്യുന്നത്. ഇതിനെല്ലാം ഭാഗമായി ഇന്ന് സമൂഹത്തിൽ ലഹ യുടെ ഉപയോഗം ക്രമാതീതമായി വർദ്ധിക്കുകയും പാർട്ടികൾ കേരളത്തിൽ സജീവമാവുകയും ചെയ്യുന്നു. നവോത്ഥാനത്തിന്റെ പേരിൽ ഇത്തരം സംസ്കാര വിരുദ്ധമായ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നവർ ചിന്തിക്കേണ്ട ഒരു കാര്യം നിങ്ങളുടെ മാതാപിതാക്കളും ഈ സമൂഹത്തിൽ ജീവിച്ചു വളർന്നവരാണ്. ഒരു മാതാപിതാക്കളും അവരുടെ മക്കൾ തോന്നിയ രീതിയിൽ വളരുവാൻ താല്പര്യപ്പെടില്ല. വരും തലമുറയ്ക്ക് സാമൂഹിക ബോധം നഷ്ടപ്പെടുന്ന രീതിയിൽ അടിച്ചേൽപ്പിക്കുന്ന ഓരോ ആശയങ്ങളും ആ തലമുറയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. സംസ്കാരത്തിനും സാമൂഹിക പ്രതിബദ്ധതയും എന്നും മുൻതൂക്കം നൽകിയ ഒരു നാടാണ് നമ്മുടെ കേരളം. എന്നാൽ ഇന്ന് ചുംബന സമരം എന്നും പങ്കാളികളെ കൈമാറുന്നത് എന്നുമുള്ള വാർത്തകൾ നമ്മുടെ നാട്ടിൽ കേൾക്കാൻ ഇടയായതിൽ ഇടതുപക്ഷ പുരോഗമന വാദികൾക്കും പ്രസ്ഥാനങ്ങൾക്കും ഉള്ള പങ്ക് വളരെ വലുതാണ്. ജീവിക്കാനുള്ള സ്വാതന്ത്ര്യവും സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എന്നാൽ പങ്കാളികളെ കൈമാറാനും പങ്കാളികളെ മാറ്റി ഉപയോഗിക്കുവാനുള്ള നീചമായ കുറ്റകൃത്യങ്ങൾ സമൂഹത്തിലേക്ക് കൊണ്ടുവന്നത് രാഹുൽ പശുപാലനും രശ്മി നായരുമാണ്. ഇവർക്ക് വേണ്ട എല്ലാ പിന്തുണയും നൽകിയത് ഇടതു ബുദ്ധിജീവികൾ ആണ്. ഇവരെ പോലുള്ളവരുടെ സമൂഹത്തിനിടയിൽ ഉള്ള പ്രവർത്തനങ്ങൾ നിർത്തിയാൽ മാത്രമാണ് സംസ്കാരവും സാമൂഹികപ്രതിബദ്ധതയുള്ള ഒരു തലമുറ കേരളത്തിൽ ഉണ്ടാവുകയുള്ളൂ. ഓൺലൈൻ ഫ്ലാറ്റ്ഫോം ഉപയോഗിച്ച് ഇവർ നടത്തുന്ന ലൈം ഗി ക കച്ചവടങ്ങൾക്കെതിരെ പോലീസ് കർശനമായ നടപടി എടുക്കണമെന്നും ലസിത തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top