Movlog

Kerala

ആറ്റുനോറ്റ് വളർത്തിയ മോൻ ബൈക്ക് അപകടത്തിൽ പോയി ! അറുപതാം വയസ്സിൽ തേടിയെത്തിയത് കണ്ടോ ?

മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കൾ മ രി ച്ചു പോവുക എന്ന് പറയുന്നത് ആർക്കും സഹിക്കാൻ സാധിക്കുന്ന കാര്യമല്ല. അത്തരത്തിൽ പൊന്നുപോലെ സ്നേഹിച്ചു വളർത്തിയ മകനെ ഒരു ബൈക്ക് അപകടം കൊണ്ടുപോയപ്പോൾ വേദനയിൽ കഴിഞ്ഞ ദമ്പതിമാരാണ് മണിയും ലളിതയും. ജീവിത വേദനയിലേക്ക് എടുത്തെറിയപ്പെട്ടപോളും ഇവർക്ക് സന്തോഷത്തിന്റെ ചെറിയ ഒരു കച്ചിത്തുരുമ്പ് ബാക്കി വെച്ചിരുന്നു ദൈവം. ഇപ്പോഴിതാ ഇവരുടെ സന്തോഷം ഇരട്ടിയായിരിക്കുകയാണ്. രണ്ട് ഇരട്ടക്കുഞ്ഞുങ്ങളുടെ രൂപത്തിലാണ് ഇവർക്ക് സന്തോഷം ലഭിച്ചിരിക്കുന്നത്. 2017 ലായിരുന്നു ബൈക്കിൽ ലോറിയിടിച്ച് ഇവരുടെ ഏകമകനായ ഗോപിക്കുട്ടൻ മരിക്കുന്നത്.

മുന്നോട്ടുള്ള ജീവിതത്തിൽ തങ്ങൾ ഒറ്റപ്പെട്ടു പോകും എന്നുള്ള ലളിതയുടെയും മണിയുടെയും ആഴത്തിലുള്ള ചിന്തയായിരുന്നു ഒരു കുഞ്ഞു വേണമെന്ന തീരുമാനത്തിലേക്ക് ഇവരെ കൊണ്ടുചെന്നെത്തിക്കുന്നത്. മുപ്പതിയഞ്ചാമത്തെ വയസ്സിൽ പ്രസവം നിർത്തിയ ലളിതയുടെ മുന്നിലുള്ള ഏക മാർഗമെന്ന് കൃത്രിമ ഗർഭധാരണം. പ്രതീക്ഷയും പ്രാർത്ഥനയും ഒന്നും കൈവിടാതെ അവർ ഗൈനക്കോളജിസ്റ്റിനെ സമീപിക്കുകയായിരുന്നു ചെയ്തത്. ഓട്ടോഡ്രൈവറായ മണിക്ക് ചികിത്സാച്ചെലവ് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു.

എന്നാൽ ഒരു കുഞ്ഞു വേണമെന്ന് അതിയായ മോഹം ആണ് ഇവരെ ഈ തീരുമാനത്തിൽ എത്തിച്ചത്. തങ്ങളുടെ ജീവിത സാഹചര്യവും ദുരിതവും ഇങ്ങനെയാണ് എന്ന് ഡോക്ടറോട് മണി തുറന്നു പറഞ്ഞിരുന്നു. അതോടെ മരുന്നിന്റെ പൈസ മാത്രം നൽകിയാൽ മതിയെന്ന് ഡോക്ടർ പറഞ്ഞു. ചികിത്സ സൗജന്യമായി ചെയ്തു തരാമെന്നും ഡോക്ടറുടെ വാക്കുകൾ അവർക്ക് ആശ്വാസമേകി. ഏഴാം മാസത്തിൽ ചികിത്സയിൽ പ്രതീക്ഷിച്ച ഫലം കണ്ടു. കൃത്രിമ മാർഗങ്ങളിലൂടെ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.

പക്ഷേ വിധി അവിടെയും അവർക്ക് വിലങ്ങുതടിയായി. മൂന്നുമക്കളിൽ ഒരു കുഞ്ഞിനെ ഗർഭകാലത്ത് തന്നെ ഇരുവർക്കും നഷ്ടമായി. പിന്നീടുള്ള ചികിത്സയ്ക്കുവേണ്ടി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർ റീനയുടെ നേതൃത്വത്തിലായിരുന്നു പിന്നീടുള്ള ചികിത്സ. പതിനാലാമത്തെ ആഴ്ചയിൽ ശസ്ത്രക്രിയയിലൂടെ ആയിരുന്നു കുഞ്ഞുങ്ങളെ പുറത്തെടുക്കുന്നത്. നക്ഷത്ര തിളക്കമുള്ള രണ്ടു പൊന്നോമനകളെ ഇവരുടെ കൈകളിലേക്ക് ഡോക്ടർ വച്ചു കൊടുത്തു. ആരവ് കൃഷണയും ആദവ് കൃഷ്ണയും. രണ്ട് ആൺകുട്ടികൾക്കാണ് ലളിത ജന്മം നൽകിയിരിക്കുന്നത്. ജനിച്ചപ്പോൾ ഒരാൾക്ക് അല്പം തൂക്കക്കുറവ് ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ പൂർണ ആരോഗ്യവാൻമാരാണ് രണ്ടു കുഞ്ഞുങ്ങളും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top