Kerala

ലാലേട്ടന്റെ പുതിയ ഇന്നോവ ക്രിസ്റ്റയും രവിപിള്ളയുടെ ആഡംബര കാറും ഗുരുവായൂർ ക്ഷേത്ര നട വരെയെത്തി ! എട്ടിന്റെ പണി കിട്ടിയത് ജീവനക്കാർക്ക്

ഈ കഴിഞ്ഞ ആഴ്ച്ച ആയിരുന്നു കേരളത്തിലെ പ്രമുഖ വ്യവസായിയും, കേരളത്തിലെ ഏറ്റവും വലിയ കോടിശ്വരനും ആയ രവി പിള്ളയുടെ മകന്റെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്നത്. വിവാഹം തന്നെ ഇതിനോടകം വിവാദമായിട്ടുണ്ട്. സാധാരക്കാരുടെ ഒരു പ്രോട്ടോക്കോളും പാലിക്ക പെട്ടില്ല എന്ന് മാത്രമല്ല കാര്യം കോടതി തന്നെ നേരിട്ട് ഇടപെടുകയും ചെയ്തു. എത്ര വലിയ പണം ഉള്ളവനും അമ്പലത്തിൽ എന്തും കാണിച്ചു കൂട്ടാം എന്നുള്ള വിചാരത്തെ ആണ് കോടതി ചോദ്യം ചെയ്തത്.

അമ്പലം തനത് രൂപത്തിൽ നിന്നും പൂർണ്ണമായി പൂക്കളാലും, മറ്റു വസ്തുക്കളാലും അലങ്കരിച്ചു ഇവന്റ് നടത്തുന്ന ടീം അമ്പലത്തിന്റെ സാധാരണ നിലയിൽ നിന്നും മാറ്റം വരുത്തിയിരുന്നു. കൂടാതെ വിവാഹങ്ങൾക്ക് വേണ്ട പ്രോട്ടോകോളുകളും പാലിക്കപ്പെട്ടില്ല, ചിലർ മാസ്ക് പോലും ധരിച്ചിരുന്നില്ല. എന്നാൽ ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ല എന്ന മട്ടിലിരുന്ന ഗുരുവായൂർ ദേവസ്വം ഇപ്പോൾ അൽപ്പം കടുപ്പിച്ചിരിക്കുകയാണ്. കാരണം മറ്റൊന്നും അല്ല, ലാലേട്ടന്റെ അടക്കം വാഹനങ്ങൾ പ്രവേശന അനുമതി ഇല്ലാതെ ക്ഷേത്ര നാടയുടെ അടുത്ത് വരെ കൊണ്ട് വന്നു പാർക്ക് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ പലയിടത്തുന്നും ചോദ്യങ്ങൾ എത്തി. ഇതോടെ മൂന്ന് സുരക്ഷ ഉദ്യോഗസ്‌ഥരെ അഡ്മിനിസ്ട്രേറ്റർ നേരിട്ട് വിശദീകരണം ആവിശ്യപെടുകയും, കൃത്യമായ മറുപടി അല്ലെങ്കിൽ നടപടി സ്വീകരിക്കാനും ആണ് തീരുമാനം.

Click to comment

You must be logged in to post a comment Login

Leave a Reply

To Top