Movlog

Movie Express

പ്രേക്ഷകരുമായി തന്റെ സന്തോഷം പങ്കു വെച്ച് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ .

1995ൽ പുറത്തിറങ്ങിയ “സാക്ഷ്യം” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് മഞ്ജു വാര്യർ. വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് അർഹയായ മഞ്ജു വാര്യർ നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ് അഭിനയത്തിൽ നിന്നും വിട്ടു നിന്നത്. വിവാഹമോചിതയായ മഞ്ജു വാര്യർ 14 വർഷങ്ങൾക്ക് ശേഷമാണ് സിനിമയിലേക്ക് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയത് 2014 ൽ “ഹൗ ഓൾഡ് ആർ യൂ” എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ മഞ്ജുവാരിയറിന് പിന്നീട് ഒരു തിരിഞ്ഞുനോട്ടം ഉണ്ടായില്ല.

ഒന്നിനു പിന്നാലെ ഒന്നായി മികച്ച കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തുന്നത്. രണ്ടാം വരവിൽ കൂടുതൽ ചെറുപ്പവും സുന്ദരിയും ആയിട്ടുണ്ട് മഞ്ജു എന്നാണ് ആരാധകരുടെ അഭിപ്രായം. മഞ്ജുവാര്യരുടെ അഭിനയജീവിതത്തിൽ ഒരുപാട് താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടില്ലായിരുന്നു മഞ്ജു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഈ കോംബോ “ദി പ്രീസ്റ്റ് ” എന്ന ചിത്രത്തിലൂടെ സഫലമായിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് “ദി പ്രീസ്റ്റ്” തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മികച്ച പ്രതികരണവുമായി മുന്നേറുകയാണ് മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രം.

ഇതോടെ പ്രേക്ഷകർക്ക് നന്ദി അറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ ലൈവ് ആയി എത്തിയിരിക്കുകയാണ് താരം. ലൈവ് വീഡിയോയിൽ എത്തിയ മഞ്ജു വളരെ സന്തോഷവതിയായിട്ടാണ് കാണപ്പെട്ടത്. സിനിമ റിലീസ് ആയി മികച്ച പ്രതികരണങ്ങൾ നേടുന്നതിന്റെ സന്തോഷമാണ് താരത്തിന്റെ മുഖത്ത്. മമ്മൂക്കയോടൊപ്പം ആദ്യമായി അഭിനയിക്കാൻ കഴിഞ്ഞ സിനിമ എന്നതുകൊണ്ടു തന്നെ ഈ സിനിമ മഞ്ജുവിന് ഏറെ പ്രിയപ്പെട്ടതാണ്. നവാഗതനായ ജോഫിൻ എന്ന സംവിധായകന്റെ കഴിവ് പുറത്തെടുത്ത “ദി പ്രീസ്റ്റ്” എന്ന ചിത്രം നിർമ്മിച്ചത് ബി ഉണ്ണികൃഷ്ണനും ആന്റോയും ചേർന്നാണ്. ഒരുപാട് പ്രതിഭയുള്ള അഭിനേതാക്കളാണ് ഈ സിനിമയിൽ അഭിനയിച്ചിട്ടുള്ളത്.

ഇതിനേക്കാളുപരി മഞ്ജുവിനെ സന്തോഷപ്പെടുത്തിയത് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇൻഡസ്ട്രി വീണ്ടും സജീവമാവുകയും തീയേറ്ററുകളിൽ കുടുംബപ്രേക്ഷകർ എത്തുകയും ചെയ്യുന്നു എന്നതാണ്. കോവിഡ് പ്രതിസന്ധിക്ക് ശേഷം കുടുംബപ്രേക്ഷകരെ വീണ്ടും തിയേറ്ററുകളിൽ എത്തിച്ചതിൽ പ്രധാന പങ്കു വഹിച്ച ഒരു സിനിമയാണ് “ദി പ്രീസ്റ്റ്”. അതിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട് എന്ന മഞ്ജുവാര്യർ ലൈവിലൂടെ അറിയിച്ചു. പ്രേക്ഷകർ തന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും മനസ്സ് നിറഞ്ഞ സ്നേഹവും നന്ദിയും അറിയിച്ചു താരം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top