Movlog

India

സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയ ആ കൊച്ചു മിടുക്കിയെ ഒടുവിൽ കണ്ടെത്തി

കഴിഞ്ഞ രണ്ടു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് ഒരു കുഞ്ഞു മിടുക്കിയുടെ വീഡിയോ ആണ്. 2017ൽ പുറത്തിറങ്ങിയ സിറ്റി സ്‌ലംസിലെ, Run run I am gonna get it എന്നു തുടങ്ങുന്ന ഗാനം പാടി അഭിനയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ ഉള്ളവറീ ഞെട്ടിച്ചിരിക്കുകയാണ് ഒരു കുഞ്ഞു പെൺകുട്ടി. വലിയ ആളുകൾക്ക് പോലും പാടുവാൻ പ്രയാസമുള്ള വരികൾ പാടി അഭിനയിച്ച ഈ കൊച്ചുമിടുക്കിയെ അന്വേഷിക്കുകയായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉള്ളവർ. കാഴ്ചയിൽ മലയാളിത്തം തോന്നുന്ന ആ കുട്ടിയുടെ മിന്നുന്ന പ്രകടനം സ്റ്റാറ്റസ് ആക്കിയിരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളവർ.

കൊൽക്കത്ത സ്വദേശിയായ എയ്ഞ്ചൽ റിതി എന്ന പെൺകുട്ടിയാണ് ആ വൈറൽ വീഡിയോയ്ക്ക് പിന്നിൽ. യു കെ ജിയിൽ പഠിക്കുന്ന ഏഞ്ചൽ കൊൽക്കത്ത സ്വദേശികളായ രവി മെഹ്തയുടെയും ജ്യോതി മെഹ്റയുടെയും ഏകമകളാണ്. ബിസിനസുകാരനായ അച്ഛനും പോലീസ് കോൺസ്റ്റബിൾ ആയ അമ്മയുടെ മകളായ എയ്ഞ്ചൽ ഈ ചെറിയ പ്രായത്തിൽ തന്നെ ഒരു കലാകാരി ആണെന്ന് തെളിയിച്ചിരിക്കുകയാണ്.

മകളുടെ കഴിവ് തിരിച്ചറിഞ്ഞ അമ്മ യൂട്യൂബിലും ടിക് ടോക്കിലും മകളുടെ പേരിൽ ഒരു അക്കൗണ്ട് തുടങ്ങി. ഒരുപാട് പേരാണ് ഈ ഗാനത്തിന്റെ റീലിസ് ചെയ്‌ത്‌ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിട്ടുള്ളത്. എന്നാൽ ഇത്രയേറെ മികവോടെ ഇങ്ങനെ ഒരു പ്രകടനം ആരും കാഴ്ച വെച്ചിട്ടില്ല എന്നാണ് പൊതുവേയുള്ള അഭിപ്രായം. വരികൾക്ക് ഉള്ള ചുണ്ടനക്കം മാത്രമല്ല പുരികവും കണ്ണുകളും കൊണ്ടുള്ള നൃത്തവും എടുത്തുപറയേണ്ടതാണ്. ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലും ഇപ്പോൾ റിതി ആണ് താരം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top