Movlog

Faith

ഇന്നുച്ചയ്ക്ക് നെല്ലിയാമ്പതി കുണ്ടറചോല വെള്ളച്ചാട്ടത്തിൽ വഴുതി വീണ യുവാവിന്റെ മൃതുദേഹം കണ്ടെത്തി !

നെല്ലിയാമ്പതി കുണ്ടറ വെള്ളച്ചാട്ടത്തിൽ ഫോട്ടോ എടുക്കാൻ വലിഞ്ഞു കയറവേ എറണാകുളം പുത്തൻകുരിശ് സ്വദേശി ജയരാജ് വഴുതി വീണു 50 അടിയിൽ കൂടുതൽ താഴേക്കുള്ള കാട്ടിലേക്ക് ഒഴുക്കിൽ പെടുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ. കൂടെ ഉണ്ടായിരുന്നവർ വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ കാണുവാൻ വണ്ടി സൈഡ് ആക്കിയപ്പോൾ നല്ല ഫോട്ടോ കിട്ടുവാൻ വേണ്ടി ജയരാജ് തനിയെ വെള്ള ചാട്ടത്തിനരികെ ഉള്ള പാറയുടെ മുകളിൽ കയറാൻ ശ്രമിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

എന്നാൽ മഴക്കാലമായതിനാലും നിരന്തരമായ മലവെള്ളപ്പാച്ചലിലും പ്രശസ്ത ആയ കുണ്ടറചോല വെള്ളച്ചാട്ടത്തിനരികിലെ പാറകൾ നന്നായി വഴുക്കൽ പിടിച്ചിരുന്നു. എന്നാൽ ഇത് അറിയാതെ പാറപ്പുറത്ത് വലിഞ്ഞു കയറുവാൻ ആണ് ജയരാജ് ശ്രമിച്ചത്. ഇതോടെ കാര്യങ്ങൾ അപകടത്തിലേക്ക് എത്തുകയാണ് ഉണ്ടായത്. വഴുക്കി താഴോട്ട് പോകുന്നത് നേരെ വെള്ളം മുകളിൽ നിന്നും പതിക്കുന്ന ഭാഗത്താണ്. അവിടെ നിന്നും നേരെ പാലത്തിനടിയിലൂടെ ശക്തമായ മലവെള്ള പാച്ചലിലൂടെ താഴേക്ക് പതിക്കുകയായിരുന്നു.

പോലീസും ഫയർ ഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിൽ ഉടൻ തന്നെ ജയരാജിനെ കണ്ടെത്താൻ സാധിച്ചു എങ്കിലും ജീവൻ നഷ്ടമായി. കഴിഞ്ഞ പ്രളയ കാലത്തടക്കം ശക്തമായ വെള്ളപാച്ചലിൽ പാലം അടക്കം തകർന്ന ഭാഗത്താണ് അപകടം ഉണ്ടായിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top