Movlog

Kerala

ഒടുവിൽ വിവാഹം ! ചിത്രങ്ങൾ പങ്കുവെച്ചു മിനിസ്ക്രീൻ താരങ്ങൾ

മികച്ച റേറ്റിങ്ങോടെ മുന്നേറുന്ന ജനപ്രിയ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന “കുടുംബ വിളക്ക്”. ഒരു വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറയുന്ന “കുടുംബവിളക്ക് ” എന്ന പരമ്പരയിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് മീരാ വാസുദേവ് ആണ്. ബ്ലസി സംവിധാനം ചെയ്ത “തന്മാത്ര” എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ മീരാ വാസുദേവ് കുടുംബ വിളക്കിലെ സുമിത്ര എന്ന നായിക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നിരവധി സിനിമകളിലൂടെ തിളങ്ങിയ കെകെ മേനോനാണ് സിദ്ധാർത്ഥ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വേദികയായി എത്തുന്നത് “ആകാശഗംഗ2 ” എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ആനന്ദ് ആണ്.

സുമിത്രയുടെയും സിദ്ധാർത്ഥൻറെയും ദാമ്പത്യജീവിതത്തിലേക്ക് അസ്വാരസ്യങ്ങൾ സൃഷ്ടിക്കുവാൻ എത്തുന്ന സിദ്ധാർത്ഥന്റെ കാമുകിയാണ് വേദിക. മികച്ച പ്രകടനങ്ങൾ ആണ് താരങ്ങളെല്ലാം കാഴ്ചവെക്കുന്നത്. പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം തന്നെ സ്വന്തം വീട്ടിലെ അംഗങ്ങൾ പോലെയാണ് പ്രേക്ഷകർക്ക്. ഒരുപാട് ആരാധകരാണ് ഈ കഥയിലെ കഥാപാത്രങ്ങൾക്ക് ഉള്ളത്. ഇപ്പോൾ സിദ്ധാർത്ഥനെ യും വേദികയും ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. പരമ്പരയിലെ മനോഹരമായ ഒരു ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ശരണ്യ ഇപ്പോൾ.

“ഒടുവിൽ വിവാഹിതയായി .റീലിലെ ജീവിത പങ്കാളിയായ സിദ്ധാർഥുമായി രണ്ടാമത് വിവാഹം ചെയ്തു എന്നാണ് ശരണ്യ കുറിപ്പ് നൽകിയത്. സിദ്ധാർത്ഥിന്റെ ജീവിതത്തിലേക്കുള്ള വേദികയുടെ പുതിയ തുടക്കം നിരവധി പേരുടെ ജീവിതത്തിൽ കൊടുങ്കാറ്റ് ആകുന്നത് എങ്ങനെയാണെന്ന് കാണുക എന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിക്കുന്നു. ശരണ്യയ്ക്ക് പുറമെ സിദ്ധാർഥ് ആയി എത്തുന്ന കെ കെ മേനോനും ചിത്രം പങ്കു വച്ചിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top