Movlog

Faith

അവനെ ഞങ്ങൾക്ക് നഷ്ടമായി ! ഈ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് “കുടുംബവിളക്ക് ” താരം അമൃത നായർ!

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പര ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന “കുടുംബവിളക്ക് “.മികച്ച റേറ്റിങ്ങോടെ മുന്നേറുകയാണ് ഈ പരമ്പര. ഒരു വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് ഈ പരമ്പരയിൽ ആവിഷ്കരിക്കുന്നത്. ബ്ലെസി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം “തന്മാത്ര” യിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന മീര വാസുദേവ് ആണ് “കുടുംബവിളക്ക് “ലെ നായിക കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ കെ കെ മേനോൻ ആണ് സിദ്ധാർഥ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കുടുംബിനിയായി സുമിത്രയെ തന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കി കാമുകിയെ വിവാഹം കഴിക്കുന്ന സിദ്ധാർത്ഥിന്റെയും, ജീവിതത്തിൽ ഒറ്റപ്പെടുമ്പോഴും തളരാതെ ജീവിതത്തോട് പൊരുതി വിജയം നേടുന്ന സുമിത്രയുടെയും കഥയാണ് ഇപ്പോൾ പരമ്പരയിൽ ആവിഷ്കരിക്കുന്നത്. പരമ്പരയിലെ കഥാപാത്രങ്ങൾ എല്ലാവര്ക്കും പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ടവർ ആണ്. സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ ആണ് പരമ്പരയിലെ കഥാപാത്രങ്ങളെ മലയാളികൾ ഏറ്റെടുത്തത്.

ഈ പരമ്പരയിൽ സുമിത്രയുടെ മകൾ ശീതൾ ആയി എത്തുന്നത് അമൃത നായർ ആണ്. അമ്മയെ കുറ്റപ്പെടുത്തി അച്ഛനെ കൂടുതൽ ഇഷ്ടപ്പെടുന്ന വാശിക്കാരിയായ മകളിൽ നിന്നും അമ്മയുടെ സ്നേഹവും ത്യാഗവും തിരിച്ചറിയുന്ന മകളായി മാറിയിരിക്കുകയാണുസ് ശീതൾ. ശീതൾ ആയി മികച്ച പ്രകടനമാണ് അമൃത കാഴ്ച വെക്കുന്നത്. നിലവിൽ ശീതളിന്റെ ജീവിതത്തിലുണ്ടാവുന്ന സംഭവവികാസങ്ങളിലൂടെ ആണ് പരമ്പര മുന്നോട്ടേക്ക് പോകുന്നത്.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം ആണ് അമൃത നായർ. ലൊക്കേഷിനെ രസകരമായ വീഡിയോകളും ചിത്രങ്ങളും താരം നിരന്തരം പങ്കു വെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു ലൈവ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. കോവിഡിന് കാലത്ത് തന്റെ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ പൊട്ടിക്കരഞ്ഞാണ് താരം ലൈവിൽ എത്തിയത്. കൊറോണ വൈറസ് എത്രമാത്രം ഭീകരം ആണെന്ന് തന്റെ പ്രിയപ്പെട്ടവർക്ക് വരുമ്പോൾ മാത്രം നമ്മൾ തിരിച്ചറിയുള്ളൂ എന്ന് താരം ലൈവിലൂടെ പറയുന്നു.

ചെന്നൈ സ്വദേശി ആയ അമൃതയുടെ സുഹൃത്ത് കോറോണയ്ക്കെതിരെയുള്ള വാക്സിൻ എടുത്തതിനു ശേഷമാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. ബംഗളുരുവിൽ വേച്ഛയിരുന്നു അമൃത ആ സുഹൃത്തുമായി പരിചയപ്പെടുന്നത്. പിന്നീട് അവർ വളരെ നല്ല സുഹൃത്തുക്കൾ ആവുകയായിരുന്നു. സുഹൃത്തിന്റെ മരണം താങ്ങാൻ കഴിയുന്നില്ല എന്നും അവസാനമായി ഒന്ന് കാണാൻ പോലും സാധിക്കാത്തതിന്റെ വിഷമം പങ്കു വെക്കുകയാണ് താരം. അതോടൊപ്പം എല്ലാവരോടും സുരക്ഷിതരായി വീട്ടിൽ തന്നെ ഇരിക്കാൻ താരം ആവശ്യപ്പെടുന്നു. അഹങ്കാരം മനുഷ്യന്റെ ജീവൻ എടുക്കും എന്നും തന്റെ പ്രിയപ്പെട്ടവർ അകലുമ്പോൾ മാത്രമേ കൊറോണ എത്ര ഭീകരമാണെന്നു നമ്മൾ തിരിച്ചറിയുള്ളൂ എന്നും താരം കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top